കടലിനടിയിലെ നിഗൂഢമായ ‘നീല ദ്വാരങ്ങള്‍’ തുറക്കാനുള്ള ശ്രമത്തില്‍ ഗവേഷകര്‍

0

ഫ്ലോറിഡ: സിങ്ക് ഹോളുകള്‍ ഫ്ലോറിഡയില്‍ പുത്തരിയല്ല. കരയിലും കടലിലും നിരവധി സിങ്ക് ഹോളുകളാണ് ഇവിടെയുള്ളത്. ഭൂമിയില്‍ നിന്നും നേരെ താഴേയ്ക്ക് രൂപപ്പെടുന്ന വലിയ കുഴികളെയാണ് സിങ്ക് ഹോളുകളെന്നു വിളിക്കുന്നത്. എന്നാല്‍ ഫ്ലോറിഡ തീരത്ത് ‘ഗ്രീന്‍ ബനാന’ എന്ന് പേരിട്ടിരിക്കുന്ന ഈ സിങ്ക് ഹോള്‍ നിസാരക്കാരനല്ല. അതുകൊണ്ട് തന്നെയാണ് ഈ സിങ്ക് ഹോളിനേക്കുറിച്ച്‌ പഠിക്കാന്‍ ശാസ്ത്രലോകം തയ്യാറായിരിക്കുന്നത്. രഹസ്യങ്ങളുടെ വലിയ കലവറയാണെന്ന് കരുതുന്ന ഈ സിങ്ക് ഹോളിന് സമുദ്രനിരപ്പിന് താഴെ 425 അടി വരെ നീളമുള്ളതായാണ് നിരീക്ഷണം. ലോകത്തിലെ ഏറ്റവും വലിയ സിങ്ക് ഹോളൊന്നുമല്ല എത് എന്നാല്‍ ഈ നിഗൂഢ സിങ്ക് ഹോളിനെ വെളിച്ചത്ത് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് പര്യവേഷകര്‍.അടുത്ത മാസം, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍എഎഎഎ) ആദ്യമായി ‘ബ്ലൂ ഹോള്‍’ എന്ന് വിളിക്കപ്പെടുന്ന അണ്ടര്‍വാട്ടര്‍ സിങ്ക്‌ഹോള്‍ പര്യവേക്ഷണം ചെയ്യും. നീല ദ്വാരങ്ങളുടെ ഉള്ളടക്കം അവയുടെ ആവൃത്തിയും സാധാരണ സ്ഥാനവും പോലെ ഇപ്പോഴും ശാസ്ത്രലോകത്തിന് നിഗൂഢമാണ്.

You might also like

Leave A Reply

Your email address will not be published.