ആഡംബര കാറുകള്‍ക്ക് ഏറ്റവും കേമന്‍ ഇവന്‍ തന്നെ

0

ഏതെല്ലാം തരത്തിലുള്ള ആഡംബര കാറുകള്‍ വിപണിയില്‍ ഇറങ്ങിയാലും നമുക്ക് ആഡംബര കാര്‍ എന്നാല്‍ അത് മെഴ്‌സിഡീസ് ബെന്‍സാണ്. അതിശയകരമായ രൂപകല്‍പ്പനയും ശക്തമായ പ്രവര്‍ത്തന ശേഷിയും മികച്ച സാങ്കേതികവിദ്യകളുമാണ് എന്നും മെഴ്‌സിഡീസ് ബെന്‍സിനെ വേറിട്ട് നിര്‍ത്തുന്നത്. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം നല്‍കിയും ആഡംബര ശ്രേണിയില്‍ മുമ്ബില്‍ നിന്നും മെഴ്‌സിഡീസ് ബെന്‍സ് വിപണില്‍ വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.മെഴ്സിഡീസ് ബെന്‍സിന്റെ എസ്‌യുവി നിരയിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായ ജിഎല്‍എസും, ജി‌എല്‍‌ഇ എല്‍‌ഡബ്ല്യുബിയും വാഹന പ്രേമികളെ വിസ്മയിപ്പിക്കാന്‍ വിപണിയെത്തികഴിഞ്ഞു. ‌മെഴ്സിഡീസ് ജിഎല്‍എസിന്റെ പുതിയ പതിപ്പിന് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ട് . നേരത്തേയുള്ള മോഡലിനെക്കാള്‍ വലുപ്പമുള്ള വാഹനത്തില്‍ ഒട്ടേറെ സൗകര്യങ്ങളും കണക്ടിവിറ്റി അടക്കമുള്ള സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് കമ്ബനി അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.