ഇന്ന് മുതല്‍ ഇംഗ്ലണ്ടില്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നു

0

ഒക്ടോബര്‍ 5 വരെ ക്ലബ്ബുകള്‍ക്ക് ഔദ്യോഗികകമായി താരങ്ങളെ വാങ്ങാനും വില്‍ക്കാനും സാധിക്കും. എല്ലാ മുന്‍നിര ക്ലബ്ബുകളും ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വളരെ സജ്ജീവമായി തന്നെ രംഗത്തുണ്ട്.ലിവര്‍പൂള്‍ ലക്ഷ്യമിടുന്നത് പ്രധാനമായും രണ്ടു പൊസിഷന്‍ ആണ്. ലോവ്റെന്‍ പോയ വിടവ് നികത്താന്‍ ഒരു ഡിഫന്‍ഡര്‍, പിന്നെ ഒരു മിഡ്‌ഫീല്‍ഡര്‍. ഷാല്‍ക്കെയുടെ തുര്‍ക്കി ഡിഫന്‍ഡര്‍ ഒസാന്‍ കബാക്ക് ആന്‍ഫീല്‍ഡില്‍ വരാന്‍ സാധ്യത ഉണ്ട്. ബയേണിന്റെ തിയാഗോ ആള്കാന്‍ട്ര, ഇന്ററിന്റെ ബോറോസോവിച്ഛ് എന്നീ മിഡ്‌ഫീല്‍ഡേഴ്സിന്റെ പേരുകളും ലിവര്‍പൂളുമായി ചേര്‍ത്ത് കേള്‍ക്കുന്നു.വിപണിയില്‍ അതികഠിനമായി ഇടപെടാന്‍ സാധ്യത ഉള്ള മറ്റൊരു ടീം മാഞ്ചസ്റ്റര്‍ സിറ്റി ആണ്. വലന്‍സിയ താരം ഫെറന്‍ ടോറസിനെ സാനെക്ക് പകരക്കാരനായി ഗാര്‍ഡിയോള കണ്ടു വെച്ചിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഒരു മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍, ഒരു സ്‌ട്രൈക്കര്‍ എന്നിവരെയും സിറ്റി ലക്ഷ്യമിടുന്നു.ഹക്കിം സിയാച്ചിനെയും ടിമോ വെര്‍ണറെയും എത്തിച്ച ചെല്‍സി പക്ഷെ നിറുത്തുന്ന ലക്ഷണമില്ല. ഒരു ഗോള്‍ കീപ്പര്‍, ലെഫ്റ് ബാക്ക്, സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എന്നിവരെ ലാംപാട് ലക്ഷ്യമിടുന്നു. ഗോള്‍ കീപ്പര്‍മാരായ ഒബ്ലാക്, ഒനാന, ലെഫ്റ് ബാക്കുകളായ ടാഗ്‌ലൈയഫാക്കോ, ചില്‍വെല്‍, സെന്‍ട്രല്‍ ഡിഫെന്‍ഡേര്‍സ് ആയ കൂലിബാലി, നേഥന്‍ അക്കെ എന്നീ നാമങ്ങള്‍ ചെല്സിയുമായും കേട്ട് പോരുന്നു.യുണൈറ്റഡ് ഒരു ലെഫ്റ് ബാക്കിനെയും ഒരു വിങ്ങറിനായും ശ്രമിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.ആഴ്‌സണല്‍ ആണ് ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന മറ്റൊരു ക്ലബ്. ഒരു സെന്‍ട്രല്‍ ഡിഫന്‍ഡര്‍, ഒരു റൈറ്റ് ബാക്ക്, ഒരു ബോക്സ് – ടു -ബോക്സ് മിഡ്‌ഫീല്‍ഡര്‍, ഒരു വിങ്ങര്‍ എന്നിവരെ ആണ് അര്‍ട്ടേറ്റ ലക്ഷ്യമിടുന്നത്. ഉപ്പമക്കാനോ, മലാങ് സാര്‍, വില്‍ഫ്രഡ് സാഹ, തോമസ് പാര്‍ട്ടി, ജ്യോല്‍സണ്‍ ഫെര്‍ണാഡസ്, മാക്സ് ആറോണ്‍സ് എന്നീ പേരുകള്‍ ഗണ്ണേഴ്‌സുമായി ചേര്‍ത്ത് കേള്‍ക്കുന്നു. മെസ്യൂട് ഓസില്‍, മറ്റേയ ഗാണ്ടുസീ എന്നിവരെ ഒഴിവാക്കാനും അര്‍ട്ടേറ്റ ശ്രമിച്ചേക്കും.മറ്റൊരു ശ്രദ്ധേയമായ ടീം ലീഡ്സ് ആണ്. ചാണക്യന്‍ എന്നറിയപ്പെടുന്ന ലീഡ്സ് മാനേജര്‍ ബിയേല്‍സ ആരെ ഇറക്കും എന്ന് കണ്ടുതന്നെ കാണണം. എഡിസണ്‍ കവാനിയെ പാരിസില്‍ നിന്ന് ഇറക്കാന്‍ സാധ്യത ഉണ്ട്.

You might also like

Leave A Reply

Your email address will not be published.