കഴിഞ്ഞ കാലത്തെ അവിസ്മരണീയമാക്കുന്നു ഒരു മുത്തശ്ശി കവിത വി പ്രേമാനന്ദൻ

0

കുട്ടിക്കവിത

വായനയെന്നതും,കളിയാണുകൂട്ടരേ-
വിജയിച്ചു, ജീവിക്കാനുതകും,കളി..!
ഓരോ ദിനത്തിലും രണ്ടുമണിക്കൂറു-
വായിച്ചിടാനായി മാറ്റീടുകിൽ,
അറിവും,വിവേകവും,വകതിരിവും..
ഈവായനാ,ശീലമാലാർജ്ജിച്ചിടാം.!
തുറന്നുള്ളവായന,പരന്നുള്ളവായന-
മനസ്സിൽപതിഞുള്ളമൗനമാംവായന,
അക്ഷരസ്പുടതയാലുച്ചത്തിലുരുവിട്ടു
പാരായണംചെയ്യും,വായനാശീലവും.
സ്വരശുദ്ധിയേകും,ഭാവനയുണർന്നീടും
മാനവീകതയുമാർജ്ജിച്ചിടും,കൂട്ടരേ.!
പഠനംപരിപോഷിപ്പിയ്ക്കുവാനായുള്ള
പ്രഥമോപാധിയായ്,വായനമാറിടും.
വായനാശീലംവളർത്തുകിൽ കൂട്ടരേ,
നേത്ര്ത്വബോധം,കരഗതമായിടും.
വായിച്ചുവളരുക,പുതിയറിവു നേടുക,
ജീവിതം,വിജയമാക്കിടുകെൻ,കൂട്ടരേ.!
ഇന്നുവായിക്കുകിൽഇന്നറിവ്‌,നേടിടാം.
നാളെക്കു ഈശീലംമാറ്റല്ലേ,കുട്ട്യോളെ.!

വി. പ്രേമനാഥൻ.

 

കുട്ടിക്കവിത

എന്നുടെ വീട്ടിലെ മുത്തശ്ശി,
പല്ലില്ലാത്തൊരു മുത്തശ്ശി,
വടിയുംഊന്നി കൂനികൂടി-
പതിയെ നടക്കും മുത്തശ്ശി.
കഥപറയുന്നോരു മുത്തശ്ശി,
പഴമൊഴി ചൊല്ലും മുത്തശ്ശി,
കാലുംനീട്ടിയിരുന്നിട്ടെന്നേ-
ചാരെയിരുത്തും മുത്തശ്ശി.
മഴയും വെയിലും കൊള്ളരു-
തെന്നുപദേശംനൽകുംമുത്തശ്ശി.
കുഞ്ഞുകുറുമ്പുകളെറീടുകിലായ്-
ഗുണദോഷിയ്കും മുത്തശ്ശി.
നാടൻപട്ടും, വായ്ത്താരികളും,
പാടിത്തരുമെൻ മുത്തശ്ശി.
വല്ലപ്പോഴും അമ്മയടിക്കുകിൽ-
അഭയം നൽകും മുത്തശ്ശി.
വികൃതികുറച്ചിട്ടറിവുകൾ കൂട്ടണ-
മെന്നുര ചെയ്യും മുത്തശ്ശി..
വാത്സല്യത്തോടെന്നുടെ കവിളിൽ
ഉമ്മകൾ നൽകും മുത്തശ്ശി..!!
എന്നുടെ യോമന മുത്തശ്ശി.. !!

വി. പ്രേമനാഥൻ.

You might also like

Leave A Reply

Your email address will not be published.