തന്റെ പ്രണയിനിയെ കണ്ടെക്കാന്‍ വേണ്ടി ബ്രൂണോ ക്കരടിയുടെ പ്രയാണം നാല് അമേരിക്കന്‍ സ്റ്റേറ്റുകള്‍ പിന്നിട്ടു

0

ഇണയെ കണ്ടെത്താന്‍ ബ്രൂണോ കരടി ചുറ്റിക്കറങ്ങിയത് നാല് സംസ്ഥാനങ്ങല്‍; ഹൈവേകള്‍ ക്രോസ് ചെയ്യുമ്ബോള്‍ കരടിക്കായി വാഹനങ്ങള്‍ നിര്‍ത്തിക്കൊടുത്തു യാത്രക്കാക്കാര്‍; ഇതിനോടകം 400 മൈല്‍ ദൂരം പിന്നിട്ട കരടിക്കുട്ടന്റെ യാത്ര സോഷ്യല്‍ മീഡിയയിലും തരംഗമാകുന്നു
കറുന്ന നിറമുള്ള കരടിയെ സൈബര്‍ ലോകമാണ് ബ്രൂണോ എന്നു പേരിട്ടു ഓമനിക്കുന്നത്. നാടും കാടും പിന്നിട്ട് ബ്രൂണോ കരടിയുടെ പ്രയാണം അവനെ ഒരു സോഷ്യല്‍ മീഡിയാ സ്റ്റാറാക്കി മാറ്റിയിട്ടുണ്ട്.ഒറ്റക്കാണ് കരടിക്കുട്ടന്റെ യാത്ര. തനിക്ക് പറ്റിയ ഇണയെ എവിടെ വെച്ചെങ്കിലും കണ്ടു മുട്ടുമായിരിക്കും എന്നതാണ് പ്രതീക്ഷ. ഒഡിസ്സിയിലെ വിസ്‌കോണ്‍സിനില്‍ ജൂണില്‍ എത്തിയ കരടി 400 മൈല്‍ ദൂരം ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞു. ഇല്ലിനോയിസ്, ലോവ, മിസ്സൂറി തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് പ്രയാണം.

ബ്രൂണോക്കരടിയുടെ പ്രയാണം കണ്ട് ഫേസ്‌ബുക്കില്‍ ഫാന്‍സ് ഗ്രൂപ്പ് അടക്കം രൂപം കൊണ്ടിട്ടുണ്ട്. കീപ്പിങ് ബ്രൂണോ സേഫ് എന്നു പറഞ്ഞു കൊണ്ട് ജൂണ്‍ 19ന് ഫേസ്‌ബുക്കില്‍ രൂപം കൊടുത്ത പേജില്‍ 46,000 പേര്‍ അംഗങ്ങളായിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച മിസ്സൗറിയിലെ സെന്റ് ചാള്‍സ് കൗണ്ടിയില്‍ വച്ചാണ് കടുവയെ അവസാനമായി കണ്ടത്. മിസിസ്സിപ്പി നദി ക്രോസ് ചെയ്തു ഇല്ലിനോയിസില്‍ നിന്നും വന്നതായിരുന്നു അവന്‍.

കരടിയെ കാണാന്‍ തന്നെ നിരവധി ആള്‍ക്കൂട്ടം എത്താറുണ്ട്. കഴിഞ്ഞ മാസം ഇല്ലിനോയിസില്‍ കരടിയെ കണ്ടെത്തിയ വേളയില്‍ 300ലേറെ പേരാണ് കാണാന്‍ തടിച്ചു കൂടിയത്. ആളുകള്‍ കരടിയെ കാണാന്‍ എത്തുമ്ബോള്‍ സുരക്ഷ ഒരു പ്രശ്‌നമായി മാരുന്നതായി പൊലീസ് പറയുന്നുണ്ട്. ഇണയെ തേടിയാണ് കരടിയുടെ യാത്ര എന്നാണ് വൈല്‍ഡ് ലൈഫ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇല്ലിനോയിസ് സംസ്ഥാനത്ത് അടക്കം കറുത്ത കരടികള്‍ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഇണയെ തേടി ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വരുന്നതെന്നാണ് വൈല്‍ഡ് ലൈഫ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയിലെ താരമാണ് ബ്രൂണോ എന്നു പേരിട്ടകരടി.

You might also like

Leave A Reply

Your email address will not be published.