News headline

0

🅾️ *കോവിഡ്​ നിരീക്ഷണത്തിലായിരുന്ന യുവതി കോഴിക്കോട്ട്​ മരിച്ചു. ദുബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എടപ്പാള്‍ സ്വദേശിനി ഷബ്​നാസാണ്​ മരിച്ചത്​. 26 വയസായിരുന്നു. ജൂണ്‍ 20നാണ്​ ഇവര്‍ ദുബൈയില്‍നിന്ന്​ കേരളത്തിലെത്തിയത്​. അര്‍ബുദ രോഗിയായ ​ ഇവര്‍ കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ്​ പരിശോധനക്കായി ഇവരുടെ സ്രവ സാമ്പിളുകൾ അയച്ചു.*

🅾️ *സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു. മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ല്‍ മാ​ന്നാ​ര്‍ ഇ​ര​മ​ത്തൂ​ര്‍ സ്വ​ദേ​ശി അ​നി​ല്‍​കു​മാ​ര്‍ (52) ആ​ണ് മ​രി​ച്ച​ത്. 22 വ​ര്‍​ഷ​മാ​യി ജു​ബൈ​ലി​ലെ സ്വ​കാ​ര്യ കമ്പനിയി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ക​ടു​ത്ത ശ്വാ​സം​മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ടു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജു​ബൈ​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലാ​ണ്. ഭാ​ര്യ: സ്മി​ത ര​വീ​ന്ദ്ര​ന്‍. ഏ​ക മ​ക​ള്‍ ആ​തി​ര.*

🅾️ *ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളെ​ടു​ത്ത അ​ധ്യാ​പി​ക​മാ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ധി​ക്ഷേ​പി​ച്ച​തി​ല്‍ അ​ധി​ക​വും വി​ദ്യാ​ര്‍ഥിക​ളാ​ണെ​ന്ന് വി​വ​രം. ബ്ലൂ ​ടീ​ച്ച​ര്‍ ആ​ര്‍​മി എ​ന്ന പേ​രി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ നാ​ല് വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വി​ട്ട‍​യ​ച്ചു. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സൈ​ബ​ര്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സെ​ടു​ത്ത അ​ധ്യാ​പി​ക​മാ​ര്‍​ക്കെ​തി​രെ ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള ട്രോ​ളു​ക​ളും പോ​സ്റ്റ​റു​ക​ളും ക​മ​ന്‍റു​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.അ​ധ്യാ​പി​ക​മാ​രെ അ​ധി​ക്ഷേ​പി​ച്ച പ​ല ഗ്രൂ​പ്പു​ക​ളു​ടെ​യും അ​ഡ്മി​ന്മാ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണെ​ന്നും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക്, യു ​ട്യൂ​ബ്, ഇ​ന്‍​സ്റ്റ​ഗ്രാം, വാ​ട്സ് ആ​പ്പ് എ​ന്നി​വ​യി​ലൂ​ടെ അ​ധ്യാ​പി​ക​മാ​രെ അ​പ​മാ​നി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൈ​റ്റ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​ന്‍​വ​ര്‍ സാ​ദ​ത് ന​ല്‍​കി​യ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ കേ​ര​ള വ​നി​താ ക​മ്മീ​ഷ​നും യു​വ​ജ​ന ക​മ്മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി വി​ക്ടേ​ഴ്സ് ചാ​ന​ല്‍ വ​ഴി​യാ​ണ് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ആ​രം​ഭി​ച്ച​ത്. അ​ധ്യാ​പി​ക​മാ​രു​ടെ ക്ലാ​സു​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​വും ല​ഭി​ച്ചു. എ​ന്നാ​ല്‍ ചി​ല​ര്‍ അ​ധ്യാ​പി​ക​മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വ്യാ​ജ ഫേ​സ്ബു​ക്ക് പേ​ജു​ണ്ടാ​ക്കു​ക​യും ചി​ല ഫോ​ട്ടോ​ക​ള്‍ അ​ശ്ലീ​ല ചു​വ​യോ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.*

🅾️ *പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് അ​ഞ്ചു വ​ര്‍​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.കൊ​ച്ചി ഐ​ക്ക​ര​നാ​ട് പ​ഴ​ന്തോ​ട്ടം പു​റ​ത്തേ​പറമ്പിൽ ച​ക്ക​ര അ​നി​യെ​ന്ന അ​നി​ല്‍ കു​മാ​റി(44) നെ​യാ​ണ് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യു​ള്ള പ്ര​ത്യേ​ക സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2017 സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് 11 കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന​താ​ണ് കേ​സ്. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​വും പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​വു​മാ​ണ് പ്ര​തി കു​റ്റം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. പി​ഴ​യൊ​ടു​ക്കി​യി​ല്ലേ​ല്‍ മൂ​ന്നു മാ​സം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.*

🅾️ *വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​ത്തി​ലാ​ണെ​ന്ന് കേ​ര​ളം അ​റി​യി​ച്ചു. പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍ അ​ട​ക്കം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്‌ കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും.ഗ​ള്‍​ഫി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ താ​ല്‍​പ​ര്യം. പ​ര​മാ​വ​ധി ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് ഒ​രു​ക്ക​ണം എ​ന്ന് പ​റ​യാ​ന്‍ മാ​ത്ര​മേ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കൂ​വെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ഗ​ള്‍​ഫി​ല്‍ ഇ​തി​ന​കം ത​ന്നെ 160ല​ധി​കം മ​ല​യാ​ളി​ക​ള്‍ മ​ര​ണ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളെ എ​ത്ര​യും വേ​ഗം മ​ട​ക്കി​ക്കൊ​ണ്ടു​വ​രി​ക​യെ​ന്ന​ത് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.*

🅾️ *ജൂണ്‍ നാല് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ തീരുമാനമായി. പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. ഒരു വിവാഹത്തില്‍ 10 പേര്‍ക്ക് പങ്കെടുക്കാം. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാന്‍സ് ബുക്കിങ് ഉടനെ ആരംഭിക്കും. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍, നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്.*

🅾️ *കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്‌ അന്വേഷണം. കുടുംബത്തിന്‍റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യത കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. വീടിന്‍റെ സമീപത്ത് നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഇത് ആക്രമികള്‍ കൊണ്ടുപോയോ എന്ന് നേരത്തെ സംശയിച്ചിരുന്നു. എന്നാല്‍ ഷീബയുടെ ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണിതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം വേളൂരില്‍ താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്.*

🅾️ *ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് സമീപ ജില്ലയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. യാത്രക്കാരുടെ തിരക്കനുസരിച്ചാണ് ബസുകള്‍ വിടുന്നത്. ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വിശദമായ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഇന്നലെ ബസ് ഓടിയില്ല. ഗതാഗതമന്ത്രി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ ഇന്ന് മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. എല്ലാ സീറ്റുകളിലേക്കും യാത്രക്കാരെ കയറ്റും. നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല. കണ്ടെയ്‌മെന്‍് സോണുകള്‍ സ്റ്റോപ്പുണ്ടായിരിക്കില്ല. ജില്ലകള്‍ക്കകത്തെ സര്‍വീസിന് കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം, പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. നിരക്ക് വര്‍ധിപ്പിക്കാതെ അന്തര്‍ജില്ലാ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.*

🅾️ *ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും. വളാഞ്ചേരിയിലെ വിദ്യാര്‍ത്ഥി ദേവിക ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണിത്. ലോക്ഡൗണില്‍ എര്‍പ്പെടുത്തുന്ന ഇളവുകളും പരിഗണിക്കും. എട്ടാം തിയതി മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം. വില്‍പ്പന നടക്കാത്ത കാലത്തെ നികുതി ഇളവ് വേണമെന്ന ബാറുടമകളുടെ ആവശ്യം സ‍ര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.*

🅾️ *അഞ്ചല്‍ ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അതേസമയം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനുമായി ഇന്ന് വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടത്തും. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് എത്തിച്ചേരാനായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്ന് പുനലൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അതിനിടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്വര്‍ണ്ണം മുഴുവന്‍ ഉത്രയുടേതെന്ന് തിരിച്ചറിഞ്ഞതായി ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി. കുഞ്ഞിന്‍റെ സ്വര്‍ണ്ണവും കൂട്ടത്തിലുണ്ടെന്നും അമ്മ മണിമേഖല പ്രതികരിച്ചു.*

🅾️ *വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാര്‍ വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കിഴക്ക് ചാഴുവീട്ടില്‍ ജയപ്രകാശനെയാണ് (പ്രകാശന്‍- 42) വലപ്പാട് പൊലീസ് പിടികൂടിയത്. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ജയപ്രകാശ് ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജയപ്രകാശനോടൊപ്പം കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.സുമേഷ്, എസ്.ഐ.വി.പി.അരിസ്റ്റോട്ടില്‍, എ.എസ്.ഐ.മാരായ ജയന്‍, സിജുകുമാര്‍, സി.പി.ഒ.മാരായ രാഗേഷ്, ഉമേഷ്, വിനോദ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ജയപ്രകാശിനെ റിമാന്‍ഡ് ചെയ്തു.*

🅾️ *തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച്‌ മരിച്ച വൈദികന് അപകടത്തില്‍ പരിക്കേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നില്ല. ഇരുചക്ര വാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്ത വര്‍ഗീസ് തലയിടിച്ച്‌ താഴെ വീണാണ് പരിക്കേറ്റത്. അപകടത്തിന് ശേഷം ഇദ്ദേഹത്തെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം യാത്ര ചെയ്ത ബൈക്ക് നിര്‍ത്താതെ പോയി. ബൈക്ക് ഓടിച്ചിരുന്നയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. ഫാദര്‍ വര്‍ഗീസ് ഇയാളുടെ ബൈക്കില്‍ വഴിയില്‍ വച്ച്‌ കൈ കാണിച്ച്‌ കയറുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലെത്തിയെങ്കിലും ഇതേപ്പറ്റി പൊലീസിനെ വിവരമറിയിക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായില്ലെന്നാണ് വിവരം.അതിനാല്‍ തന്നെ മണ്ണന്തല പൊലീസ് അപകട വിവരം അറിഞ്ഞതുമില്ല. ഇതിന് പിന്നാലെ ആശുപത്രിയില്‍ നിരവധി പേരാണ് വൈദികനെ സന്ദര്‍ശിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് നാലാഞ്ചിറ ബെനഡിക്‌ട് നഗര്‍ സ്വദേശിയായ ഫാദര്‍ കെ ജി വര്‍ഗീസ് മരിച്ചത്. മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അപകടത്തില്‍ പരിക്കേറ്റാണ് എത്തിയതെങ്കിലും ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ഇത് പിന്നീട് മൂര്‍ച്ഛിച്ച്‌ ന്യൂമോണിയയായി. ഇതേ തുടര്‍ന്ന് സ്രവ പരിശോധന നടത്തി. നാലാഞ്ചിറ ഭാഗത്ത് കൊവിഡ് ബാധിച്ച മറ്റ് ആളുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നും വ്യക്തമായിട്ടില്ല. വൈദികനുമായി ബന്ധപ്പെട്ട എല്ലാവരെയും ക്വാറന്റീനിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും.*

🅾️ *നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തിലെ 50 ലക്ഷം വീടുകളിലേക്ക് സമ്പർക്ക യജ്ഞവുമായി ബിജെപി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5നും ജൂണ്‍ ഏഴ് ഞായറാഴ്ചയുമാണ് രണ്ടു പേരടങ്ങുന്ന ബിജെപി പ്രവര്‍ത്തകര്‍ വീടുകളിലെത്തുക. കൊവിഡ് പ്രതിരോധത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വെര്‍ച്വല്‍ റാലി ഈ മാസം 9, 12 തീയതികളിലാണ്. ഓരോ റാലിയിലും 50,000 പേര്‍ വീതം പങ്കെടുക്കുമെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു.*

🅾️ *ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് തീളുത്തി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ദേവിക ഇന്നലെയാണ് തീ കൊളുത്തി മരിച്ചത്. ദേവികയുടെ സഹോദരിയുടെ പഠന ചെലവും ഇവര്‍ക്ക് വേണ്ട ഓണ്‍ലൈന്‍ പഠന ഉപകരണങ്ങളും കുടുംബത്തിന് സുരക്ഷിത ഭവനവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ വ്യക്തമാക്കി. പാവപെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ എം.എല്‍.എ ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.*

🅾️ *വിക്ടേഴ്സ് ചാനലിലൂടെ പുതിയ അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശ്രദ്ധ നേടിയതോടെ ചാനല്‍ കൊണ്ടുവന്നത് ആരാണെന്നത് സംബന്ധിച്ച്‌ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ പോര് തുടങ്ങിയിരിക്കുകയാണ്. വിക്ടേഴ്സ് ചാനല്‍ കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. 2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ് ചാനലിന്‍റെ ക്ര‍ഡിറ്റ് ഇപ്പോള്‍ ഇടതുപക്ഷം ഏറ്റെടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ കഴിഞ്ഞ ഇടതു സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി.വിക്ടേഴ്സ് ചാനലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 2006 ഓഗസ്റ്റില്‍ ഞാനായിരുന്നു. ആ ശിലാഫലകം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതവിടെ ഇന്നും കാണും. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്‍റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്നായിരുന്നു വിഎസിന്‍റെ മറുപടി. എന്നാല്‍ വിഎസിന്‍റെ പ്രസ്താവനക്കെതിരെ ഉമ്മന്‍ ചാണ്ടി വീണ്ടും രംഗത്ത് വന്നു. യുഡിഎഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച്‌ വിഎസിന്റെ നിലപാടിനെയും കാണുന്നുള്ളുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.*
*വിക്ടേഴ്‌സ് ചാനല്‍ ആരു തുടങ്ങി എന്നതു സംബന്ധിച്ച്‌ ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നത് വിക്ടേഴ്‌സ് ചാനല്‍ ഉള്‍പ്പെടെയുള്ള ഐടി സാങ്കേതികവിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരായ Kerala Infrasructure and Technology for Education (KITE) ന് ആണല്ലോ. അവര്‍ വ്യക്തമായി പറയുന്നൂ, വിക്ടേഴ്‌സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആണെന്ന്. അതാണു ഞാനും നേരത്തെ ചൂണ്ടിക്കാട്ടിയത്. അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇനി തര്‍ക്കമില്ല.*
*Kite ല്‍ പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്‌സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ട് എന്നാണ്. ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്‍ര്‍ ആക്ടീവ് മോഡും രണ്ടാമത്തേത് വിഎസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോണ്‍ ഇന്റര്‍ ആക്ടീവ് മോഡും. ഇന്റര്‍ ആക്ടീവ് മോഡില്‍ പരിമിതമായ തോതിലാണ് വിക്ടേഴ്‌സ പ്രവര്‍ത്തിച്ചിരുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡിലാക്കി 1000 സ്‌കൂളുകളില്‍ എത്തിക്കാനുള്ള നടപടി യുഡിഎഫാണ് സ്വീകരിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുക, ബാന്‍ഡ് വിഡ്ത്ത് കൂട്ടുക, ആന്റിനകളും സെറ്റപ്പ് ബോക്‌സുകളും ലഭ്യമാക്കുക തുടങ്ങിയ സന്നാഹങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2006 മാര്‍ച്ച്‌ ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമാണ് വിഎസ് ഉദ്ഘാടനം ചെയ്തത്.*
*2006 മെയ് 18ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുകയും 2006 ഓഗസ്റ്റ് 3ന് വിക്ടേഴ്‌സ് ചാനലിന്റെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡ് വിഎസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായത്. വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ? ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്‌ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്‌സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം. ‘തൊഴില്‍ തിന്നുന്ന ബകന്‍’ എന്ന പേരില്‍ കമ്പ്യൂട്ടർവത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കയ്യില്‍ കാണുമല്ലോ. യുഡിഎഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച്‌ വിഎസിന്റെ നിലപാടിനെയും കാണുന്നുള്ളു- ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.*

🅾️ *സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ കാട്ടുപന്നിയെ പിടികൂടാന്‍ ഒരുക്കിയ സ്‌ഫോടക വസ്തു കെണിയില്‍ അകപ്പെട്ട് ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം.* *സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച കാട്ടാനയുടെ മുഖം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു.* *പൊട്ടിത്തെറിയില്‍ ആനയുടെ വായും നാക്കും പൂര്‍ണമായി തകര്‍ന്നു.* *ഏറെ ദിവസം പട്ടിണി കിടന്ന ശേഷമാണ് കാട്ടാന ചെരിഞ്ഞത്.* *കാട്ടുപന്നിയെ പിടികൂടാനായി ചിലര്‍ ഒരുക്കിയ കെണിയിലാണ് പിടിയാന അകപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ചെരിഞ്ഞത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ ഗുരുതര പരിക്കേറ്റ ആന അസഹ്യമായ വേദന സഹിച്ചാണ് ചത്തത്.ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച്‌ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.* *ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.* *പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 15 വയസ്സോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും മനസ്സലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. കുറ്റക്കാരെ കണ്ടുപിടിക്കുമെന്നും നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.*

🅾️ *കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത്​ വീട്ടിനുള്ളില്‍ ആക്രമണത്തില്‍ പരിക്കേറ്റ്​ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ അവസ്​ഥ അതീവഗുരുതരമെന്ന്​ ഡോക്​ടര്‍മാര്‍. തലക്ക്​ മാരകമായി അടിയേറ്റതിനാല്‍ തലയോട്ടിയില്‍ പൊട്ടലുണ്ട്​. തലക്കുള്ളില്‍ രക്​തസ്രാവം ഉള്ളതും ആ​േരാഗ്യനില അപകടകരമാക്കുന്നു. നെറ്റിയിലെയും മൂക്കിലെയും എല്ലുകള്‍ ​പൊട്ടിയിട്ടുണ്ട്​. മലര്‍ന്ന്​ കിടക്കുന്ന അവസ്​ഥയില്‍ ഭാരമുള്ള വസ്​തു കൊണ്ട്​ തലക്ക്​ അടിക്കുമ്പോഴുണ്ടാകുന്ന മുറിവുകള്‍ പോലെയാണ്​ ഇതെന്ന്​​ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്​ണന്‍ പറഞ്ഞു. വൈകീട്ട്​ ആശുപത്രിയിലെത്തിച്ച സാലിയെ പുലര്‍ച്ച മൂന്നിന്​ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു*

🅾️ *വന്ദേ ഭാരത് മിഷ​​​​ന്റെ ഭാഗമായി ഒരുക്കിയ വിമാന ഷെഡ്യൂളുകളില്‍ സൗദിയില്‍നിന്നും സര്‍വിസുകള്‍ കുറഞ്ഞതില്‍ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. 26 ലക്ഷം ഇന്ത്യക്കാരാണ് സൗദിയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ജോലി ചെയ്യുന്നത്. ഇവരില്‍ 14 ലക്ഷത്തിനടുത്ത് പേര്‍ മലയാളികളും.60,000ത്തോളം ആളുകളാണ് അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. ഗര്‍ഭിണികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരും ജോലി നഷ്ടപ്പെട്ട് മാസങ്ങളോളമായി ശമ്പളമില്ലാതെ റൂമിലിരിക്കുന്നവരും സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് കുടുങ്ങിയ വൃദ്ധരും ഉള്‍പ്പെടെയുള്ളവരാണ്​ ഇവരില്‍ മഹാഭൂരിപക്ഷവും.*

*🇮🇳 ദേശീയം 🇮🇳*
————————>>>>>>>>

🅾️ *രാജ്യത്ത്​ കോവിഡ്​ ബാധിതര്‍ രണ്ടുലക്ഷം കടന്നു. 2,07,191 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 5,829 പേര്‍​ മരിച്ചു. 15 ദിവസത്തിനുള്ളിലാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന്​ രണ്ടുലക്ഷത്തിലേക്ക്​ എത്തിയത്. ഒരു ദിവസം 8000ത്തില്‍ അധികം പേര്‍ക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ​ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാംസ്​ഥാനത്താണ്​.*
*മരിച്ചവരില്‍ 10 ശതമാനം വയോധികരും 73 ശതമാനം മറ്റു അസുഖങ്ങളുള്ളവരുമാണെന്ന്​ ഐ.സി.എം.ആര്‍ അറിയിച്ചു. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്​. 72,300 പേര്‍ക്കാണ്​​ മഹാരാഷ്​ട്രയില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,287പേര്‍ക്ക്​​ പുതുതായി രോഗം കണ്ടെത്തി​. കഴിഞ്ഞ ദിവസം മാത്രം 103 പേര്‍ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഇതോടെ മരണസംഖ്യ 2465 ആയി.*
*മുംബൈയില്‍ മാത്രം 41,986 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1109 ​േപര്‍ക്ക്​ മാത്രം രോഗം സ്​ഥിരീകരിച്ചു. 49 പേരാണ്​ ചൊവ്വാഴ്​ച മരിച്ചത്​. ഇതുവരെ 1368 പേരാണ്​ ഇതുവരെ മുംബൈയില്‍ മരിച്ചത്​. കര്‍ണാടകയില്‍ 388 പേര്‍ക്കും ഗുജറാത്തില്‍ 400 പേര്‍ക്കും പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഗുജറാത്തില്‍ ഇതുവരെ 17500 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കര്‍ണാടകയില്‍ ഇതുവരെ 3796 പേര്‍ക്ക്​​ രോഗം സ്​ഥരീകരിച്ചു​. 52 പേര്‍ മരിച്ചു.*

🅾️ *രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് അ​മേ​രി​ക്ക​ന്‍ കമ്പനിയാ​യ ഗി​ലെ​യാ​ദി​ന്‍റെ ആ​ന്‍റി വൈ​റ​ല്‍ മ​രു​ന്ന് റെം​ഡെ​സി​വി​ര്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി. ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ​യാ​ണ് മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് റെം​ഡെ​സി​വി​ര്‍ ന​ല്‍​കു​ന്ന​തി​നാ​ണ് അ​നു​മ​തി. കോ​വി​ഡി​നെ​തി​രെ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ കമ്പനി ല​ഭ്യ​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രു​ന്നി​ന് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ര്‍​വാ​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.*

🅾️ *ഐ​എ​ന്‍​എ​ക്സ് മീ​ഡി​യാ കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ്(​ഇ​ഡി) കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. മു​ന്‍ ധ​ന​മ​ന്ത്രി പി.​ചി​ദം​ബ​ര​ത്തി​നും മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​നും എ​തി​രെ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ജ​യ് കു​മാ​ര്‍ മുമ്പാകെയാ​ണ് കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. പാ​സ്‌​വേ​ഡ് പ​രി​ര​ക്ഷി​ത ഇ-​കു​റ്റ​പ​ത്ര​മാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. കാ​ര്‍​ത്തി​യു​ടെ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് എ​സ്.​എ​സ്. ഭാ​സ്ക​ര​രാ​മ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രു​ക​ളും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കോ​ട​തി സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തു​ട​ങ്ങി​യാ​ല്‍ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഹാ​ര്‍​ഡ് കോ​പ്പി ഫ​യ​ല്‍ ചെ​യ്യാ​ന്‍ ജ​ഡ്ജി നി​ര്‍​ദേ​ശം ന​ല്‍​കി.ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ​യ്ക്ക് 305 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ന്‍ ധ​ന​മ​ന്ത്രി​യാ​യി​രി​ക്കേ ചി​ദം​ബ​രം അ​നു​മ​തി ന​ല്‍​കി​യെ​ന്നാ​ണ് കേ​സ്. ഇ​തി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.*

🅾️ *മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച 2,287 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 72,300 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 103 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2465-ലേ​ക്ക് ഉ​യ​ര്‍​ന്നു. മും​ബൈ​യി​ല്‍ ഇ​ന്ന് 1,109 പോ​സി​റ്റീ​വ് കേ​സു​ക​ളും 49 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ മും​ബൈ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 41,986ലേ​ക്ക് ഉ​യ​ര്‍​ന്നു. മ​ര​ണം 1,368 ആ​യി. 25 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ധാ​രാ​വി​യി​ല്‍ രോ​ഗി​ക​ള്‍ 1,830 ആ​യി. സം​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 1225 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.നി​ല​വി​ല്‍ 38,493 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 31,333 പേ​ര്‍ രോ​ഗം മാ​റി ആ​ശു​പ​ത്രി വി​ട്ടു.*

🅾️ *മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം എം​പി​യും ഭാ​ര്യ ഷീ​ല​യും കോ​വി​ഡ് നെ​ഗ​റ്റീ​വ്. ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന അ​ല്‍​ഫോ​ന്‍​സി​ന്‍റെ അ​മ്മ ബ്രി​ജി​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ്ലാ​സ്മ തെ​റാ​പ്പി ന​ട​ത്തി​യ ബ്രി​ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ട്. ഡ​ല്‍​ഹി ലോ​ധി എ​സ്റ്റേ​റ്റി​ലെ വ​സ​തി​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ്മ​യ്ക്കു കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ല്‍​ഫോ​ണ്‍​സും ഭാ​ര്യ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​രു​വ​ര്‍​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ടെ​സ്റ്റി​ന്‍റെ ഫ​ലം ചൊ​വ്വാ​ഴ്ച കി​ട്ടി​യ​പ്പോ​ഴാ​ണു സ്ഥി​രീ​ക​രി​ച്ച​ത്.*

🅾️ *ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോകുന്നവര്‍ക്കും വീടുകളില്‍ ക്വീറന്റീനില്‍ കഴിഞ്ഞവര്‍ക്കുമാണ് ഗര്‍ഭനിരോധന ഉറ വിതരണം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. “14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി അതിഥി തൊഴിലാളികള്‍ അവരുടെ വീടുകളിലേക്ക് മടങ്ങുന്നു. അനാവശ്യ ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍, ഞങ്ങള്‍ അവരെ ഉപദേശിക്കുകയും ഗര്‍ഭധാരണം ഒഴിവാക്കാന്‍ കോണ്ടം പോലുള്ള ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നു”ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയോട് പറഞ്ഞു.*

*🌍 അന്താരാഷ്ട്രീയം 🌎*
———————–>>>>>>>>>

🅾️ *കോവിഡ്‌ -19*

*രോഗബാധിതർ : 64,47,907*
*മരണം : 3,82,412*

*യു എസ്‌ : 1,08,009*
*ബ്രസീൽ : 31,309*

🅾️ *പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ സ​മീ​പ​കാ​ല പോ​സ്റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച ഫേ​സ്ബു​ക്ക് കമ്പനിയു​ടെ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ നൂ​റു​ക​ണ​ക്കി​ന് ഫേ​സ്ബു​ക്ക് ജീ​വ​ന​ക്കാ​ര്‍ തി​ങ്ക​ളാ​ഴ്ച ‘വെ​ര്‍​ച്വ​ല്‍ വാ​ക്ക് ഒൗ​ട്ട്’ ന​ട​ത്തി. ഫേ​സ് ബു​ക്കി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന ജീ​വ​ന​ക്കാ​ര്‍ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​ന്‍ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. ട്രം​പി​ന്‍റെ വം​ശീ​യ​വ​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ ത​ട​സ​മി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ഫേ​സ്ബു​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ നി​ന്ന് പ്ര​തീ​കാ​ത്മ​ക​മാ​യി വി​ട്ടു​നി​ന്ന​ത്.ന​ട​പ​ടി​യെ​ടു​ക്കൂ എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​നാ​യ ജോ​ര്‍​ജ് ഫ്ളോ​യി​ഡ് കൊ​ല്ല​പ്പെ​ട്ട സം​ഭ​ഴ​വ​ത്തി​ലെ പ്ര​ക്ഷോ​ഭ​ത്തെ വ​ള​രെ ഹീ​ന​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ ഭാ​ഷ​യി​ലാ​ണ് ട്രം​പ് നേ​രി​ട്ട​ത്. ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ട്രം​പ് ന​ട​ത്തി​യി​രു​ന്ന​ത്. പ​ക്ഷെ, ഫ്സ്ബേു​ക്ക് ഒ​ഴി​കെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ള്‍ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യു​ണ്ടാ​യി. ട്വി​റ്റ​ര്‍, അ​പ​ക​ട​ക​ര​മാ​യ സ​ന്ദേ​ശം എ​ന്ന് ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഫേ​സ്ബു​ക്ക് മേ​ധാ​വി മാ​ര്‍​ക്ക് സു​ക്ക​ര്‍​ബ​ര്‍​ഗ് മാ​ത്രം അ​തി​നെ​തി​രെ അ​ധി​ക​മൊ​ന്നും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.*

🅾️ *റ​ഷ്യ​ന്‍ പ്ര​സി​സ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​​ണ​ള്‍​ഡ് ട്രം​പ് ടെ​ലി​ഫോ​ണി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. മ​റ്റു രാ​ജ്യ​ങ്ങ​ളെ കൂ​ടി ചേ​ര്‍​ത്ത് ജി7 ​അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​ത്. സെ​പ്റ്റംബ​റി​ല്‍ യുഎ​സി​ല്‍ ന​ട​ക്കു​ന്ന ജി7 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​ടി​നെ ക്ഷ​ണി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ന് ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റ് അ​ദ്ദേ​ഹ​വു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ള്‍ മ​റി​ക​ട​ക്കാ​നും ആ​ഗോ​ള സാമ്പത്തിക രം​ഗം തു​റ​ക്കാ​നു​മു​ള്ള ച​ര്‍​ച്ച​യോ​ടൊ​പ്പം ജി7 ​ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും സം​സാ​രി​ച്ച​താ​യി ക്രം​ലി​ന്‍ പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ കു​റി​പ്പി​ല്‍ പ​റ​യു​ന്നു.*

🅾️ *ജി-​ഏ​ഴ് ഉ​ച്ച​കോ​ടി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ ക്ഷ​ണി​ച്ച്‌ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​ണ് മോ​ദി​യെ ട്രം​പ് ക്ഷ​ണി​ച്ച​ത്. ഇ​ന്ത്യ-​ചൈ​ന ത​ര്‍​ക്കം സം​ബ​ന്ധി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ര്‍​ച്ച ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. സ്ഥി​തി​ഗ​തി​ക​ള്‍ എ​ത്ര​യും പെ​ട്ട​ന്ന് സാ​ധാ​ര​ണ​ഗ​തി​യി​ലാ​ക​ട്ടെ​യെ​ന്നും മോ​ദി ആ​ശം​സി​ച്ചു. ഉ​ച്ച​കോ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി അ​മേ​രി​ക്ക​യ്ക്കും മ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്കു​മൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.‌ യു​എ​സ്, ഇ​റ്റ​ലി, ജ​പ്പാ​ന്‍, കാ​ന​ഡ, ഫ്രാ​ന്‍​സ്, ജ​ര്‍​മ്മ​നി, യു​കെ, യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ജി-​ഏ​ഴ്.ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ജി-​ഏ​ഴ് ഉ​ച്ച​കോ​ടി ട്രം​പ് മാ​റ്റി​വ​ച്ചി​രു​ന്നു. ക്ഷ​ണി​താ​ക്ക​ളു​ടെ പ​ട്ടി​ക വി​പു​ലീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.*

🅾️ *സൗ​ദി​യി​ല്‍ നി​ന്ന് നാ​ലു​മാ​സ​ത്തി​ടെ വി​ദേ​ശി​ക​ള​യ​ച്ച പ​ണ​ത്തി​ല്‍ 99 കോ​ടി റി​യാ​ലി​ന്‍റെ വ​ര്‍​ധ​ന​വ്. നാ​ലു മാ​സ​ത്തി​നി​ടെ വി​ദേ​ശി​ക​ള്‍ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ച​ത് 4,365 കോ​ടി റി​യാ​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ ഏ​പ്രി​ല്‍ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​ര​മാ​ണി​ത്. നാ​ലു മാ​സ​ത്തി​നി​ടെ വി​ദേ​ശി​ക​ള​യ​ച്ച പ​ണ​ത്തി​ല്‍ 2.3 ശ​ത​മാ​നം വ​ള​ര്‍​ച്ച രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ആ​ദ്യ നാ​ലു​മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു ഈ ​വ​ര്‍​ഷം ആ​ദ്യ നാ​ലു​മാ​സം വി​ദേ​ശി​ക​ള്‍ 99 കോ​ടി​യി​ലേ​റെ റി​യാ​ല്‍ അ​ധി​കം അ​യ​ച്ച​താ​യി കേ​ന്ദ്ര ബാ​ങ്കാ​യ സൗ​ദി അ​റേ​ബ്യ​ന്‍ മോ​ണി​റ്റ​റി അ​തോ​റി​ട്ടി​യു​ടെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.എ​ന്നാ​ല്‍ ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ വി​ദേ​ശി​ക​ള​യ​ച്ച പ​ണ​ത്തി​ല്‍ 8.7 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​ത്തി​നി​ടെ വി​ദേ​ശി​ക​ള​യ​ച്ച പ​ണ​ത്തി​ല്‍ ഏ​റ്റ​വും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​യി​രു​ന്നു.*

🅾️ *കോ​വി​ഡ്-19 മ​ഹാ​മാ​രി​യി​ല്‍ കാ​ന​ഡ​യി​ല്‍ മൂ​ന്നു മു​ത​ല്‍ അ​ഞ്ചു മി​ല്യ​ണ്‍​വ​രെ ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ തൊ​ഴി​ല്‍ ന​ഷ്ട​മാ​യി. അ​വ​രി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സ്ത്രീ​ക​ള്‍. ആ​കെ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട​വ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും പ​ഴ​യ തൊ​ഴി​ലു​ക​ള്‍ തി​രി​കെ ല​ഭി​ക്കാ​നി​ട​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. യൂ​ണി​യ​നു​ക​ളൊ​ന്നു​മി​ല്ലാ​ത്ത സ്ത്രീ​തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കോ​വി​ഡ് വ​ലി​യ തോ​തി​ല്‍ ബാ​ധി​ച്ച​ത്. പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള സ്ത്രീ​ക​ളെ അ​പേ​ക്ഷി​ച്ച്‌ കൊ​ച്ചു​കു​ട്ടി​ക​ളു​ള്ള സ്ത്രീ​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ കാ​ണി​ക്കു​ന്ന​ത്.ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ കു​റ​ഞ്ഞ മ​ണി​ക്കൂ​റു​ക​ളി​ല്‍ കു​റ​ഞ്ഞ വേ​ത​നം വാ​ങ്ങി ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഏ​റെ​യും സ്ത്രീ​ക​ളാ​ണ്.*

🅾️ *ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഹൂസ്റ്റണ്‍ പോലീസ് മേധാവി ആര്‍ട് അകെവെദോ. ക്രിയാത്മകമായി ഒന്നും പറയാനില്ലെങ്കില്‍ ട്രംപ് വായടച്ചിരിക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി.എന്‍.എന്‍ ചാനലിനോടായിരുന്നു പോലീസ് മേധാവിയുടെ പ്രതികരണം. ആഫ്രോ അമേരിക്കന്‍ വംശജനായ ഫ്‌ളായിഡിന്റെ കൊലപാതകത്തില്‍ അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രൂക്ഷമായപ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ഇതിനിടെ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ആവശ്യപ്പെട്ട് ട്രംപ് ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.*

🅾️ *ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം തുടരുന്നു. നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ കഴിയുന്നില്ല. അതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി വാഷിംഗ്ടണ്‍ കാത്തലിക് ആര്‍ച്ച്‌ ബിഷപ് വില്‍ട്ടണ്‍ ഡി ഗ്രിഗറി രംഗത്തെത്തി. പ്രതിഷേധം പടരുന്നതിനിടെ ജോണ്‍ പോള്‍ രണ്ടാമന്‍ ദേശീയ ദേവാലയം സന്ദര്‍ശിച്ച ട്രംപിന്റെ നടപടി അപക്വവും ദുരുപയോഗവുമാണെന്ന് ആര്‍ച്ച്‌ ബിഷപ് പ്രതികരിച്ചു. പ്രസിഡന്റിന്റെ നടപടി നിന്ദ്യവും അമ്പരപ്പിക്കുന്നതുമാണെന്നും മതപരമായ ആചാരങ്ങള്‍ ലംഘിച്ചാണ് ട്രംപ് പള്ളിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.വൈറ്റ്ഹൗസിന് മുന്നിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിച്ചതിനെതിരെയും ആര്‍ച്ച്‌ ബിഷപ് പ്രതികരിച്ചു. ബൈബിളും കൈയില്‍ പിടിച്ച്‌ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ട്രംപ് പള്ളിയിലെത്തിയത്. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ട്രംപ് പള്ളിയിലെത്തിയത്. രാജ്യത്തെ വെളുത്തവര്‍ഗക്കാരുടെ പിന്തുണ ഉറപ്പാക്കാനാണ് ട്രംപ് കാത്തലിക് ദേവാലയത്തില്‍ എത്തിയതെന്ന് എതിരാളികള്‍ വിമര്‍ശിച്ചു. 2016 തെരഞ്ഞെടുപ്പില്‍ കാത്തലിക് വെളുത്ത വര്‍ഗക്കാരുടെ ഭൂരിപക്ഷ വോട്ടും ട്രംപിനാണ് ലഭിച്ചത്. ചലച്ചിത്ര സംവിധായകന്‍ സ്‌പൈക് ലീയും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് ഗ്യാങ്സ്റ്ററാണെന്ന് ലീ തുറന്നടിച്ചു.*
*തന്റെ അനുയായികളുടെ സഹതാപം പിടിച്ചുപറ്റാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും കുറ്റപ്പെടുത്തി. ചൊവ്വാഴ്ച പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസ് ജീവനക്കരാനും കൊല്ലപ്പെട്ടിരുന്നു.*

🅾️ *റ​​ഷ്യ​​ന്‍ ഭ​​ര​​ണ​​ഘ​​ട​​നാ​​ഭേ​​ദ​​ഗ​​തി സം​​ബ​​ന്ധി​​ച്ച്‌ ജൂ​​ലൈ ഒ​​ന്നി​​നു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്താ​​ന്‍ ക്രെം​​ലി​​ന്‍ തീ​​രു​​മാ​​നി​​ച്ചു. ഇ​​തു പാ​​സാ​​യാ​​ല്‍ 2036വ​​രെ അ​​ധി​​കാ​​ര​​ത്തി​​ല്‍ തു​​ട​​രാ​​ന്‍ പു​​ടി​​നു സാ​​ധി​​ക്കും. എ​​ല്ലാ വോ​​ട്ട​​ര്‍​​മാ​​ര്‍​​ക്കും മാ​​സ്കും കൈ​​യു​​റ​​ക​​ളും പേ​​ന​​ക​​ളും ന​​ല്‍​​കു​​മെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ന്‍ ക​​മ്മീ​​ഷ​​ന്‍ മേ​​ധാ​​വി എ​​ല്ലാ പം​​ഫി​​ലോ​​വ അ​​റി​​യി​​ച്ചു.*

🅾️ *അ​​​ര്‍​​​മീ​​​നി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ക്കോ​​​ള്‍ പാ​​​ഷി​​​ന്‍​​​യാ​​​ന് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.​​​ത​​​നി​​​ക്കും ഭാ​​​ര്യ​​​യ്ക്കും കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ട്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ല്‍ അ​​​റി​​​യി​​​ച്ചു.*

🅾️ *തെ​​​ക്ക​​​ന്‍ നേ​​​പ്പാ​​​ളി​​​ല്‍ വാ​​​ന്‍ ട്ര​​​ക്കി​​​ലി​​​ടി​​​ച്ച്‌ 12 പേ​​​ര്‍ മ​​​രി​​​ച്ചു. 21 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു നേ​​​പ്പാ​​​ളി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​ന്ന അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ച്ച വാ​​​ന്‍ റോ​​​ഡ​​​രി​​​കി​​​ല്‍ നി​​​ര്‍​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ട്ര​​​ക്കി​​​ല്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബാ​​​ങ്കി ജി​​​ല്ല​​​യി​​​ലെ പ​​​ര്‍​​​വ​​​ത മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ നേ​​​പ്പാ​​​ള്‍ പോ​​​ലീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു.*

🅾️ *അ​​​ഫ്ഗാ​​​ന്‍ താ​​​ലി​​​ബാ​​​ന്‍റെ സ്ഥാ​​​പ​​​ക​​​ന്‍ മു​​​ല്ലാ ഉ​​​മ​​​റി​​​ന്‍റെ പു​​​ത്ര​​​ന്‍ മു​​​ല്ലാ യാ​​​ക്കൂ​​​ബ് താ​​​ലി​​​ബാ​​​ന്‍റെ പു​​​തി​​​യ നേ​​​താ​​​വാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. മു​​​തി​​​ര്‍​​​ന്ന താ​​​ലി​​​ബാ​​​ന്‍ നേ​​​താ​​​ക്ക​​​ള്‍ നേ​​​തൃ​​​പ്ര​​​ശ്ന​​​ത്തി​​​ല്‍ അ​​​ഭി​​​പ്രാ​​​യ ഐ​​​ക്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല. ചി​​​ല നേ​​​താ​​​ക്ക​​​ള്‍​​​ക്ക് കോ​​​വി​​​ഡ് രോ​​​ഗം ബാ​​​ധി​​​ച്ച​​​തും പ്ര​​​ശ്ന​​​മാ​​​യി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മു​​​ല്ലാ യാ​​​ക്കൂ​​​ബ് നേ​​​തൃ​​​പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്ത​​​തെ​​​ന്ന് അ​​​ഫ്ഗാ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റി മു​​​ന്‍ മേ​​​ധാ​​​വി ര​​​ഹ്‌​​​മ​​​ത്തു​​​ള്ള ന​​​ബീ​​​ല്‍ അ​​​റി​​​യി​​​ച്ചു.*

🅾️ *സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ ഇന്നലെ മാത്രം മരിച്ചത് 24 പേര്‍. ഇതോടെ ആകെ മരണസംഖ്യ 549 ആയി ഉയര്‍ന്നു. മക്ക (6), ജിദ്ദ (9), റിയാദ് (6), മദീന (1), ദമ്മാം (1), ഖുന്‍ഫുദ (1) എന്നിവിടങ്ങളിലാണ് മരണം.1,484 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 89,011 ആയി*

*⚽ കായികം 🏏*
——————–>>>>>>>

🅾️ *അമേരിക്കയില്‍ പൊലീസി​​​ന്റെ വര്‍ണവെറിക്കിരയായി മരിച്ച ജോര്‍ജ്​ ഫ്ലോയ്​ഡിന്​ നീതി ലഭിക്കണമെന്ന ആവശ്യവുമായി ജര്‍മന്‍ ബുണ്ടസ്​ലിഗയില്‍ പ്രതിഷേധിച്ച താരങ്ങള്‍ക്കെതിരെ നടപടി​ക്ക്​ സാധ്യത. നാല്​ യുവതാരങ്ങളാണ്​ പൊലീസ്​ ക്രൂരതക്കെതിരെ കളിക്കളത്തില്‍ പരസ്യമായി പ്രതിഷേധമറിയിച്ചത്​.ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ബുണ്ടസ് ലിഗ അച്ചടക്ക സമിതിയും ഡി.എഫ്.എഫ് കണ്‍ട്രോള്‍ സമിതിയും അന്വേഷണ സമിതിയെ നിയോഗിച്ചു. ഒന്നു മുതല്‍ മൂന്നു വരെ കളികളില്‍​ വിലക്ക് അല്ലെങ്കില്‍ ഭാരിച്ച പിഴ എന്നിവയാണ്​ നിയമലംഘനങ്ങള്‍ക്കുള്ള സാധാരണ ശിക്ഷ. എന്നാല്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്ത്​ ശാസനയില്‍ ഒതുങ്ങാനും സാധ്യതയുണ്ട്​.*

🅾️ *വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ച്‌ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ എട്ട് മുതല്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കാണാന്‍ കാണികള്‍ ആരും തന്നെ ഉണ്ടാവില്ല. ജൂലൈ എട്ടിന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ 16നും 24നും മാഞ്ചസ്റ്ററില്‍ നടക്കും. ഈ മാസം ഒമ്പതിന്‌ ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയശേഷം പരിശീലനത്തിന് ഇറങ്ങും. മൂന്നാഴ്ചയോളം ഓള്‍ ട്രാഫോര്‍ഡിലാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ താമസിപ്പിക്കുക. ഇവിടെതന്നെ പരിശീലനത്തിനും സൗകര്യമൊരുക്കും.*

______________________________

©️ Red Media 7034521845

🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️

You might also like

Leave A Reply

Your email address will not be published.