‘എന്നെ ആര്‍ക്കും ഇഷ്ടമല്ല’

0

ഭരണകൂടത്തിന്റെ ഭാഗമായി കോവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്തണി ഫൗചിക്കു കൂടുതല്‍ അംഗീകാരം ലഭിക്കുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘എന്നെ ആര്‍ക്കും ഇഷ്ടമല്ല’ എന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാകാം അതെന്നും ട്രംപ് പറഞ്ഞു.മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനു മരുന്നായി ഉപയോഗിക്കുന്നതിനെ പിന്തുണച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ഫൗചിയെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചത്.ട്രംപ് പിന്തുണച്ചിരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തെ ഫൗചി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. അടിയന്തരഘട്ടത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്ന അനുമതി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

You might also like

Leave A Reply

Your email address will not be published.