സുശാന്ത് സിങ്ങിന്റെ മരണം: കരണ്‍ ജോഹറിനെ ചോദ്യം ചെയ്യും

0

അന്വേഷണം ബോളിവുഡ് പ്രമുഖരിലേക്കും നീളുകയാണ്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറെ പൊലീസ് ചോദ്യം ചെയ്യും. കരണ്‍ ജോഹറിനു മുംബെെ പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. ഈ ആഴ്‌ച തന്നെ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.ജൂണ്‍ 14 നാണ് സുശാന്ത് സിങ്ങിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് ഏറെ വിവാദങ്ങളുടലെടുത്തിരുന്നു. സിനിമയിലെ സ്വജനപക്ഷപാതത്തിനു ഇരയാണ് സുശാന്തെന്നും നിരവധി അവസരങ്ങള്‍ സുശാന്തിനു നഷ്‌ടപ്പെട്ടെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് സുശാന്തിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. സുശാന്തിനെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ കരണ്‍ ജോഹര്‍ അടക്കമുള്ള പ്രമുഖര്‍ ശ്രമിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.

സംവിധായകന്‍ മഹേഷ് ഭട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു ഹാജരായപ്പോള്‍

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് തവണ മാത്രമാണ് സുശാന്തിനെ താന്‍ നേരിട്ടു കണ്ടതെന്ന് മഹേഷ് ഭട്ട് മൊഴി നല്‍കിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2018 ഓഗസ്റ്റിലും ഈ വര്‍ഷം ജനുവരിയിലുമാണ് താന്‍ സുശാന്തിനെ കണ്ടതെന്ന് ഭട്ട് പറഞ്ഞു. തന്റെ ഏതെങ്കിലും സിനിമകളില്‍ അവസരം നല്‍കാമെന്നോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ചകളോ സുശാന്തുമായി നടന്നിട്ടില്ലെന്നും മഹേഷ് ഭട്ട് പൊലീസിനോട് പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.