വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്കുകളുടെ ഉപയോഗം വിലക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

0

കോവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്കുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാല്‍വുള്ള എന്‍ 95 മാസ്ക് ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്നാണ് കണ്ടെത്തല്‍. വാല്‍വിലൂടെ രോഗാണുക്കള്‍ പുറത്തേക്ക് കടക്കാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ വാള്‍വുള്ള എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്.സാധാരണ തുണി മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശം. ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വീടുകളില്‍ തന്നെ നിര്‍മ്മിക്കുന്ന തുണി മാസ്കുകളാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്ലത് .തുണിയുടെ നിറം പ്രശ്നമല്ല. എല്ലാ ദിവസം കൃത്യമായി കഴുകി ഉണക്കി വേണം തുണിമാസ്കുകള്‍ ഉപയോഗിക്കാന്‍. മാസ്ക് നിര്‍മ്മിക്കുന്നിന് മുമ്ബ് തുണി അഞ്ച് മിനുട്ട് നേരം തിളയ്ക്കുന്ന വെള്ളത്തിലിടണമെന്നും നന്നായി ഉണങ്ങിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.മാസ്ക് ഉപയോഗിക്കുമ്ബോള്‍ നന്നായി വായയും മൂക്കും മറയുന്ന രീതിയില്‍ തന്നെ ഉപയോഗിക്കണമെന്നും വശങ്ങളില്‍ വിടവുണ്ടാതെ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. കുടുംബത്തിലെ ഓരോ ആളും പ്രത്യേകം മാസ്കുകള്‍ ഉപയോഗിക്കണമെന്നും ഒരു കാരണവശാലും മറ്റൊരാള്‍ ഉപയോഗിച്ച മാസ്ക് ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

You might also like

Leave A Reply

Your email address will not be published.