ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വന്‍ ഭീഷണിയില്‍

0

ന്യൂയോര്‍ക്ക്: മൂന്ന് വര്‍ഷം മുന്‍പ് കണ്ടെത്തിയ മാല്‍വെയര്‍ ഭീഷണി തിരിച്ചുവരുന്നു എന്ന് സൂചന. ഫേക്ക് സ്പൈ എന്ന മാല്‍വെയറാണ് മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെയാണ് പ്രധാനമായും ഈ മാല്‍വെയര്‍ ലക്ഷ്യം വയ്ക്കുന്നത്ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ യൂസര്‍ബേസായ ഇന്ത്യയില്‍ ഈ മാല്‍വെയര്‍ ചിലപ്പോള്‍ പ്രശ്നം സൃഷ്ടിച്ചേക്കും എന്നാണ് ബിജിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ഈ മാല്‍വെയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ചൈന, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ, യുഎസ്‌എ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

You might also like

Leave A Reply

Your email address will not be published.