തിരുവനന്തപുരം ജില്ലയില്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടൈന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചു

0

കാരോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ, വലിയകലുങ്ക്, പറണ്ടോട്, പുറുത്തിപ്പാറ, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെങ്കടമ്ബ്, ചെറുനല്‍പഴിഞ്ഞി, പെരുമ്ബഴുഞ്ഞി, കോട്ടയ്ക്കകം, മാവിലക്കടവ്. കിഴുവിലം ഗ്രാമപഞ്ചായത്തിലെ അരികത്തവാര്‍, കുറക്കട, മുടപുരം, വൈദ്യന്റെമുക്ക്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കെ.കെ കോണം, പള്ളിക്കല്‍ ടൗണ്‍, ഒന്നാംകല്ല്, കാട്ടുപുതുശ്ശേരി, പള്ളിക്കല്‍, കൊട്ടിയമുക്ക്. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല, കിളിക്കോട്ടുകോണം. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഉണ്ടപ്പാറ. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ചാമവിള, മണലി. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട് എന്നീ വാര്‍ഡുകളും ആണ് പുതിയതെയി കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. എല്ലാ കണ്ടെയിന്‍മെന്റ് സോണുകളിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

You might also like

Leave A Reply

Your email address will not be published.