ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ക്ക് പക്ഷാഘാതം തടയാനാവുമെന്ന് പുതിയ കണ്ടെത്തലുകള്‍

0

ധാരാളം പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ള നട്‌സ് കഴിക്കുന്നത് പക്ഷാഘാതത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ബ്രസീല്‍ നട്‌സ്,​ ബദാം,​ പിസ്‌ത എന്നിവയെല്ലാം പക്ഷാഘാത പ്രതിരോധത്തില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്. മറ്റൊന്ന് പച്ചനിറത്തിലുള്ള ഇലക്കറികളാണ്. ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പക്ഷാഘാതത്തെ തടയാവുന്നതാണ്.സിട്രസ് അടങ്ങിയ പഴങ്ങളാണ് പക്ഷാഘാതത്തെ തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു വിഭാഗം. പക്ഷാഘാതത്തെ പമ്ബകടത്താന്‍ ശേഷിയുണ്ട് വെളുത്തുള്ളിക്ക് . ഇതിനായി ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നതും പക്ഷാഘാതത്തെ ചെറുക്കുന്നു. ക്യാരറ്റും സവാളയും പക്ഷാഘാത പ്രതിരോധത്തിനായി ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്.

You might also like

Leave A Reply

Your email address will not be published.