ഏകദിനത്തില്‍ ഓപ്പണറുടെ വേഷം കിട്ടിയില്ലെങ്കില്‍ സേവാഗിന്റെയും ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ചരിത്രം തന്നെ മാറിയേനെ!

0

ഏകദിനത്തില്‍ മധ്യനിര ബാറ്റ്സ്മാനായി തുടക്കമിട്ട സേവാഗിനെ ഓപ്പണിങ്ങിലേക്ക് മാറ്റി പരീക്ഷിച്ചത് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണെങ്കിലും, തന്റെ ഓപ്പണിങ്ങിലെ സ്ഥാനം ത്യജിച്ച്‌ സേവാഗിന് വഴിയൊരുക്കിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സംഭാവനയും കാണാതെ പോകരുതെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ അജയ് രാത്ര. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രാത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.’ഓപ്പണറെന്ന നിലയില്‍ സച്ചിന്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സേവാഗിന്റെ വരവ്. അദ്ദേഹവും മികച്ച ഓപ്പണറായിരുന്നു. ഇതോടെ, സ്വയം നാലാം നമ്ബറിലേക്ക് മാറാന്‍ സച്ചിന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗാംഗുലിക്കൊപ്പം സേവാഗ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങി. മികച്ചൊരു ഇടംകൈ-വലംകൈ കൂട്ടുകെട്ടായിരുന്നു അത്. അന്ന് സച്ചിന്‍ ഓപ്പണിങ്ങില്‍നിന്ന് മാറാന്‍ വിമുഖത കാട്ടിയിരുന്നെങ്കില്‍ സേവാഗിന് മധ്യനിരയില്‍ ബാറ്റു ചെയ്യേണ്ടി വരുമായിരുന്നു. ഏകദിനത്തില്‍ ഓപ്പണറുടെ വേഷം കിട്ടിയില്ലെങ്കില്‍ സേവാഗിന്റെയും ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ചരിത്രം തന്നെ മാറിയേനെ’ – രാത്ര പറഞ്ഞു.2001ല്‍ ന്യൂസീലന്‍ഡിനെതിരായ ഒരു ഏകദിനത്തിലാണ് വീരേന്ദര്‍ സേവാഗിനെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി ഓപ്പണറായി പരീക്ഷിക്കുന്നത്. ഓപ്പണറായുള്ള സേവാഗിന്റെ അരങ്ങേറ്റം അത്ര മികച്ചതായിരുന്നില്ല. ആദ്യ മത്സരത്തില്‍ നേടിയത് 54 പന്തില്‍ 33 റണ്‍സ് മാത്രം. പക്ഷേ രണ്ടു മത്സരങ്ങള്‍ കൂടി പിന്നിട്ടപ്പോഴേക്കും സേവാഗ് ഓപ്പണറെന്ന നിലയില്‍ തന്റെ ആദ്യ സെഞ്ചുറി നേടി.ടീമിന്റെ മൊത്തം നന്മയെ പരിഗണിച്ചാണ് അന്ന് മധ്യനിരയിലേക്ക് മാറാന്‍ സച്ചിന്‍ തയാറായതെന്നും രാത്ര വിശദീകരിച്ചു. ‘വ്യത്യസ്തമായ റോളിലേക്ക് മാറാന്‍ അന്ന് സച്ചിന്‍ തീരുമാനിച്ചു. നാലാം നമ്ബറില്‍ ബാറ്റു ചെയ്യാമെന്ന് അദ്ദേഹം തന്നെ അറിയിച്ചു. എല്ലാം ടീമിനു വേണ്ടിയായിരുന്നു. ഇതോടെ 45-ാം ഓവര്‍ വരെ ക്രീസില്‍ നില്‍ക്കുക എന്നതായി സച്ചിന്റെ ചുമതല. വീരു ഓപ്പണറെന്ന നിലയില്‍ വന്‍ വിജയമായതോടെ ആ നീക്കം ഫലം കണ്ടു’ – രാത്ര ചൂണ്ടിക്കാട്ടി.’പരമ്ബരാഗത രീതികളെ വകവയ്ക്കാത്ത താരമെന്ന പേര് തുടക്കം മുതലേ വീരുവിനുണ്ട്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ സ്വാഭാവികമായ കളിയെ തടസ്സപ്പെടുത്തിയിരുന്നെങ്കില്‍ കഥ തന്നെ മാറുമായിരുന്നു. സ്വന്തം ശൈലി തുടരാനും ഇഷ്ടപ്രകാരം കളിക്കാനുമുള്ള സ്വാതന്ത്രം തുടക്കം മുതലേ വീരുവിന് കിട്ടി. ഇത്തരം കളിക്കാര്‍ക്ക് മതിയായ പിന്തുണ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. ഇടയ്ക്ക് മോശം ഷോട്ടുകള്‍ കളിക്കുമ്ബോള്‍ ശ്രദ്ധിച്ചു കളിക്കാന്‍ സേവാഗിനെ ഉപദേശിക്കുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ, അദ്ദേഹം തന്റെ ശൈലിയില്‍ ഉറച്ചുനിന്നു’ – രാത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.