ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം കേരളത്തില്‍ കണ്ടു തുടങ്ങി

0

വരും ദിവസങ്ങളിലും കേരളത്തില്‍ നിന്നു ദൃശ്യമാകും. തിങ്കളാഴ്ച സന്ധ്യയ്ക്ക് 7.44 മുതലാണ് കേരളത്തില്‍ നിന്നു ദൃശ്യമാകുംവിധം ആകാശത്തൂടെ ഐഎസ്‌എസ് കടന്നു പോയത്.തെക്ക് ചക്രവാളത്തോടു ചേര്‍ന്ന് ഒരു നക്ഷത്രം കണക്കെ ഉദിച്ചുയരുന്ന ബഹിരാകാശ നിലയം തലയ്ക്കു മുകളിലൂടെ ശോഭയോടെയാണ് കടന്നുപോയത്. മിക്കവരും ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷവും ജൂലൈയിലായിരുന്നു നിലയം കേരളത്തിനു മുകളിലൂടെ കടന്നുപോയത്. പിന്നീട് വടക്കുകിഴക്കായി ചക്രവാളത്തില്‍ അസ്തമിച്ചു. 75 ഡിഗ്രിവരെ ഉയരത്തിലെത്തിയതിനാല്‍ തിങ്കളാഴ്ച നിലയം വളരെ നന്നായി കാണാന്‍ കഴിഞ്ഞു. ആറുപേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള നിലയത്തില്‍ ഇപ്പോള്‍ അഞ്ചുപേരുണ്ട്. അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ആറ് രാജ്യങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച രാജ്യാന്തര ബഹിരാകാശനിലയം 1998ല്‍ നവംബര്‍ 20 നാണ് വിക്ഷേപിച്ചത്.ഈ മാസം 19 വരെ ഈ വിസ്മയക്കാഴ്ച ആകാശത്തു കാണാം. ജൂലൈ 16-ന് രാവിലെ 5.41-മുതല്‍ ആറുമിനിറ്റ് നിലയം കാണാന്‍ സാധിക്കും. അന്ന് വടക്കുദിക്കിലായി കണ്ടുതുടങ്ങി തെക്കുകിഴക്കായി അസ്തമിക്കുന്ന നിലയം 46 ഡിഗ്രി ഉയരത്തില്‍ എത്തും. ചക്രവാളത്തോടു ചേര്‍ന്നാണ് ഉദിക്കുന്നതും അസ്തമിക്കുന്നതും. അന്നു വൈകിട്ട് നിലയം വീണ്ടും കാണാന്‍ സാധിക്കും. 7.02-ന് വടക്കുദിക്കില്‍ 20 ഡിഗ്രി ഉയരത്തില്‍ പ്രത്യക്ഷപ്പെട്ട് വടക്കുകിഴക്കായി നിലയം അസ്തമിക്കും.ജൂലൈ 17-ന് രാവിലെ 4.54-മുതല്‍ അഞ്ചുമിനിറ്റുവരെ നിലയം കാണാം. വടക്കുദിക്കില്‍ 10 ഡിഗ്രി ഉയരത്തില്‍ പ്രത്യക്ഷപ്പെടും. 20 ഡിഗ്രിവരെ മാത്രമാവും ഉയരുക. കിഴക്കുദിക്കിലായി അസ്തമിക്കും. ജൂലൈ പതിനെട്ടിന് രാവിലെ 5.42-മുതല്‍ വീണ്ടും അഞ്ചുമിനിറ്റ് നിലയം ആകാശത്തു പ്രത്യക്ഷപ്പെടും. പടിഞ്ഞാറ് 11 ഡിഗ്രി ഉയരത്തില്‍ കണ്ടുതുടങ്ങി 27 ഡിഗ്രിവരെ ഉയരുകയും തെക്ക് അസ്തമിക്കുകായും ചെയ്യും. ജൂലൈ 19-ന് നിലയം വളരെ നന്നായി കാണാനാന്‍ സാധിക്കും. അതിരാവിലെ 4.55-മുതല്‍ വടക്കുപടിഞ്ഞാറ് 29 ഡിഗ്രി ഉയരത്തിലാവും പ്രത്യക്ഷപ്പെടുക. 70 ഡിഗ്രിവരെ ഉയരും. തെക്കുദിക്കിലായി അസ്തമിക്കും.ഭൂമിയില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ ഉയരത്തിലാണ് നിലയം ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. സഞ്ചാരവേഗം സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍, മണിക്കൂറില്‍ 27,600 കിലോമീറ്റര്‍. 92.68 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ ചുറ്റിവരും. ഒരു ദിവസം 15.54 തവണയാണ് നിലയം ഭൂമിയെ ചുറ്റുക.

You might also like

Leave A Reply

Your email address will not be published.