ലോക് ഡൗണും പ്രഖ്യാപിച്ചചിനെ തുടര്‍ന്ന് ഓസ്ട്രേലിയില്‍ അകപ്പെട്ടു പോയ മലയാളികളെ സഹായിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍

0

ജൂലൈ 25 നാണ് കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഫാന്‍സ്‌ അസോസിയേഷന്‍ ഏര്‍പ്പെടുത്തുന്ന ആദ്യത്തെ ചാര്‍ട്ടര്‍ വിമാനമ‌െന്ന പ്രത്യേകതയും ഇതിനുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആദ്യത്തെ സ്വകാര്യ ചാര്‍ട്ടര്‍ വിമാനവും ഇതാണ്.
സില്‍ക്ക് എയറും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേള്‍ഡ് ഇന്റനാഷലും മമ്മൂട്ടി ഫാന്‍സ്‌ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ചാപ്റ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് കുടുങ്ങി കിടക്കുന്ന 10 വിദ്യാര്‍ത്ഥികളെ കൂടി നാട്ടിലെത്തിക്കാനും ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ കൂടാതെ അര്‍ഹതപ്പെട്ട നിരവധി ആളുകള്‍ക്ക് സൗജന്യ ടിക്കറ്റ് കൊടുത്തു കഴിഞ്ഞതായി ഫ്ലൈ വേള്‍ഡ് ഡയറക്ടര്‍മാരായ റോണി ജോസഫ്, പ്രിന്‍സ് ജേക്കബ് മമ്മൂട്ടി ഫാന്‍സ്‌ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ജനറല്‍ സെക്രട്ടറി ബിനോയ്‌ പോള്‍, ഈസി ഫ്ലൈറ്റ് മാനേജിങ് പാര്‍ട്ണര്‍ മെല്‍വിന്‍ മാത്യു എന്നിവര്‍ അറിയിച്ചു. കൊച്ചിയിലേക്കുള്ള മറ്റ് യാത്രക്കാര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. വിവരങ്ങള്‍ക്ക് 0410366089 .

You might also like

Leave A Reply

Your email address will not be published.