ലഡാക്കിന് ആദ്യ കേന്ദ്രസര്‍വകലാശാല അനുവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

0

സര്‍വകലാശാലയോട് ചേര്‍ന്ന് അന്താരാഷ്ട്ര ബൗദ്ധ പഠന ഗവേഷണകേന്ദ്രവും തുടങ്ങും.ലഡാക് കേന്ദ്രഭരണപ്രദേശത്ത് ആദ്യ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയം അനുമതി നല്‍കി. ഈ സര്‍വകലാശാലയോടൊപ്പം അന്താരാഷ്ട്രനിലവാരത്തില്‍ ഒരു ബൗദ്ധ പഠന ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. എഞ്ചിനീയറിങ്ങും വൈദ്യവും ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും ഈ സര്‍വകലാശാലയില്‍ ബിദുര ബിരുദാനന്തര ഗവേഷണ പഠനം ഉണ്ടാകും. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ചരിത്രപരമായ ഈ തീരുമാനം.ലഡാക്കിന്റെ വികസനത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് കേന്ദ്രസര്‍വകലാശാല തുടങ്ങാനുള്ള തീരുമാനമുണ്ടായത്.പതിനായിരക്കണക്കിനു ലഡാക്ക് വിദ്യാര്‍ത്ഥികളാണ് ഒരോ കൊല്ലവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകേണ്ടി വരുന്നത്. കഴിഞ്ഞ കൊല്ലം വരെ ലഡാക്കില്‍ ഒരു ഉന്നത പഠന കേന്ദ്രവും ഇല്ലായിരുന്നു. 2018ല്‍ മാത്രമാണ് ഇവിടെ ഒരു സംസ്ഥാന സര്‍വകലാശാല പോലും അനുവദിക്കുന്നത്. ജമ്മു കാശ്മീര്‍ ഗവണ്മെന്റ് യാതൊരുവിധ വികസനപ്രവര്‍ത്തനവും ഇവിടെ നടത്തിയിരുന്നില്ല. ഈ കേന്ദ്രസര്‍വകലാശാല നിലവില്‍ വരുന്നതോടെ ലഡാക്കിലും അയല്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലും നിന്ന് കുട്ടികള്‍ക്ക് ഇവിടെ വന്ന് പഠിക്കാനാകും,ലഡാക്കില്‍ താമസിക്കുന്ന ടിബറ്റന്‍ ബൗദ്ധ സമൂഹത്തിനായാണ് ബൗദ്ധ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ടിബറ്റിന്മേലുള്ള ചൈനീസ് അധിനിവേശത്തിന്റെ നിരന്തര സ്മാരകമായിരിക്കും ലഡാക്ക് കേന്ദ്ര സര്‍വകലാശാലയിലുള്ള ഈ പഠന ഗവേഷണ കേന്ദ്രം.

You might also like

Leave A Reply

Your email address will not be published.