24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5537 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,80,298 ആയി. ഇതില്‍ 79,145 പേര്‍ മുംബൈയിലാണ്.198 പേര്‍ കൂടി മരിച്ചതോടെ ഇവിടെ ആകെ മരണം 8053 ആയി. രോഗവ്യാപനം പ്രതിരോധിക്കാന്‍ ഈ മാസം 15 വരെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ച പൊലീസുകാരുടെ എണ്ണം 60 ആയി ഉയര്‍ന്നു. 4938-ല്‍ അധികം പൊലീസുകാര്‍ക്ക് രോഗം ബാധിച്ചു.അതേസമയം, തമിഴ്നാട്ടില്‍ 3882 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 94049 ആയി. ചെന്നൈയില്‍ മാത്രം രോഗികള്‍ 60533 ആയി. നഗരത്തില്‍ 2182 പേര്‍ക്കു കൂടി രോഗം കണ്ടെത്തി. 63 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1264.മധുരയിലും രാമനാഥപുരത്തും രോഗ വ്യാപനം തീവ്രമായി തുടരുന്നു. മധുരയില്‍ 297 പേര്‍ക്കും രാമനാഥപുരത്ത് 100 പേര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു.