ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബറിലുള്ള പരിമിത ഓവര്‍ പരമ്ബരയ്ക്കുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു

0

26 അംഗ പ്രാഥമിക സ്ക്വാഡിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘത്തില്‍ ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ലാത്ത ഡാനിയേല്‍ സാംസ്, റിലി മെറേഡിത്ത്, ജോഷ് ഫിലിപ്പ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പരമ്ബര നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും പരമ്ബര മുന്നോട്ട് പോകുമെന്ന ഉറച്ച ശുഭാപ്തി വിശ്വാസത്തെയാണ് ഈ സ്ക്വാഡ് പ്രഖ്യാപനം കാണിക്കുന്നത്. ഏറെ കാലത്തിന് ശേഷം ഗ്ലെന്‍ മാക്സ്വെല്‍ ഓസ്ട്രേലിയന്‍ സ്ക്വാഡിലേക്ക് പരിഗണിക്കപ്പെടുകയാണ്. ദേശീയ കരാര്‍ ലഭിക്കാതിരുന്ന മാര്‍ക്കസ് സ്റ്റോയിനിസിനെയും സ്ക്വാഡിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ സ്ക്വാഡ്: Sean Abbott, Ashton Agar, Alex Carey, Pat Cummins, Aaron Finch, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Glenn Maxwell, Ben McDermott, Riley Meredith, Michael Neser, Josh Philippe, Daniel Sams, D’Arcy Short, Kane Richardson, Steven Smith, Mitchell Starc, Marcus Stoinis, Andrew Tye, Matthew Wade, David Warner, Adam Zampa.

You might also like

Leave A Reply

Your email address will not be published.