ടോം ക്രൂയ്‌സ് – ജന്മദിനം

0

03-07-1962 ടോം ക്രൂയ്‌സ് – ജന്മദിനം

തോമസ് ക്രൂസ് മപോദർ നാലാമൻ എന്ന ടോം ക്രൂസ് (ജനനം ജൂലൈ 3, 1962) ഒരു അമേരിക്കൻ നടനും നിർമ്മാതാവുമാണ്. അദ്ദേഹം മൂന്ന് അക്കാദമി പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 19ാം വയസ്സിൽ എൻഡ്ലെസ് ലവ് (1981) എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ടാപ്സ് (1981), ദി ഔട്ട്സിഡേഴ്സ് (1983) എന്നീ ചിത്രങ്ങളിലെ സഹായകവേഷങ്ങൾക്ക് ശേഷം ക്രൂസിന്റെ ആദ്യ മുഖ്യവേഷം 1983 ആഗസ്റ്റ് മാസം പുറത്തിറങ്ങിയ റിസ്കി ബിസിനസ് എന്ന ചിത്രത്തിലേതാണ്. ടോപ് ഗൺ (1986) എന്ന ചിത്രത്തിൽ പീറ്റ് ‘മാവ്റിക്’ മിച്ചൽ എന്ന കഥാപാത്രം ചെയ്തതിലൂടെ ക്രൂസ് ശ്രദ്ധേയനായിത്തീർന്നു. ഹോളിവുഡിലെ വലിയ താരങ്ങളിലൊരാളായ ക്രൂസ് 1980 കളിലെ മികച്ച ചിത്രങ്ങളായ ദി കളർ ഓഫ് മണി (1986), കോക്റ്റെയിൽ (1988), റെയിൻ മാൻ (1988), ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈ (1989) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.ടോം ക്രൂസ് എന്ന ലേഖനത്തിന്റെ നാൾവഴി ഈ ലേഖനത്തിന്റെ നാൾവഴിയുമായി ലയിപ്പിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നു. . ഈ നടപടി കാര്യനിർവാഹകചുമതലയുള്ള ഒരാൾ ചെയ്യേണ്ടതാണ്.
{{subst:Uw-c&pmove|ടോം ക്രൂസ്|to=ടോം ക്രൂയ്‌സ്}} ~~ എന്നത് വെട്ടിയൊട്ടിച്ച് ലയനം നടത്തിയ ഉപയോക്താവിന്റെ സംവാദം താളിൽ പോസ്റ്റ് ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്.
Quick facts: ജനനം, തൊഴിൽ …
1990 കളിൽ അദ്ദേഹം ഫാർ ആൻഡ് എവേ (1992), എ ഫ്യൂ ഗുഡ് മെൻ (1992), ദി ഫേം (1993), ഇന്റർവ്യൂ വിത്ത് ദി വാമ്പയർ: ദി വാമ്പയർ ക്രോണിക്കിൾസ് (1994), ജെറി മഗ്വയർ (1996), ഐസ് വൈഡ് ഷട്ട് (1999), മഗ്നോളിയ (1999) മുതലായ ചിത്രങ്ങളിൽ അഭിനയിച്ചു. 1996 വരെ ക്രൂസ് അറിയപ്പെട്ടത് മിഷൻ ഇംപോസിബിൾ ചലച്ചിത്രങ്ങളിലെ എഥാൻ ഹണ്ട് എന്ന കഥാപാത്രത്തിലൂടെയാണ്.

ആദ്യകാലജീവിതം

സ്പെഷ്യൽ സ്കൂൾ ടീച്ചറായ മേരി ലീ, ഇലക്ട്രിക്കൽ എഞ്ചിനീയർ ആയ തോമസ് ക്രൂസ് മപോദർ മൂന്നാമൻ എന്നിവരുടെ മകനായി ന്യൂയോർക്കിലെ സിറാകുസ് എന്ന സ്ഥലത്താണ് ടോം ക്രൂസ് ജനിച്ചത്. ലീ അന്നെ, മരിയൻ, കാസ് എന്നീ പേരുകളുള്ള മൂന്ന് സഹോദരിമാർ അദ്ദേഹത്തിനുണ്ട്. അവർ യഥാക്രമം ഇംഗ്ലീഷ്, ജർമ്മൻ, ഐറിഷ് പാരമ്പര്യമുള്ളവരാണ്. ക്രൂസിന്റെ ബന്ധുവായ വില്യം മപോദറും ഒരു നടനാണ്. അദ്ദേഹവും ക്രൂസും അഞ്ച് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.കാനഡയിലാണ് ക്രൂസ് തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. 1971ൽ അദ്ദേഹത്തിന്റെ കുടുംബം ഒട്ടാവയിലെ ബീക്കൺ ഹില്ലിലേക്ക് താമസം മാറ്റുകയും ക്രൂസിന്റെ അച്ഛൻ കനേഡിയൻ ആർമിയിൽ ഡിഫൻസ് കൺസൾട്ടന്റ് ആയി ചേരുകയും ചെയ്തു. അവിടെ പുതുതായി ആരംഭിച്ച റോബർട്ട് ഹോപ്കിൻസ് പൊതുവിദ്യാലയത്തിലാണ് ക്രൂസ് പിന്നീട് പഠിച്ചത്. നാലാം തരത്തിൽ പഠിക്കുന്ന കാലത്താണ് ക്രൂസ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്.ആറാം തരത്തിൽ പഠിക്കുന്ന കാലത്ത് ക്രൂസ് ഹെന്റി മൺറോ മിഡിൽ സ്കൂളിൽ പോയിത്തുടങ്ങി. എന്നിരുന്നാലും അതേ വർഷം തന്നെ ക്രൂസിന്റെ അമ്മ ക്രൂസിന്റെ അച്ഛനെയുപേക്ഷിച്ച് ക്രൂസിനെയും സഹോദരിമാരെയും കൂട്ടി അമേരിക്കയിലേക്ക് തിരികെ വന്നു. 1984ൽ അർബുദം ബാധിച്ച് ക്രൂസിന്റെ പിതാവ് മരണപ്പെട്ടു. തുടർന്ന് ഒഹായോവിലെ സിൻസിനാറ്റിയിലുള്ള ഒരു ഫ്രാൻസിസ്കൻ സെമിനാരിയിൽ കത്തോലിക്കൻ വൈദികനാകണം എന്ന ആഗ്രഹത്തോടെ ക്രൂസ് ചേർന്നു. പിന്നീടാണ് ക്രൂസിന്റെ താൽപര്യം അഭിനയത്തിലേക്ക് മാറിയത്. തന്റെ 14 വർഷത്തെ വിദ്യാർത്ഥിജീവിതത്തിനിടയിൽ ക്രൂസ് 15 സ്കൂളുകളിലാണ് പഠിച്ചത്.

ഔദ്യോഗികജീവിതം
ടോം ക്രൂസിന്റെ ഔദ്യോഗികജീവിതം പ്രധാനമായും അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിൽ വ്യാപരിച്ചിരിക്കുന്നു.

അഭിനേതാവ്

1981 ൽ എൻഡ്ലെസ് ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത ക്രൂസ് അതേ വർഷം തന്നെ ടാപ്സ് എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു സഹായകവേഷം ചെയ്യുകയുണ്ടായി. 1983ൽ ദി ഔട്ട്സിഡേഴ്സ് എന്ന ചിത്രത്തിന്റെ ഭാഗമായി അദ്ദേഹം. അതേ വർഷം തന്നെ ഓൾ ദി റൈറ്റ് മൂവ്സ് എന്ന ചിത്രത്തിലും, നായകനായി റിസ്കി ബിസിനസിലും ക്രൂസ് അഭിനയിക്കുകയുണ്ടായി. 1986ലെ ടോപ് ഗൺ എന്ന ചിത്രത്തോടു കൂടി ടോം ക്രൂസ് സൂപ്പർസ്റ്റാറായി അറിയപ്പെടാൻ തുടങ്ങി.അതേ വർഷം തന്നെ ക്രൂസ് ദി കളർ ഓഫ് മണി എന്ന ചിത്രത്തിൽ പോൾ ന്യൂമാന്റെ കൂടെ അഭിനയിക്കുകയുണ്ടായി. 1988ൽ ഡസ്റ്റിൻ ഹോഫ്മാനുമൊന്നിച്ച് വേഷമിട്ട റെയിൻ മാൻ എന്ന ചലച്ചിത്രം മികച്ച ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം നേടുകയും ടോം ക്രൂസിന് മികച്ച സഹനടനുള്ള കൻസാസ് സിറ്റി ഫിലിം ക്രിറ്റിക്സ് സർക്കിൾ പുരസ്കാരം ലഭിക്കുകയും ചെയ്തു. 1989ലെ ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈയിലെ അഭിനയം ക്രൂസിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം, മികച്ച നടനുള്ള ചിക്കാഗോ ഫിലിം ക്രിറ്റിക്സ് അസോസിയേഷൻ പുരസ്കാരം, ജനപ്രിയ നടനുള്ള പീപ്പിൾസ് ചോയിസ് പുരസ്കാരം എന്നിവയ്ക്ക് അർഹനായി. ഈ ചിത്രത്തിലൂടെയാണ് ക്രൂസ് ആദ്യമായി ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്.നിക്കോൾ കിഡ്മാനുമൊത്ത് അഭിനയിച്ച ഡേയ്സ് ഓഫ് തണ്ടർ (1990), ഫാർ ആൻഡ് എവേ (1992) എന്നിവയായിരുന്നു ക്രൂസിന്റെ പിന്നീടുള്ള ചിത്രങ്ങൾ. 1994ൽ ക്രൂസ് ബ്രാഡ് പിറ്റ്, അന്റോണിയോ ബാണ്ടെറസ്, ക്രിസ്റ്റ്യൻ സ്ലാറ്റർ എന്നിവരുമൊന്നിച്ച് ഇന്റർവ്യൂ വിത്ത് ദി വാമ്പയർ എന്ന ചിത്രത്തിൽ അഭിനയിച്ചു.1996-ൽ ക്രൂസ് അദ്ദേഹം നിർമ്മിച്ച മിഷൻ ഇംപോസിബിൾ എന്ന ചിത്രത്തിൽ എഥാൻ ഹണ്ട് എന്ന ചാരനായി വേഷമിട്ടു. അത് മികച്ച വിജയം നേടിയ ഒരു ചിത്രമായിരുന്നു.1996ൽ ജെറി മഗ്വയർ എന്ന ചിത്രത്തിലെ നായകവേഷം അദ്ദേഹത്തിന് ഗോൾഡൻ ഗ്ലോബ്, അക്കാദമി പുരസ്കാരത്തിനുള്ള നാമനിർദ്ദേശം എന്നിവ നേടിക്കൊടുത്തു. 1999ൽ കിഡ്മാനുമൊന്നിച്ച് സ്റ്റാൻലീ കുബ്രിക്ക് ചിത്രമായ ഐസ് വൈഡ് ഷട്ടിൽ വേഷമിട്ടു. അതേ വർഷം പുറത്തിറങ്ങിയ മാഗ്നോലിയ അദ്ദേഹത്തിന് മറ്റൊരു ഗോൾഡൻ ഗ്ലോബും മൂന്നാം ഓസ്കാർ നാമനിർദ്ദേശവും നേടിക്കൊടുത്തു.2000ൽ മിഷൻ ഇംപോസിബിൾ 2 വിലൂടെ ക്രൂസ് എഥാൻ ഹണ്ടായി തിരിച്ചെത്തി. ബോക്സ് ഓഫീസ് വിജയമായിരുന്ന ഈ ചിത്രം അദ്ദേഹത്തിനെ മികച്ച പുരുഷ അഭിനേതാവിനുള്ള എം.ടി.വി മൂവി പുരസ്കാരത്തിന് അർഹനാക്കി.അദ്ദേഹത്തിന്റെ പിന്നീട് വന്ന അഞ്ച് ചിത്രങ്ങൾ നിരൂപണപരമായും വാണിജ്യപരമായും വിജയങ്ങളായിരുന്നു. 2001ൽ അദ്ദേഹംകാമറോൺ ഡയസും പെനെലോപ്പ് ക്രൂസുമൊന്നിച്ച് വാനില സ്കൈ എന്ന ചിത്രത്തിൽ വേഷമിട്ടു. 2002ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത മൈനോറിറ്റി റിപ്പോർട്ട് എന്ന ചിത്രത്തിൽ നായകനായി.2003ൽ എഡ്വാർഡ് സ്വിക്കിന്റെ ദി ലാസ്റ്റ് സമുറായ്യിലെ അഭിനയത്തിലൂടെ ക്രൂസ് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. 2005ൽ വീണ്ടും സ്പിൽബർഗിന്റെ കൂടെ എച്ച്. ജി. വെൽസിന്റെ വാർ ഓഫ് ദി വേൾഡ്സ് എന്ന നോവലിനെ ആസ്പദമാക്കിയുള്ള അതേ പേരിലുള്ള ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. ആ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വാണിജ്യവിജയം നേടിയ നാലാമത്തെ ചലച്ചിത്രമായിരുന്നു.2006-ൽ വീണ്ടും എഥാൻ ഹണ്ട് ആയി മിഷൻ ഇംപോസിബിൾ 3യിലൂടെ ക്രൂസ് തിരിച്ചെത്തി. 2007-ൽ സഹനടനായി വേഷമിട്ട ലയൺസ് ഓഫ് ലാംബ്സ് പ്രതീക്ഷിച്ച വിജയം നേടിയില്ല. 2008ലെ ട്രോപിക് തണ്ടറിലെ അഭിനയം ക്രൂസിന് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം നേടിക്കൊടുത്തു.2010 മാർച്ചിൽ ക്രൂസ് വീണ്ടും കാമറോൺ ഡയസുമൊന്നിച്ച് നൈറ്റ് ആൻഡ് ഡേയിൽ അഭിനയിക്കുകയുണ്ടായി. 2011ൽ പുറത്തിറങ്ങിയ മിഷൻ ഇംപോസിബിൾ പരമ്പരയിലെ നാലാം ചിത്രം മിഷൻ ഇംപോസിബിൾ – ഗോസ്റ്റ് പ്രൊട്ടോക്കോൾ വലിയൊരു വിജയമായിരുന്നു.

You might also like

Leave A Reply

Your email address will not be published.