ബലിപെരുന്നാളിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഷാര്‍ജയിലെ പരമ്ബരാഗത കാലിച്ചന്തയായ അല്‍ ജുബൈലില്‍ മൃഗങ്ങളെ എത്തിച്ചുതുടങ്ങി
നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ക്രമീകരണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് അറവുമാടുകളെ വിവിധ രാജ്യങ്ങളില്‍നിന്നും സ്വദേശ മസ്റകളില്നിന്നും ചന്തയിലേക്ക് കൊണ്ടുവരുന്നത്. മാര്‍ക്കറ്റില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നില്ക്കുന്നതിനും വിലക്കുണ്ട്. വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.