കുവൈത്ത് സിറ്റി: രാജ്യത്ത് ആറുമാസം ഉപയോഗിക്കാനുള്ള മാസ്ക്കുകള്‍ തയാറാണെന്ന് വാണിജ്യ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സ്ട്രാറ്റജിക് സ്റ്റോക് ഉറപ്പുവരുത്താന്‍ അധികൃതര്‍ പദ്ധതി തയാറാക്കിയത്. എട്ട് ഫാക്ടറികളിലും ചെറുകിട സംരംഭങ്ങളിലുമായി രാജ്യത്തിനകത്ത് പ്രതിദിനം 50 ലക്ഷം മാസ്ക്കുകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. 522 ടണ്‍ അസംസ്കൃത വസ്തുക്കള്‍ സ്റ്റോക്കുണ്ട്. കോവിഡ് പ്രതിസന്ധി തുടങ്ങിയ ഘട്ടത്തില്‍ ഒരു ഉല്പാദനകേന്ദ്രം മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്.