പൂന്തുറയിൽ നിന്ന് ആരോഗ്യവകുപ്പിനൊപ്പം പലരും രംഗത്ത്. കൊറോണയെ തുരത്താൻ ജീവൻ പണയം വച്ച് കൊണ്ട് തളരാതെ മുന്നോട്ട്
പൂന്തുറയിൽ നിന്ന് ആരോഗ്യവകുപ്പിനൊപ്പം പലരും രംഗത്ത്. കൊറോണയെ തുരത്താൻ ജീവൻ പണയം വച്ച് കൊണ്ട് തളരാതെ മുന്നോട്ട്….
കോവിഡ് 19 കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ നൽകുന്ന – ആരോഗ്യവകുപ്പ് നടത്തുന്ന സുരക്ഷാ സംവിധാനത്തിനോടൊപ്പം ചലിക്കാൻ പൂന്തുറയിൽ നിന്നും പല വ്യക്തിത്വങ്ങളും മുന്നിൽ വരുന്നു എന്നത് ഈ നാടിന്റെ പ്രത്യേകതയാണ്. അഭിനന്ദനാർഹമാണ്…
കോവിഡിനെ തുരത്താൻ സധൈര്യം മുന്നോട്ട് വന്ന ചെറുപ്പക്കാരൻ ആണ് പൂന്തുറയിൽ നിന്നുമുള്ള ഹബീബ്. ഇറച്ചി കച്ചവടം നടത്തുന്ന ഈ നിർദ്ധരനായ യുവാവ് തന്റെ ലാഭത്തിന്റെ ഒരു വിഹിതം കൊണ്ട് അണുനശീകരണ മെഷിൻ വാങ്ങുകയും, അതിനായുള്ള കെമിക്കൽ ലായിനി വാങ്ങുകയും പൂന്തുറ പ്രദേശത്തെ ഓരോ മുക്ക് മൂലയിലും സൗജന്യമായി അണു നശീകരണം നടത്തിവരികയാണ്…
ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം സ്വയരക്ഷകായുള്ള PP കിറ്റ് കൂടി വാങ്ങുക എന്ന പ്രതിസന്ധിയിൽ ആണ് ഇപ്പോൾ ഹബീബ്. ഓരോ ക്ളീനിംഗ് കഴിയുംതോറും ഓരോ pp കിറ്റ് ധരിക്കണം. ഇപ്പോൾ അപ്പപ്പോൾ കഴുകാൻ പറ്റുന്ന ഡ്രെസ് ആണ് ധരിക്കുന്നത്. ഇത് വാങ്ങാൻ ഉള്ള കാശ് എങ്ങനെ സംഘടിപ്പിക്കും എന്ന ചിന്തയിൽ ആണ് ഹബീബ്. തന്റെ വരുമാനത്തിൽ നിന്ന് അതിനുള്ള തുക കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് ദി പീപ്പിൽന്യൂസിനോട് പറഞ്ഞു… ഇത് കണ്ട് സഹായിക്കാൻ പലരും രംഗത്തു വന്നിട്ടുണ്ട്. ഈ പ്രവർത്തിയിൽ ഹബീബിനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ഹബീബുമായി ബന്ധപ്പെടുക..
മൊബൈൽ : ഹബീബ് – 9961380795