ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മിന്നല്‍ വേഗത്തില്‍ വര്‍ധിക്കുകയാണ്

0

കോവിഡ് ആശങ്കയില്‍ ലോകം, 24 മണിക്കൂറിനിടെ 1.95 ലക്ഷം പേര്‍‌ക്ക് രോഗം, ആകെ മരണം 5.74 ലക്ഷം വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ ലോകത്ത് ഇതുവരെ 13,229,335 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . മരണസംഖ്യ 574,977 ആയി ഉയര്‍ന്നു. 7,691,451 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,95,518 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം അമേരിക്കയില്‍ ഇതുവരെ 3,479,365 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 65,370 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗബാധയെ തുടര്‍ന്ന് 138,247 പേര്‍ മരിച്ചു . 1,549,469 പേര്‍ രോഗമുക്തി നേടി. ഇതിനിടെ ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രോഗ ബാധിതരുടെ എണ്ണം 1,887,959 ആയി. 21,783 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മരിച്ചത് 72,921 പേര്‍.അതേസമയം, ഇന്ത്യയില്‍ . ആകെ കോവിഡ് ബാധിതരുടെ എണ്ണം 907,645 ആയി ഉയര്‍ന്നു. 28,179 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 23, 727 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 572,112 പേര്‍ രോഗമുക്തി നേടി.

You might also like

Leave A Reply

Your email address will not be published.