അസമിലെ വെള്ളപ്പൊക്കത്തില്‍ മരണം 108 ആയി

0

പ്രളയം ഇരുപത്തിരണ്ട് ജില്ലകളിലെ 12 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.സംസ്ഥാനത്ത് 1339 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകി. 50,000 പേരെയാണ് 564 ദുരിതാശ്വാസ ക്യാമ്ബുകളിലായി പാര്‍പ്പിച്ചിരിക്കുന്നത്. കാസിരംഗ ദേശീയ ഉദ്യാനവും രൂക്ഷമായ പ്രളയക്കെടുതി നേരിട്ടു. ബിഹാറില്‍ വെള്ളപ്പൊക്കകെടുതി രൂക്ഷമായി തുടരുന്നു. 39 ലക്ഷം പേര്‍ ദുരിതത്തിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കോസി, ഗഢ്ക്ക്, ബാഗ്മതി നദികള്‍ അപകടനിലയും കവിഞ്ഞാണ് ഒഴുകുന്നത്. വെസ്റ്റ് ചമ്ബാരന്‍, ഈസ്റ്റ് ചമ്ബാരന്‍, മുസാഫര്‍പൂര്‍, ഗോപാല്‍ഗഞ്ച് ജില്ലകളില്‍ ദുരിതത്തിന്റെ വ്യാപ്തി കൂട്ടി.പശ്ചിമ ബംഗാളിന്റെ വടക്കന്‍ മേഖലയില്‍ മൂന്ന് ദിവസത്തേക്ക് കൂടി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടുകൂടി മഴ പെയ്യുമെന്നാണ് മുന്നിറിയിപ്പ്.

You might also like

Leave A Reply

Your email address will not be published.