ഇന്ന് ഡോക്ടര്‍മാരുടെ ദിനം

0

ജൂലായ് -01 ഇന്ന് ഡോക്ടര്‍മാരുടെ ദിനം

ജൂലായ് ഒന്ന് ഡോക്ടര്‍മാരുടെ ദിനമാണ്. തിരിക്ക് പിടിച്ച ജീവിതത്തില്‍ ഡോക്ടര്‍മാര്‍ ആചരിക്കുന്ന ഒരേയൊരു ദിനമായിരിക്കും ഇത്.പ്രമുഖ ചികിത്സകനും സ്വാതന്ത്ര്യസമര നായകനുമായ ഡോക്ടര്‍ ബി.സി. റോയിയുടെ ജന്മദിനമാണ് ജൂലായ് ഒന്ന്.രോഗിക്ക് മുന്നില്‍ ഡോക്ടര്‍ ഇന്നും ദൈവമാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. ഈ ദിനമാണ് സമൂഹത്തില്‍ പകരം വയ്ക്കാനാവാത്ത സേവനങ്ങള്‍ നല്‍കുന്ന ഡോക്ടര്‍മാരുടെ മാതൃകാ ജീവിതം ഉയര്‍ത്തിക്കാട്ടാനും അവരെയെല്ലാം അനുസ്മരിക്കാനുമായി ഉപയോഗിക്കുന്നത്.ആര്യ വൈദ്യന്മാരും പാരമ്പര്യ വൈദ്യന്മാരും നാട്ടു ചികിത്സകരും ഹോമിയോപ്പതിക്കാരും യുനാനി ചികിത്സകരും പല്ലു ചികിത്സകരും അലോപ്പതി ഡോക്ടര്‍മാരുമടക്കം ആരോഗ്യ പരിപാലന ചികിത്സാരംങ്ങളില്‍ മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന ലക്ഷക്കണക്കിന് ഡോക്ടര്‍മാരുമാണുളളത്.ഡോക്ടര്‍മാര്‍ തൊഴില്‍ ചെയ്യുന്നതോടൊപ്പം മാനവരാശിക്ക് വലിയ സേവനം കൂടിയാണ് ചെയ്യുന്നത്. ഇന്ന് ഡോക്ടര്‍-രോഗി ബന്ധം പല കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ വഴി വൈദ്യ ശാസ്ത്ര വിവരങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് ലഭ്യമാണ്.ജനങ്ങള്‍ രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ബോധവാന്മാരാണ്. ആശുപത്രികളുടെയും ശസ്ത്രക്രിയയുടെയും മറ്റും വീഡിയോകളും സിനിമകളും ജനങ്ങള്‍ കാണുന്നു. ആതുകൊണ്ടവര്‍ക്ക് ആരോഗ്യത്തെയും ചികിത്സയെയുംക്കുറിച്ച് അവബോധമുണ്ട്.ഡോക്ടര്‍മാര്‍ ഇന്ന് രോഗികളുടെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും തുറന്ന് സംസാരിക്കുന്നു.ജനങ്ങളുടെ ആരോഗ്യപരിരക്ഷകരായ തൊഴിലുടമകളും ഇന്‍ഷൂറന്‍സ് കമ്പനികളും സദാ സന്നദ്ധരാണ് .1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയില്‍ ജനിച്ച ഡോ. ബി.സി.റോയ് കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1911ല്‍ ലണ്ടനില്‍ എം.ആര്‍.സി.പിയും എഫ്.ആര്‍.സി.എസും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.ഇന്ത്യയില്‍ ചികിത്സകനായ അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും പിന്നീട് കാംബെല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി.പിന്നീടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന അദ്ദേഹം പശ്ഛിമ ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്നു.രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. 1976 മുതല്‍ ബി.സി.റോയ് ദേശീയ അവാര്‍ഡും നല്‍കി വരുന്നു. 1962 ജൂലായ് ഒന്നിന് ജന്മദിനത്തിലാണ് ആതുരബന്ധുവായ ഡോ.റോയി അന്തരിച്ചത്.അമേരിക്കയിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും മാര്‍ച്ച് 30ആണ് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്. 1842 മാര്‍ച്ച് 30ന് അമേരിക്കയിലെ ഡോ.ക്രോഫോര്‍ഡ് ഡബ്ള്യു.സി.ലിംഗ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ ഉപയോഗിച്ചതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിനാചരണം.ചുവന്ന കാര്‍ണേഷന്‍ പുഷ്പമാണ് ഈ ദിവസത്തിന്‍രെ ചിഹ്നം ത്യാഗം സ്നേഹംകാരുണ്യം ധീരത എന്നിവ സൂചിപ്പിക്കുന്ന ഈ പൂവ് വാസ്തവത്തില്‍ ഡോൿടർമാരുടെ പ്രവർത്തനത്തിന്റെ സമഗ്രതതയേയും ആകെത്തുകയേയുമാണ് സൂചിപ്പിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.