രാജ്യത്ത് 59 ചൈനീസ് ആപ്പുകളെ നിരോധിച്ച കേന്ദ്ര നടപടി വീണ്ടും തുടരും എന്ന് റിപ്പോര്‍ട്ട്

0

കൂടുതല്‍ ആപ്പുകള്‍ക്കും നിരോധനം ലഭിക്കും എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ചാണ് പുതിയ വാര്‍ത്ത. അതേ സമയം നിരോധിക്കപ്പെട്ട ആപ്പുകളുടെ പേരില്‍ എത്തിയ വ്യാജന്മാരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നാണ് രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഐടി ആക്‌ട് പ്രകാരം ഇന്ത്യ 59 ചൈനീസ് ആപ്പുകളെ നിരോധിച്ചത്. ഇപ്പോള്‍ ഈ ആപ്പുകളുടെ പേരുകളോട് സാമ്യമുള്ള ഹലോ ലൈറ്റ്, ഷെയറിറ്റ് ലൈറ്റ്, ബിന്‍ഗോ ലൈറ്റ് എന്നിങ്ങനെ നാലോളം ആപ്പുകളാണ് ഇപ്പോള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.

You might also like

Leave A Reply

Your email address will not be published.