😃 ലോക ഇമോജി ദിനം 😊

0

ജൂലൈ 17 😃 ലോക ഇമോജി ദിനം 😊

ചാറ്റിലും പോസ്റ്റിലും കമന്റിലുമെല്ലാം നമ്മെ സഹായിക്കുന്ന ഇത്തിരി കുഞ്ഞന്‍ ഇമോജികളുടെ ദിനം ഇന്ന്. ഇമോജിപീഡിയ സ്ഥാപകനായ ജെറമി ബര്‍ജ് ആണ് ജൂലൈ 17 ഇമോജി ദിനമായി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത്.1995 മുതലാണ് ഇമോജികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. സ്മാര്‍ട്‌ഫോണുകള്‍ക്കൊക്കെ മുന്‍പ് ജപ്പാനില്‍ ഹൃദയത്തിന്റെ രൂപത്തിലെത്തിയ കൊച്ചു ഐക്കണോടെയാണ് ഇമോജികളുടെ തുടക്കം. ഇവ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ ജനപ്രീതി നേടി. പിന്നീട് പല രൂപത്തിലും ഭാവത്തിലുമുള്ള ഇമോജികള്‍ കളത്തിലിറങ്ങാന്‍ തുടങ്ങി. ‘ഇമോജി’ എന്ന പദവും ജപ്പാനില്‍ നിന്നു തന്നെയാണ് വരുന്നത്. ‘ഇ’ എന്നാല്‍ ചിത്രം എന്നും ‘മോജി’ എന്നാല്‍ അക്ഷരം എന്നുമാണ് ജപ്പാനീസില്‍ അര്‍ത്ഥം.മുഖഭാവങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ഇമോട്ടികോണ്‍ എന്ന പദവും ഇമോജിക്കു പകരമായി ഉപയോഗിക്കാറുണ്ട്.വാക്കുകള്‍കൊണ്ട് വര്‍ണിക്കാനാകാത്തതോ വാക്കായി പറഞ്ഞാല്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ കനം കൂടുമോയെന്ന പേടിയുള്ളപ്പോഴുമാണ് പൊതുവെ ഇമോജികള്‍ സഹായത്തിനെത്താറ്. എന്നാലിന്ന് എന്തിനും ഏതിനും ഒപ്പം ചേര്‍ക്കുന്നവയായി ഇമോജികള്‍ മാറിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.