Thoughts

0

🔅 ഈ മഹാമാരിക്കാലത്ത്‌ പരസ്പരം ശാരീരികമായി അകലം പാലിക്കാനാണ്‌ എല്ലാവരും നിർദ്ദേശിക്കുന്നതും ,സ്വയ രക്ഷക്കായും മറ്റുള്ളവർക്കായും എല്ലാവരും പാലിക്കുന്നതും… അങ്ങനെ തന്നെ വേണം താനും…

🔅 എന്നാൽ ഈ കാലത്തും മറ്റുള്ളവനെ നമ്മോട്‌ കരുതലോടെ ചേർത്ത്‌ നിർത്തുക (ശാരീരികമായിട്ടല്ല ) എന്നത്‌ വളരെ പ്രാധാന്യം അർഹിക്കുന്നു. . അതിജീവനത്തിന്റെ ശക്തി പരസ്പരം ചേർത്ത്‌ പിടിക്കുന്നതിൽ ആണ്‌.

🔅 ഞാൻ, എന്റെ…എന്ന രീതിയിൽ ഇപ്പോഴും എല്ലാം വാരിക്കൂട്ടാനുള്ള പരക്കംപാച്ചിൽ ആണെങ്കിൽ ആർക്കും ഒന്നും ലഭിക്കില്ല…. പരസ്പര സഹകരണത്തിന്റെ നാളുകളാണ്‌ കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌.

🔅 ഓരോ ദിനവും അവസാനിക്കുമ്പോൾ ഒരു ചോദ്യം സ്വയം ചോദിക്കണം.. ‘ഇന്നത്തെ തന്റെ ഓട്ടം കൊണ്ട്‌ ആർക്ക്‌ എന്ത്‌ പ്രയോജനം കിട്ടി ?’

🔅 ഫിനിഷിംഗ്‌ പോയന്റിൽ എത്തുന്നതിന്‌ മുമ്പ്‌ കിട്ടുന്ന ഓരോ തിരിച്ചറിവും വിലപ്പെട്ടതാണ്‌. എത്ര വേഗത്തിൽ ഓടി അല്ലെങ്കിൽ എത്ര നാൾ ഓടി എന്നതിനെക്കാൾ ഏറെ , എന്തിന്‌ വേണ്ടി ഓടി ,അവസാനം എന്ത്‌ കിട്ടി എന്നതാണ്‌ പ്രാധാന്യം.

🔅 ജീവിതത്തിൽ പരസ്പരം താങ്ങുകൾ ആവുമ്പോൾ ആർക്കും ഒന്നും നഷ്ടപ്പെടില്ല …വീണാൽ എഴുന്നേൽപ്പിക്കാൻ ആളുണ്ടെങ്കിൽ ആരും പരാജിതരും ആവില്ല.

🔅 രണ്ട്‌ തരം ആളുകൾ ഉണ്ട്‌. കണ്ട്‌ മുട്ടുന്ന എല്ലാവരിലും സ്വന്തം ലാഭം കാണുന്നവരും , കണ്ടു മുട്ടുന്ന എല്ലാവർക്കും സ്വയം. നൽകുന്നവരും . ജീവിതം എന്നത്‌ മറ്റുള്ളവർക്ക്‌ അനുഗ്രഹമാകാൻ കൂടിയുള്ളതാണ്‌.

You might also like

Leave A Reply

Your email address will not be published.