ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമാണ് ഹെക്ടര്‍ പ്ലസ്

0

ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്താനൊരുങ്ങുന്ന ഹെക്ടര്‍ പ്ലസിന്‍റെ ബുക്കിങ്ങ് കമ്ബനി തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ വാഹനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് എം ജി മോട്ടോഴ്‍സ്.അകത്തളത്തെ കൂടുതല്‍ ആഡംബരമാക്കുന്ന ക്യാപ്റ്റന്‍ സീറ്റുകളാണ് പുതിയ ടീസറിലൂടെ കമ്ബനി വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്ന് നിരയിലായി ബ്രൗണ്‍ നിറത്തില്‍ തുകലില്‍ പൊതിഞ്ഞ സീറ്റുകളാണ് ഹെക്ടര്‍ പ്ലസിന്റെ അകത്തളത്തില്‍. ഇന്റീരിയറിനെ സംബന്ധിച്ചുള്ള ആദ്യ വെളിപ്പെടുത്തലാണ് കമ്ബനി ഈ ടീസറിലൂടെ നടത്തിയിരിക്കുന്നത്. മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. സീറ്റുകളുടെ എണ്ണം ഉയരുന്നതിനൊപ്പം വാഹനത്തിന്റെ നീളം അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. ഹെക്ടറിന്റെ സിഗ്‌നേച്ചറായിരുന്ന ഇന്റര്‍നെറ്റ് കാര്‍ സാങ്കേതികവിദ്യ ഹെക്ടര്‍ പ്ലസിലും ഉണ്ടാകും എന്നാണ് വിവരം.

You might also like

Leave A Reply

Your email address will not be published.