സെന്റ എറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി പാരിസ് സെന്റ് ജെര്‍മെയ്ന്‍ ഫ്രഞ്ച് കപ്പില്‍ കിരീടം ചൂടി

0

കുറച്ച്‌ ആരാധകരെ മാത്രം സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ച്‌ നടന്ന മത്സരത്തില്‍ നെയ്മറിന്റെ ഗോളിലായിരുന്നു പിഎസ്ജിയുടെ വിജയം. കോവിഡ് വൈറസ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ഏപ്രിലില്‍ കളികളെല്ലാം നിര്‍ത്തി വെച്ച്‌ നീണ്ട ഇടവേള നല്‍കിയ ശേഷം നടന്ന ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തില്‍ യുവതാരം കിലിയന്‍ എംബാപ്പേയ്ക്ക് പരിക്കേറ്റത് ഫ്രഞ്ച് ചാംപ്യന്‍മാര്‍ക്ക് തിരിച്ചടിയാകുകയും ചെയ്തു.കളിയുടെ 14 ാം മിനിറ്റില്‍ തന്നെ നെയ്മര്‍ ഗോള്‍ നേടി ടീം മുന്നിലെത്തിയിരുന്നു. 31 ാം മിനിറ്റില്‍ എംബാപ്പേയെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിന് ലോയിക് പെറിന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്തു പേരുമായാണ് എറ്റിനേ മത്സരം പൂര്‍ത്തിയാക്കിയത്. പരിക്കേറ്റ എംബാപ്പെ മുടന്തിയാണ് കളത്തിന് പുറത്തേക്ക് പോയത്. പിന്നീട് ക്രച്ചസില്‍ ഡഗൗട്ടിലേക്കും കൊണ്ടുപോയി. യുവതാരത്തിന്റെ പരിക്ക് രണ്ടാഴ്ചയ്ക്ക് ശേഷം നടക്കുന്ന യുവേഫാ ചാംപ്യന്‍സ് ലീഗില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഫ്രഞ്ച് ചാംപ്യന്മാര്‍. ഈ സീസണില്‍ 33 കളികളിലും ഇറങ്ങിയ 21 കാരന്‍ എംബാപ്പേ അവര്‍ക്കായി അടിച്ചു കൂട്ടിയത് 29 ഗോളുകളാണ്.ക്വാര്‍ട്ടര്‍ മുതല്‍ തുടങ്ങുന്ന മത്സരത്തില്‍ ഇറ്റാലിയന്‍ വമ്ബന്മാരായ അറ്റ്‌ലാന്റയാണ് ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ എതിരാളികള്‍. പതിമൂന്നാം തവണയാണ് പിഎസ്ജി ഫ്രഞ്ച് കപ്പില്‍ കിരീടം ചൂടുന്നത്. നേരത്തേ തന്നെ ഫ്രഞ്ച് ലീഗില്‍ കിരീടം ചൂടിയിരുന്ന പിഎസ്ജി ഇതോടെ സീസണില്‍ ഡബിള്‍ നേടിയിരിക്കുകയാണ്. ഇനി ചാംപ്യന്‍സ് ലീഗും ലീഗ് കപ്പും ബാക്കിയുണ്ട്. നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം നടന്ന മത്സരം സൂപ്പര്‍താരങ്ങളുടെ വരെ കളിയെ ബാധിച്ചു. 80,000 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തില്‍ 5000 പേരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. സാമൂഹ്യാകലം മുന്‍ നിര്‍ത്തിയായിരുന്നു തീരുമാനമെങ്കിലും അതൊന്നും കാണികള്‍ പാലിച്ചില്ല.

You might also like

Leave A Reply

Your email address will not be published.