ബാഴ്‌സയോടെ ഗുഡ്‌ബൈ പറയുവാന്‍ തയറായി മെസി

0

തന്നെ വളര്‍ത്തി ഇന്നത്തെ ഇതിഹാസതാരമാക്കി മാറ്റുന്നതില്‍ നിര്‍ണായ സ്വാധീനം ചെലുത്തിയ ക്ലബ്ബ് വിടുവാന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുഴ. അടുത്ത സീസണ്‍ അവസാനം ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മാനേജ്‌മെന്റിലും പരിശീലകനിലും മെസി സന്തുഷ്ടനല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബാഴ്‌സ മുന്നോട്ടുവച്ച കരാര്‍ പുതുക്കലിനോട് താരം പ്രതികരിച്ചിട്ടില്ല. 2021 വരെ ബാഴ്‌സയില്‍ കരാറുള്ള അദ്ദേഹം അടുത്ത സീസണ്‍ അവസാനം ക്ലബ് വിട്ടേക്കുമെന്നാണ് വിവരം. ടീമിന്റെ നിലവാരം ഇടിഞ്ഞത് മെസിയെ അസ്വസ്ഥനാക്കുന്നുണ്ട്. പരിശീലകരുടെയും യുവതാരങ്ങളുടെയും കാര്യത്തില്‍ മാനേജ്‌മെന്റ് എടുക്കുന്ന നിലപാടുകളും മെസിയെ ചൊടിപ്പിക്കുന്നു. ആര്‍തര്‍ മെലോ, മാര്‍ക്കം, കുട്ടീഞ്ഞോ തുടങ്ങിയ താരങ്ങളെ വിറ്റും ലോണില്‍ അയച്ചും ഒഴിവാക്കിയ രീതിയും അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നെത്തിയ അന്റോയിന്‍ ഗ്രീസ്മാനോട് ക്ലബിന്റെ പെരുമാറ്റവും അദ്ദേഹത്തെ ചൊടിപ്പിക്കുന്നു. ഒപ്പം, പരിശീലകന്‍ ക്വിക്കെ സെറ്റിയനിലും മെസിയും പീക്കെയുമടങ്ങുന്ന മുതിര്‍ന്ന താരങ്ങള്‍ തൃപ്തരല്ല. കൊവിഡ് പ്രതിസന്ധിക്കിടെ താരങ്ങളുടെ ശമ്ബളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് താരങ്ങളെ കുറ്റപ്പെടുത്തിയ സംഭവത്തിലും മെസി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.