ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി

0

ഹ്രൈഡജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളുടെ നിര്‍മാണത്തിനുള്ള കരട് രൂപരേഖയാണ് കേന്ദ്ര ഉപരിതലമന്ത്രാലയം ഇറക്കിയത്.

ജൂലായ് അവസാനത്തോടെ അന്തിമ ഉത്തരവിറങ്ങും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാലും അഞ്ചും മണിക്കൂര്‍ വേണ്ടിവരുന്നതാണ് വൈദ്യുതിവാഹനങ്ങളുടെ പ്രധാന പോരായ്മ. ഹൈഡ്രജന്‍ ഫ്യൂവല്‍സെല്‍ വാഹനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളിലേതുപോലെ മിനിറ്റുകള്‍ക്കുള്ളില്‍ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയും.പെട്രോള്‍ ബങ്കുകളുടെ മാതൃകയില്‍ ഹൈഡ്രജന്‍ റീ ഫില്ലിങ് സെന്ററുകള്‍ സജ്ജീകരിക്കാം. വൈദ്യുതിവാഹനങ്ങളെക്കാള്‍ ഇന്ധനക്ഷമത കൂടുതലാണ്. പരിസ്ഥിതിമലനീകരണം ഉണ്ടാവില്ല. ചെലവ് കൂടുതലാണെന്നതാണ് പോരായ്മ. എന്നാല്‍, സാങ്കേതികവിദ്യ വികസിക്കുന്നതനുസരിച്ച്‌ ചെലവ് കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ മേഖലയില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.