ദോഹ: അറബ് മേഖലയുടെ സമഗ്ര വികസനം ഇനിയും പൂര്‍ണമായിട്ടില്ലെന്നും കൂട്ടായ ശ്രമങ്ങളിലൂെടയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും ഇത് സാധ്യമാക്കേണ്ടത് അനിവാര്യമാണെന്നും ഖത്തര്‍. മേഖലയിലെ ഏറ്റവും അര്‍ഹരായവരെയും മുന്‍ഗണനാര്‍ഹമായവരെയും ഇതിലൂടെ കണ്ടെത്തുകയും അര്‍ഹമായ രാജ്യങ്ങളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കണമെന്നും ഖത്തര്‍ വ്യക്തമാക്കി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച് നടന്ന ഉന്നതതല രാഷ്ട്രീയ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യമന്ത്രാലയം വക്താവുമായ ലുല്‍വ റാഷിദ് അല്‍ ഖാതിറാണ് ഇക്കാര്യം വ്യക്തമാക്കിയത്….