മാരുതി സുസുക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പെട്രോള്‍ മോഡല്‍ ഓഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

0

ജൂലൈ 29ന് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകളെങ്കിലും വീണ്ടും അവതരണ ദിവസം മാറ്റുകയായിരുന്നു എന്നാണ് വിവരം. ആദ്യം മാര്‍ച്ചില്‍ വിപണിയില്‍ എത്തിക്കാന്‍ കമ്ബനി പദ്ധതിയിട്ടിരുന്നെങ്കിലും ലോകവ്യാപകമായി ബാധിച്ച കൊവിഡ്-19 കാരണം അവതരണം വൈകി.വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗ് കമ്ബനി നേരത്തെ തുടങ്ങിയിരുന്നു. നിലവിലുള്ളതുപോലെതന്നെ നെക്സ ഡീലര്‍ഷിപ്പ് വഴിയായിരിക്കും വാഹനത്തിന്റെ വില്പന. ഇത്രകാലവും ഡീസല്‍ എന്‍ജിനില്‍ മാത്രം എത്തിയിരുന്ന എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പ് കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കമ്ബനി പ്രദര്‍ശിപ്പിച്ചത്.

You might also like

Leave A Reply

Your email address will not be published.