പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; അഞ്ചാം ക്ലാസു വരെ മാതൃഭാഷയില്‍ പഠനം; 18 വയസുവരെ നിര്‍ബന്ധിത വിദ്യാഭ്യാസം
പുതിയ നയത്തില്‍ എല്‍പി, യുപി,ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ തിരിച്ചുള്ള പാഠ്യപദ്ധതി ഒഴിവാക്കി. പകരം കുട്ടികളെ പ്രായം കണക്കിലെടുത്ത് 3-8, 8-11, 11-14, 14-18 എന്നിങ്ങനെ നാലായി തിരിച്ചു. ഇവര്‍ക്ക് 5+3+3+4 എന്ന രീതിയാക്കി. ഇതോടെ മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടു. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലാണ് പഠനം. 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു പുറമെ മൂന്നുവര്‍ഷത്തെ അങ്കണവാടി, പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും നല്‍കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നു മാറ്റും.