Morning news

0

🅾️ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നതായി വിദഗ്ധരുടെ അഭിപ്രായം. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂണ്‍ പകുതിയോടെ വീണ്ടും മഴ കനക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം,കാറ്റിന്റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

🅾️ വ​ളാ​ഞ്ചേ​രി​യി​ല്‍ ഒമ്പതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ദേ​വി​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ പ​തി​നൊ​ന്നം​ഗ അ​ന്വേ​ഷ​ണ സം​ഘം. തി​രൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​സു​രേ​ഷ് ബാ​ബു​വി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ര​ണ്ട് വ​നി​താ പോ​ലീ​സു​കാ​രും സം​ഘ​ത്തി​ലു​ണ്ട്. ദേ​വി​ക​യു​ടെ സ​ഹോ​ദ​രി​ക്ക് പോ​ഷ​കാ​ഹാ​രം ഉ​റ​പ്പു​വ​രു​ത്തും. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സം​വി​ധാ​നം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ജൂണ്‍ എ​ട്ടി​ന് മുമ്പായി സൗ​ക​ര്യം ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

🅾️ കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ട​ത്തു ദമ്പ​തി​മാ​രെ ആ​ക്ര​മി​ച്ചു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. കു​മ​ര​കം സ്വ​ദേ​ശി​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്ക് ഇ​വ​രു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം കു​മ​ര​ക​ത്തെ പെ​ട്രോ​ള്‍ പമ്പിൽ എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണു പാ​റ​പ്പാ​ടം ഷാ​നി മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് സാ​ലി (65), ഷീ​ബ (60) എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ ഷീ​ബ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒമ്പതിനും പ​ത്തി​നും ഇ​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മോ​ഷ​ണം ന​ട​ന്ന കാ​റു​മാ​യി പ്ര​തി താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ പ്ര​ധാ​ന റോ​ഡി​ലേ​ക്കു ക​യ​റു​ന്ന സി​സി​ടി​വി കാ​മ​റാ​ദൃ​ശ്യ​വും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

🅾️ സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി ജോ​ര്‍​ദാ​നി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്. ആ​ടു​ജീ​വി​തം സി​നി​മാ സം​ഘ​ത്തി​ലെ അം​ഗ​മാ​യ ഇ​യാ​ള്‍ ജോ​ര്‍​ദാ​നി​ല്‍​നി​ന്നും ന​ട​ന്‍ പൃ​ഥ്വിരാ​ജി​നൊ​പ്പ​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. മേ​യ് 22നാ​ണ് ഇ​യാ​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന പൃ​ഥ്വി​രാ​ജി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി​ക്കുശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും താ​രം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്.

🅾️ എറണാകുളത്ത് വ്യാജമദ്യ വില്‍പ്പന നടത്തിയ കേസില്‍ ഒളിവില്‍ ആയിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കീഴടങ്ങി. തൃപ്പൂണുത്തിറ എആര്‍ ക്യാമ്പിൽലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബേസില്‍ ജോസാണ് കീഴടങ്ങിയത്. തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ പൊലീസുകാരായ മൂവാറ്റുപുഴ സ്വദേശി ബെയ്‌സില്‍ ജോസ്, തോപ്പുംപടി സ്വദേശി ടിബിന്‍ ദിലീപ്, സുഹൃത്ത് വിഗ്‌നേഷ് എന്നിവരുടെ സംഘമാണ് വ്യാജമദ്യ വില്‍പ്പന നടത്തിയിരുന്നത്. ഇവരില്‍ ടിബിനും വിഗ്‌നേഷും നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ബേസില്‍ ജോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് മട്ടാഞ്ചേരി എക്‌സൈസ് സിഐ ഓഫീസിലെത്തി കീഴടങ്ങിയത്.

🅾️ സംസ്ഥാനത്തെ നിലവിലെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുക ദുഷ്‌കരമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ വിലയിരുത്തി. ഈ വിഷയത്തില്‍ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിടാനും ഇന്നലെയും ഇന്നുമായി ചേര്‍ന്ന പിബി യോഗം തീരുമാനിച്ചിരുന്നു. അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യും. പതിവില്‍ നിന്ന് വ്യത്യസ്തമായി വെര്‍ച്വല്‍ രീതിയില്‍ കേന്ദ്ര കമ്മിറ്റി യോഗം നടത്താനാണ് തീരുമാനം. കൊവിഡിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് വിലയിരുത്തിയ കേന്ദ്രകമ്മിറ്റി, ജൂണ്‍ 16 ന് ദേശവ്യാപക പ്രക്ഷോഭം നടത്താനും തീരുമാനിച്ചിട്ടുണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കണം…സാങ്കേതിക വിദ്യയുടെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ വിഭജനം പാടില്ല. സാങ്കേതിക വിദ്യയ്ക്ക് പുറത്ത് നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം. പരമ്ബരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിനു പകരമാകരുത് ഡിജിറ്റല്‍ വിദ്യാഭ്യാസമെന്നും പിബി അഭിപ്രായപ്പെട്ടു.

🅾️ വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈനായി ക്ലാസ് എടുത്ത അധ്യാപികമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മപഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പ്രതികളായവരെക്കുറിച്ച്‌ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

🅾️ പമ്പയിലെ എക്കല്‍ നീക്കം വനം വകുപ്പ് ഇടപെട്ട് നിര്‍ത്തിവെക്കാനാകില്ല. വനത്തിലൂടെ പോകുന്ന നദികളുടെ അധികാരം വനം വകുപ്പിനാണെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള പ്രവര്‍ത്തി തടയാന്‍ വനം വകുപ്പിന് ആകില്ല. ഡി എം ആക്ടില്‍ അവര്‍ക്ക് ഇടപെടാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം,പമ്പയിലെ മണലെടുപ്പ് സംബന്ധിച്ച്‌ അടിയന്തരമായി സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

🅾️ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത് 709 പേര്‍ക്കെതിരെ. ഇന്ന് മാത്രം അറസ്റ്റിലായത് 760 പേരാണ്. 212 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2869 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 24 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)*

*തിരുവനന്തപുരം സിറ്റി – 30, 17, 10*
*തിരുവനന്തപുരം റൂറല്‍ – 110, 112, 49*
*കൊല്ലം സിറ്റി – 79, 90, 28*
*കൊല്ലം റൂറല്‍ – 48, 56, 26*
*പത്തനംതിട്ട – 7, 6, 5*
*ആലപ്പുഴ- 29, 24, 3*
*കോട്ടയം – 16, 28, 0*
*ഇടുക്കി – 39, 15, 1*
*എറണാകുളം സിറ്റി – 106, 111, 28*
*എറണാകുളം റൂറല്‍ – 30, 14, 7*
*തൃശൂര്‍ സിറ്റി -**33, 77, 8*
*തൃശൂര്‍ റൂറല്‍ – 22, 32, 6*
*പാലക്കാട് – 27, 42, 14*
*മലപ്പുറം – 34, 34, 10*
*കോഴിക്കോട് സിറ്റി – 15, 15, 3*
*കോഴിക്കോട് റൂറല്‍ – 38, 62, 10*
*വയനാട് – 22, 0, 0*
*കണ്ണൂര്‍ – 20, 19, 2*
*കാസര്‍ഗോഡ് – 4, 6, 2*

🅾️ *കോവിഡ് ബാധയെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി ജുബൈലില്‍ മരിച്ചു. അടൂര്‍ വടക്കേടത്തുകാവ് പോനാല്‍ ഹൗസില്‍ കെ. ജോര്‍ജി​​ന്റെ മകന്‍ ജോര്‍ജ് ബാബു (66) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ്‌ ശ്വാസതടസ്സം ശക്തമായതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച നില വഷളായി പകല്‍ 10 മണിയോടെ അന്ത്യം സംഭവിച്ചു. മാതാവ്: റാഹേലമ്മ. ഭാര്യ. സൂസന്‍.*

🅾️ *ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ്​ ​കേസെടുത്തതെന്ന്​ മണ്ണാര്‍ക്കാട്​ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസര്‍ പറഞ്ഞു. മേയ്​ 27ന്​​ സൈലന്‍റ്​ വാലി ദേശീയോദ്യാനത്തിലായിരുന്നു സംഭവം. സ്ഫോടകവസ്തു നിറച്ച കൈതച്ചക്കയാണ്​ ആന കടിച്ചത്​. കൃഷിയിടത്തില്‍ കയറുന്ന പന്നികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പടക്കമാണ്​ ഇ​തെന്ന നിഗമനത്തിലാണ്​ അധികൃതര്‍. ഇത്​ തയാറാക്കിയവരെ കുറിച്ച്‌​ വനം അധികൃതര്‍ക്ക്​ വിവരം ലഭിച്ചതായാണ്​ സൂചന. സ്​ഫോടനത്തെ തുടര്‍ന്ന്​ ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു.*

🅾️ *കേരളത്തിലേത് നടുക്കുന്ന സംഭവമായിരുന്നുവെന്നും മൃഗങ്ങളോട് അല്‍പം കൂടി സ്‌നേഹത്തോടെ പെരുമാറാമെന്നും ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ പൈനാപ്പിളില്‍ നിറച്ച സ്‌ഫോടകവസ്തു കടിച്ച്‌ ആന ചരിഞ്ഞ സംഭവത്തിലാണ് രൂക്ഷമായി പ്രതികരിച്ച്‌ കോലി രംഗത്തെത്തിയത്. ആനം ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന പിടിയാനയാണ് നാല് ദിവസം മുമ്പ്‌ ചരിഞ്ഞത്. മീന്‍പിടിക്കാന്‍ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ നിഗമനം.*

🅾️ *സൈലന്‍റ് വാലി ദേശീയോദ്യാനത്തില്‍ സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന മരണപ്പെട്ട സംഭവം ദേശീയശ്രദ്ധ നേടിയിരുന്നു. സിനിമാ, കായിക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ വിഷയത്തില്‍ തങ്ങള്‍ക്കുള്ള രോഷം പങ്കുവച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ തനിക്കുള്ള നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കൊല ചെയ്യപ്പെട്ട ആനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അക്ഷയ് കുമാറിന്‍റെ ട്വീറ്റ്. “മൃഗങ്ങളുടെ വന്യത കുറയുന്നതുകൊണ്ടും മനുഷ്യരുടെ മനുഷ്യത്വം കുറയുന്നതുകൊണ്ടുമാവാം. ആ ആനയ്ക്കുണ്ടായ ദുരനുഭവം ഹൃദയഭേദകമാണ്.*

🅾️ *പമ്പയില്‍ നിന്ന്​ മണല്‍ നീക്കം ചെയ്യാനുള്ള തീരുമാനം നിയമവിരുദ്ധമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. 2014 മെയ്​ 22ന് മന്ത്രിസഭ യോഗത്തില്‍ ​ എടുത്ത തീരുമാനത്തി​​ന്റെ വെളിച്ചത്തില്‍ 2019 മെയ്​ 22ന്​ ഇറക്കിയ ഉത്തരവില്‍ പമ്പയിലെ മണല്‍ എങ്ങനെ ലേലം ചെയ്യണമെന്ന്​ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന്​ ചെന്നിത്തല പറഞ്ഞു.​ 90,000 മെട്രിക്​ടണ്‍ മണലില്‍ നിന്ന്​ 20,000 മെട്രിക്​ടണ്‍ നിലക്കലിലെ ബേസ്​ ക്യാമ്പിന്റെ വികസനത്തിനായി ദേവസ്വം ബോര്‍ഡിനും ഇ-ടെന്‍ഡറിലൂ​െട 55,000 മെട്രിക്​ടണ്‍ ആ ഭാഗത്തുള്ള ഉപഭോക്താക്കള്‍ക്കും നല്‍കാനാണ്​ മന്ത്രിസഭ തീരുമാനം​. വനംവകുപ്പാണ്​ ഇത്​ ചെയ്യേണ്ടത്​. ഇൗ തീരുമാന​ത്തെ മറികടന്നാണ്​ ഇപ്പോഴത്തെ നീക്കമെന്നും ഇതിന്​ ചീഫ്​ സെക്രട്ടറിക്കും ഡി.ജി.പിക്കും എന്തധികാരമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.കോവിഡി​​ന്റെ മറവില്‍ ഏത്​ തട്ടിപ്പും കേരളത്തില്‍ നടക്കുമെന്ന്​ സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്​. ആരും ചോദിക്കാനും പറയാനും ഇല്ലെന്ന നിലയിലാണ്​ സര്‍ക്കാറി​​ന്റെ പ്രവര്‍ത്തനം മു​ന്നോട്ടുപോകുന്നത്​. മാലിന്യം നീക്കാനുള്ള അനുവാദത്തെ മണല്‍ വാരാന​ും കൊണ്ടുപോകാനുമുള്ള അവസരമാക്കി ദുരുപയോഗം​ ചെയ്യുന്ന കാഴ്​ചയാണ് ​കണ്ടതെന്നും അദ്ദേഹം പറഞ്ഞു.*

🅾️ *സംസ്​ഥാന സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കാന്‍ തയ്യാറുണ്ടെങ്കില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച നിരക്ക്​ മാത്രം വാങ്ങി ദുരിതപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സന്നദ്ധമാണെന്ന്​ യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ്​ ഡോ.പുത്തൂര്‍ റഹ്​മാന്‍. പ്രവാസികളെ നാട്ടിലെത്തിച്ചതി​​ന്റെ ക്രെഡിറ്റ്​ കെ.എം.സി.സിക്കു വേണ്ടെന്നും അവരെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെ പ്രാര്‍ഥന സംഘടനക്ക്​ ലഭിക്കുമെന്നുറപ്പുണ്ടെന്നും ഡോ.പുത്തൂര്‍ പ്രതികരിച്ചു. സംഘടനാ ഭിന്നതകള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്​. ഒറ്റക്കെട്ടായി മറികടക്കേണ്ട പ്രതിസന്ധിഘട്ടത്തിലൂടെയാണ്​ നാം നീങ്ങുന്നത്​.വന്ദേഭാരത്​ മിഷനില്‍ ഇൗടാക്കുന്ന തുകയില്‍ കൂടുതല്‍ വാങ്ങി ചാര്‍ട്ടഡ്​ വിമാനം അനുവദിക്കില്ല എന്നാണ്​ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്​തമാക്കിയത്​. യു.എ.ഇയില്‍ നിന്ന്​ 750 മുതല്‍ 780 ദിര്‍ഹം വരെയാണ്​ വന്ദേഭാരത്​ ടിക്കറ്റ്​ നിരക്ക്​. ആ തുകക്ക്​ ചാര്‍ട്ടര്‍ ചെയ്യാന്‍ വിമാന കമ്പനികള്‍ തയ്യാറല്ല. കോവിഡ്​ പ്രതിസന്ധിയും യാത്രാമുടക്കവും വന്ന ആദ്യഘട്ടം മുതല്‍ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഉചിതമായ വഴികള്‍ അന്വേഷിക്കുകയായിരുന്നു കെ.എം.സി.സി. നിരവധി വിമാനകമ്പനികളുമായി ഇൗ വിഷയത്തില്‍ ചര്‍ച്ച നടത്തിയതാണ്​. 900 ദിര്‍ഹമിന്​ സര്‍വീസ്​ നടത്താം എന്നറിയിച്ച കമ്പനിക്ക്​ കേന്ദ്രസര്‍ക്കാറി​​ന്റെ അനുമതി ലഭിച്ചതുമില്ല. എന്നാല്‍ അടിയന്തിരമായി നാട്ടിലെത്തുകയും ചികിത്സക്ക്​ വിധേയരാവുകയും ചെയ്യേണ്ട പ്രവാസികളില്‍ നിന്ന്​ വന്ദേഭാരത്​ നിരക്ക്​ മാത്രം വാങ്ങി ബാക്കി പണം കെ.എം.സി.സി വഹിച്ച്‌​ സര്‍വീസ്​ നടത്തുവാന്‍ തങ്ങള്‍ ഒരുക്കമാണ്​. കഷ്​ടത അനുഭവിക്കുന്നവര്‍ ഏറ്റവും പെ​െട്ടന്ന്​ നാട്ടിലെത്തണം എന്ന വാശിയും ആഗ്രഹവും മാത്രമേ തങ്ങള്‍ക്കുള്ളൂ. ഇക്കാര്യം സംസ്​ഥാന പ്രവാസികാര്യ മന്ത്രി ഡോ. കെ.ടി.ജലീലിനെ അറിയിച്ചിട്ടുണ്ട്​. മുഖ്യമന്ത്രിക്ക്​ സമ്മതമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുവാനും കൂടുതല്‍ മനുഷ്യരെ നാട്ടിലെത്തിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.*

🅾️ *സ​ര്‍​വ മേ​ഖ​ല​ക​ളി​ലും ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളു​ടെ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌​ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​തി​രി​ക്കു​ന്ന​തി​ല്‍ അ​ര്‍​ഥ​മി​ല്ലെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍. അ​വ​ര​വ​രു​ടെ വി​ശ്വാ​സ പ്ര​കാ​ര​മു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ന ന​ട​ത്താ​മെ​ന്ന ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ക​മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. ചീ​ഫ് സെ​ക്ര​ട്ട​റി​യും റ​വ​ന്യൂ സെ​ക്ര​ട്ട​റി​യും ഇ​തു​സം​ബ​ന്ധി​ച്ച്‌ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ക​മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.*

🅾️ *ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ക്ലാസ് നിര്‍ത്തി വയ്ക്കണമെന്നാണ് ഹര്‍ജി. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കാതെ ക്ലാസ് തുടരുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രത്യേക ക്ലാസുകള്‍ നടത്താന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. നിരവധി കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.*

*🇮🇳 ദേശീയം 🇮🇳*
———————->>>>>>>>

🅾️ *കോ​ടി​ക​ള്‍ വാ​യ്പ​യെ​ടു​ത്ത് മു​ങ്ങി​യ മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ​യെ ഉ​ട​ന്‍ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. മ​ല്യ​യെ മും​ബൈ​യി​ല്‍ എ​ത്തി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മും​ബൈ​യി​ലെ ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​താ​യാ​ണ് സൂ​ച​ന. വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 9,000 കോ​ടി രൂ​പ കി​ട്ടാ​ക്ക​ട​മാ​ക്കി​യ ശേ​ഷ​മാ​ണ് മ​ല്യ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​ത്. 2016 മാ​ര്‍​ച്ച്‌ ര​ണ്ടി​നാ​ണ് മ​ല്യ ബ്രി​ട്ട​ണി​ലേ​ക്ക് ക​ട​ന്ന​ത്. ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്ക​രു​തെ​ന്ന മ​ല്യ​യു​ടെ അ​വ​സാ​ന​ത്തെ ഹ​ര്‍​ജി​യും മേ​യ് 14 ന് ​യു​കെ കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​ന്‍ വ​ഴി തു​റ​ന്ന​ത്.മ​ല്യ​ക്കെ​തി​രേ സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റു​മാ​ണ് യു​കെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ജ​യ് മ​ല്യ​യെ ബ്രി​ട്ട​നി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി ഇ​ന്ത്യ​ക്കു കൈ​മാ​റ​ണ​മെ​ന്ന് വെ​സ്റ്റ്മി​ന്‍​സ്റ്റ​ര്‍ കോ​ട​തി വി​ധി​ച്ചി​രി​ന്നു.*

🅾️ *കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും കോ​ല്‍​ക്ക​ത്ത തു​റ​മു​ഖ​ത്തി​ന്‍റെ പേ​ര് ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പേ​രി​ലേ​ക്കു മാ​റ്റാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നം. തു​റ​മു​ഖ​ത്തി​ന്‍റെ പേ​രു​മാ​റ്റു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​നു​വ​രി 11ന് ​കോ​ല്‍​ക്ക​ത്ത​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ഡേ​ക്ക​ര്‍ പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യി​ല്‍ കോ​ടി​ക്ക​ണ​ക്കി​നു ജ​നം കൊ​ടി​യ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്പോ​ഴും സം​ഘ​പ​രി​വാ​റി​ന്‍റെ രാ​ഷ്ട്രീ​യ​വും മ​ത​പ​ര​വു​മാ​യ അ​ജ​ന്‍​ഡ​ക​ളാ​ണ് കേ​ന്ദ്ര​ത്തി​നു പ്രാ​മു​ഖ്യ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണു തു​റ​മു​ഖ​ത്തി​ന്‍റെ പേ​രു​മാ​റ്റ തീ​രു​മാ​ന​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.കൊ​ച്ചി അ​ട​ക്കം രാ​ജ്യ​ത്തെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ള്‍​ക്ക് അ​താ​തു സ്ഥ​ല​ത്തി​ന്‍റെ പേ​രാ​ണ് പൊ​തു​വേ ന​ല്‍​കി​യി​രു​ന്ന​ത്.*

🅾️ *കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ ഇ​ഷ്ട​മു​ള്ളി​ട​ത്ത് വി​ല്‍​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കു സ്വാ​ത​ന്ത്ര്യം ന​ല്‍​കി​ക്കൊ​ണ്ട് 1955ലെ ​അ​വ​ശ്യ​വ​സ്തു നി​യ​മം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി ചെ​യ്തു. എ​ന്നാ​ല്‍ ധാ​ന്യ​ങ്ങ​ള്‍, പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍, കി​ഴ​ങ്ങ്, സ​വോ​ള, ഭ​ക്ഷ്യ എ​ണ്ണ, എ​ണ്ണ​വി​ത്തു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ അ​വ​ശ്യ​വ​സ്തു നി​യ​മ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ ഈ ​ന​ട​പ​ടി, ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കു ഭാ​വി​യി​ല്‍ വ​ലി​യ തി​രി​ച്ച​ടി​യാ​യേ​ക്കും. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ച്ചു​വ​യ്ക്കു​ക​യോ, ക​യ​റ്റു​മ​തി ചെ​യ്യാ​നോ പൂ​ര്‍​ണ സ്വാ​ത​ന്ത്ര്യം പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ക​ര്‍​ഷ​ക​ര്‍, മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍, സം​സ്ക​ര​ണ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍, ക​യ​റ്റു​മ​തി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​നു​വാ​ദം ന​ല്‍​കി.ദ​ശ​ക​ങ്ങ​ളാ​യു​ള്ള ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന ച​രി​ത്ര ന​ട​പ​ടി​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ സ്വീ​ക​രി​ച്ച​തെ​ന്നു വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ഡേ​ക്ക​റും കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്ല വി​ല ല​ഭി​ക്കാ​ന്‍ പു​തി​യ ന​ട​പ​ടി​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്ന് നേ​ര​ത്തെ ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ സാ​ന്പ​ത്തി​ക ഉ​ത്തേ​ക പാ​ക്കേ​ജി​നി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.*

🅾️ *കൊവിഡ് ബാധിച്ച മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി നഴ്‌സിന്റെ കുടുംബാംഗങ്ങള്‍. ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് നഴ്‌സ് ബിസ്മിയുടെ കുടുംബം പരാതി നല്‍കിയത്. സാമൂഹിക പ്രവര്‍ത്തക എസ്. രമ വഴിയാണ് ഗുരുഗ്രാം പൊലീസ് കമ്മീഷണര്‍ക്ക് ബിസ്മിയുടെ അമ്മ പരാതി നല്‍കിയത്. മകളുടെ മരണത്തിന് ഉത്തരവാദികള്‍ മെദാന്ത ആശുപത്രിയാണെന്നും ആത്മഹത്യയിലെ ദുരൂഹത മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മകള്‍ ആത്മഹത്യശ്രമം നടത്തിയ കാര്യമോ മറ്റു വിവരങ്ങളോ ആശുപത്രി കുടുംബത്തെ അറിയിച്ചില്ലെന്നും പരാതിയിലുണ്ട്. ഡ്യൂട്ടിക്കിടെ മകള്‍ക്ക് പുറത്ത് നിന്ന് മുഖാവരണം വാങ്ങേണ്ടി വന്നെന്നും ആശുപത്രി നഴ്‌സുമാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തില്ലന്നും പരാതിയില്‍ ആരോപിക്കുന്നു.*

🅾️ *അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​രെ കു​ടി​യേ​റ്റ​ക്കാ​ര്‍ എ​ന്ന് വി​ളി​ക്കു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ര്‍​ത്ത് ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍. സ്വ​ന്തം രാ​ജ്യ​ത്തെ ഒ​രു സം​സ്ഥാ​ന​ത്തു നി​ന്ന് മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക് പോ​കു​ന്ന​വ​രെ എ​ങ്ങ​നെ കു​ടി​യേ​റ്റ​ക്കാ​ര്‍ എ​ന്ന് വി​ളി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ന്ത്യ​യി​ല്‍ നി​ന്ന് മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് പോ​കു​ന്ന​വ​രെ​യോ ഇ​ന്ത്യ​യി​ലേ​ക്ക് അ​ന്യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന​വ​രെ​യോ വേ​ണ​മെ​ങ്കി​ല്‍ കു​ടി​യേ​റ്റ​ക്കാ​ര്‍ എ​ന്ന് വി​ളി​ക്കാം- നി​തീ​ഷ് പ​റ​ഞ്ഞു. ബി​ഹാ​റി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍ ഒ​രി​ക്ക​ലും നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​ങ്ങ​നെ എ​ത്തു​ന്ന​വ​ര്‍​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കും ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.*

🅾️ *ഗു​ജ​റാ​ത്തി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. പ​രി​ക്കേ​റ്റ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​വ​രം. അ​ന്പ​തോ​ളം പേ​ര്‍​ക്കാ​ണ് പൊ​ട്ടി​ത്തെ​റി​യി​ല്‍ പ​രി​ക്കേ​റ്റ​ത്. ബ​റൂ​ച്ച്‌ ജി​ല്ല​യി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യാ​യ ദ​ഹേ​ജി​ല്‍ അ​ഗ്രോ-​കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ബോ​യ്‌​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ വ​ഡോ​ദ​ര, ബ​റൂ​ച്ച്‌ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചിരി​ക്കു​ന്ന​ത്.*

🅾️ *കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ചെ​യ്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ നേ​ടി​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് കേ​ര​ളം കാ​ഴ്ച​വ​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന് സി​പി​എം കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രു​ന്ന​തി​ല്‍ ജ​ന​ങ്ങ​ളെ അ​വ​ര​വ​രു​ടെ വ​ഴി​ക്കു വി​ടു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചെ​യ്ത​ത്. യാ​തൊ​രു ആ​സൂ​ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണു കേ​ന്ദ്രം ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് പാ​ക്കേ​ജ് യാ​ഥാ​ര്‍​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും സി​പി​എം പി​ബി കു​റ്റ​പ്പെ​ടു​ത്തി.*

🅾️ *തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 1286 കേസുകളാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ഇതില്‍ 1012 കേസുകളും ചെന്നൈയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. 25,872 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 610 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി.*

▪️ *ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ബുധനാഴ്ച 2560 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 74,860 ആയി. 996 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി.*

▪️ *ഗുജറാത്തില്‍ 485 പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 18,117 ആയി. 318 പേര്‍ രോഗമുക്തി നേടുകയും ചെയ്തു*

🅾️ *അറബിക്കടലില്‍ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റില്‍ മഹാരാഷ്ട്രയില്‍ വായ്പക നാശനഷ്ടം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെ അലിബാഗില്‍ ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇവിടെ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 58 കാരന്‍ മരിച്ചു. മഹാരാഷ്ട്രയില്‍ നിസര്‍ഗ ഭീഷണി ഒഴിഞ്ഞു. മുംബൈയിലടക്കം വന്‍ നാശനഷ്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ കാറ്റ് തീരം തൊട്ട റായ്ഗഡ് ജില്ലയിലെ അലിബാഗില്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററിലധികമായിരുന്നു. വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. തൊട്ടടുത്ത രത്‌നഗിരി തീരത്ത് കുടുങ്ങിയ കപ്പലില്‍ നിന്ന് 10 നാവികരെ രക്ഷപ്പെടുത്തി.സിന്ധുദുര്‍ഗ്,രത്‌നഗിരി,റായ്ഗഡ് എന്നീ ജില്ലകളില്‍ കനത്ത മഴപെയ്യുകയാണ്. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് കടലാക്രമണം രൂക്ഷമായിരുന്നു. എന്നാല്‍ തീരമേഖലയില്‍ നിന്ന് ഇന്ന് രാവിലയോടെ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു. റായ്ഗഡില്‍ നിന്ന് വടക്ക് കിഴക്ക് ദിശയില്‍ നീങ്ങിയ കാറ്റിന് ശക്തി കുറഞ്ഞു. മുംബൈയില്‍ കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും സ്ഥിതി അത്രയും രൂക്ഷമായില്ല. എന്നാലും താഴ്ന്ന പ്രദേശങ്ങളിലുള്ള ചേരികളിലെ വെള്ളക്കെട്ട് ദുരിതമായി. കാറ്റില്‍ വ്യാപകമായി മരങ്ങള്‍ വീണു. ചിലയിടത്ത് മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മുംബൈ പൂനെ വിമാനത്താളങ്ങള്‍ നാല് മണിക്കൂറോളം അടച്ചിട്ടു.*

🅾️ *പുതപ്പിനടിയില്‍ ചലനമറ്റുകിടക്കുന്ന അമ്മയെ ഉണര്‍ത്താന് ‍ശ്രമിക്കുന്ന രണ്ടുവയസ്സുകാരന്റെ മുഖം ആരും തന്നെ മറന്ന് കാണില്ല. അമ്മ ഉറങ്ങുകയാണെന്നുകരുതി പുതപ്പിനടിയിലേക്ക് നൂണ്ടുകയറി ഒളിച്ചുകളിക്കാന്‍ ശ്രമിക്കുന്ന ആ കുഞ്ഞിനെ വലിച്ചിഴച്ചുമാറ്റാന്‍ ശ്രമിക്കുന്ന മൂത്തകുട്ടി. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ദൃശ്യങ്ങള്‍ രാജ്യത്തെ അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ പലായനത്തിന്റെ ഹൃദയഭേദകമായ കാഴ്ചകളിലൊന്നായിരുന്നു. ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ സംഭവം അരങ്ങേറിയത്. ഈ കാഴ്ച രാജ്യത്തെ കണ്ണീരണിയിച്ചു. ഇപ്പോഴിതാ ഈ കുഞ്ഞിനെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷനാണ് കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്. ‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’- ഷാരൂഖ് കുറിച്ചു.*

*🌍 അന്താരാഷ്ട്രീയം 🌎*
————————->>>>>>>

🅾️ *ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് യാ​തൊ​രു കു​റ​വു​മി​ല്ല. 3,86,731 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 65,61,206 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 31,58,041 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.*

▪️ *വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം:*

*അ​മേ​രി​ക്ക-19,01,493, ബ്ര​സീ​ല്‍-5,83,980, റ​ഷ്യ-4,32,277, സ്പെ​യി​ന്‍-2,87,406, ബ്രി​ട്ട​ന്‍-2,79,856, ഇ​റ്റ​ലി-2,33,836, ഇ​ന്ത്യ-2,16,824, ജ​ര്‍​മ​നി-1,84,425, പെ​റു-1,78,914, തു​ര്‍​ക്കി-1,66,422, ഇ​റാ​ന്‍-160,696, ഫ്രാ​ന്‍​സ്-1,51,677, ചി​ലി-1,13,628, മെ​ക്സി​ക്കോ- 97,326, കാ​ന​ഡ-93,085, സൗ​ദി അ​റേ​ബ്യ- 91,182, ചൈ​ന-83,021.*

▪️ *മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്*

*അ​മേ​രി​ക്ക-1,09,140, ബ്ര​സീ​ല്‍-32,547, റ​ഷ്യ-5,215, സ്പെ​യി​ന്‍-27,128, ബ്രി​ട്ട​ന്‍-39,728, ഇ​റ്റ​ലി-33,601, ഇ​ന്ത്യ-6,088, ജ​ര്‍​മ​നി-8,699, പെ​റു-4,894, തു​ര്‍​ക്കി-4,609, ഇ​റാ​ന്‍-8,012, ഫ്രാ​ന്‍​സ്-29,021, ചി​ലി-1,275, മെ​ക്സി​ക്കോ- 10,637, കാ​ന​ഡ-7,498, സൗ​ദി അ​റേ​ബ്യ- 579, ചൈ​ന-4,634.*

🅾️ *അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 19 ല​ക്ഷ​വും പി​ന്നി​ട്ടു. 19,01,493 പേ​രാ​ണ്് രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1.09,127 ആ​യി. 6,84,828 പേ​രാ​ണ്് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.*

▪️ *വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്.*

*ന്യൂ​യോ​ര്‍​ക്ക്-3,82,833, ന്യൂ​ജ​ഴ്സി-1,63,774, ഇ​ല്ലി​നോ​യി​സ്-1,23,830 , കാ​ലി​ഫോ​ര്‍​ണി​യ-1,20,063, മ​സാ​ച്യു​സെ​റ്റ്സ്-1,01,592, പെ​ന്‍​സി​ല്‍​വേ​നി​യ-77,878, ടെ​ക്സ​സ്-69,437, മി​ഷി​ഗ​ണ്‍-58,035, ഫ്ളോ​റി​ഡ-58,764, മെ​രി​ലാ​ന്‍​ഡ്-54,982, ജോ​ര്‍​ജി​യ-48,894, ക​ണ​ക്ടി​ക​ട്-43,091, വി​ര്‍​ജീ​നി​യ-46,905, ലൂ​സി​യാ​ന-41,133, ഒ​ഹി​യോ-36,826.*

▪️ *മേ​ല്‍​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍.*

*ന്യൂ​യോ​ര്‍​ക്ക്-30,151, ന്യൂ​ജ​ഴ്സി-11,906, ഇ​ല്ലി​നോ​യി​സ്-5,621, കാ​ലി​ഫോ​ര്‍​ണി​യ-4,421, മ​സാ​ച്യു​സെ​റ്റ്സ്-7,152, പെ​ന്‍​സി​ല്‍​വേ​നി​യ-5,768, ടെ​ക്സ​സ്-1,768, മി​ഷി​ഗ​ണ്‍-5,570, ഫ്ളോ​റി​ഡ-2,567, മെ​രി​ലാ​ന്‍​ഡ്-2,641, ജോ​ര്‍​ജി​യ-2,123, ക​ണ​ക്ടി​ക​ട്-3,989, വി​ര്‍​ജീ​നി​യ-1,428, ലൂ​സി​യാ​ന-2,875, ഒ​ഹി​യോ-2,309.*

🅾️ *വ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്ന ഡിജിറ്റല്‍ സര്‍വീസസ് ടാക്‌സസില്‍ (ഡിഎസ്ടി) പിടിമുറുക്കി യുഎസ്.ഇന്ത്യയുള്‍പ്പെടെ വ്യാപാര പങ്കാളികളായ 10 രാജ്യങ്ങള്‍ ഡിഎസ്ടി നടപ്പാക്കുന്നത് എങ്ങനെയെന്ന് അന്വേഷിക്കാനും ശക്തമായ നികുതി തിരിച്ചടികള്‍ നല്‍കാനുമുള്ള ശ്രമങ്ങള്‍ യുഎസ് ആരംഭിച്ചെന്നാണു റിപ്പോര്‍ട്ട്. ഓസ്ട്രിയ, ബ്രസീല്‍, ചെക്ക് റിപ്പബ്ലിക്, യൂറോപ്യന്‍ യൂണിയന്‍, ഇന്തൊനീഷ്യ, ഇറ്റലി, സ്‌പെയിന്‍, തുര്‍ക്കി, യുകെ എന്നിവയാണ് അന്വേഷണ പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റിറ്റീവ് (യുഎസ്ടിആര്‍) ആണ് അന്വേഷണം നടത്തുന്നത്.ഇന്ത്യയിലുള്ള സ്വദേശീയരല്ലാത്ത കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാണ് ടാക്‌സ് ബാധകം. ഏകദേശം 20 ദശലക്ഷം രൂപയ്ക്കു മേല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. യുഎസിന്റെ നീക്കം ഇന്ത്യയുമായുള്ള വ്യാപാര കരാറുകള്‍ വൈകിപ്പിക്കുമെന്നും ഇതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും എന്നുമാണു വിദഗ്ധരുടെ വിലയിരുത്തല്‍.*

🅾️ *അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ മു​ന്‍ പ്ര​സി​ഡ​ന്‍റ് വി​ന്‍​സ്റ്റ​ണ്‍ ച​ര്‍​ച്ചി​ലി​നോ​ട് ഉ​പ​മി​ച്ച്‌ വൈ​റ്റ്ഹൈ​സ്. ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ ശേ​ഷ​മു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ സൂ​ചി​പ്പി​ച്ച​പ്പോ​ഴാ​ണ് വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ട്രം​പി​നെ ച​ര്‍​ച്ചി​ലി​നോ​ട് ഉ​പ​മി​ച്ച​ത്. ഫ്ളോ​യി​ഡ് വി​ഷ​യ​ത്തി​ല്‍ ട്രം​പ് സ്വീ​ക​രി​ക്കു​ന്ന ഉ​റ​ച്ച നി​ല​പാ​ടു​ക​ള്‍ കാ​ണു​ന്പോ​ള്‍ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് ബോം​ബ് സ്ഫോ​ട​മു​ണ്ടാ​കു​ന്പോ​ഴൊ​ക്കെ​യു​ള്ള ച​ര്‍​ച്ചി​ലി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഓ​ര്‍​മ വ​രു​ന്ന​തെ​ന്ന് വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.*

🅾️ *ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി ജോ ​ബൈ​ഡ​നെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ചൊ​ഴാ​ഴ്ച ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന പ്രൈ​മ​റി​ക​ളി​ല്‍ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ബൈ​ഡ​ന്‍റെ സാ​ധ്യ​ത​യേ​റി​യ​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ 1,991 പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ​യാ​ണ് ആ​വ​ശ്യം. ചൊ​വാ​ഴ്ച​ത്തെ പ്രൈ​മ​റി വി​ജ​യ​ത്തോ​ടെ ബൈ​ഡ​ന് 1,922 പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ​യാ​യി. അ​ടു​ത്ത​യാ​ഴ്ച വി​ര്‍​ജീ​നി​യ, ജോ​ര്‍​ജി​യ പ്രൈ​മ​റി​ക​ള്‍​കൂ​ടി ന​ട​ക്കു​ന്നു​ണ്ട്.ഇ​തു​കൂ​ടി വി​ജ​യി​ച്ചാ​ല്‍ ബൈ​ഡ​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​കും. ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍​നി​ന്ന് ബേ​ണി സാ​ന്‍​ഡേ​ഴ്സ് പിന്മാറി​യി​രു​ന്നു. ഇ​തും ബൈ​ഡ​ന് അ​നു​കൂ​ല ഘ​ട​ക​മാ​യി.*

🅾️ *കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്് അ​മേ​രി​ക്ക ത​ങ്ങ​ള്‍​ക്കെ​തി​രെ ഉ​ന്ന​യി​ച്ച മു​ഴു​വ​ന്‍ ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി ചൈ​ന. ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചൈ​ന വ്യ​ക്ത​മാ​ക്കി. രോ​ഗ​ത്തെ​ക്കു​റി​ച്ച്‌ ചൈ​നെ സ​മ​യ​ബ​ന്ധി​ത​മാ​യി വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും വൈ​റ​സി​ന്‍റെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നു​മാ​ണ് അ​മേ​രി​ക്ക​ന്‍ ആ​രോ​പ​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള മു​ഴു​വ​ന്‍ ആ​രോ​പ​ണ​ങ്ങ​ളും ചൈ​ന വീ​ണ്ടും ത​ള്ളി. ജോ​ണ്‍​ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ലോ​ക​ത്താ​കെ 65,54,540 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.ഇ​തി​ല്‍ 19,01,418 പേ​രും അ​മേ​രി​ക്ക​യി​ല്‍ നി​ന്നാ​ണ്. 1,09,127 പേ​ര്‍ ഇ​വി​ടെ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, വൈ​റ​സി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന​യി​ല്‍ 83,021 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഈ ​ക​ണ​ക്കു​ക​ള്‍ അ​മേ​രി​ക്ക​യെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ വൈ​റ​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ ചൈ​ന മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്നും വു​ഹാ​നി​ലെ ലാ​ബി​ന് വൈ​റ​സ് വ്യാ​പ​ന​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്നു​മെ​ല്ലാം അ​മേ​രി​ക്ക ആ​രോ​പി​ച്ചി​രു​ന്നു.*

🅾️ *ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളെ ജി-7 ​ഗ്രൂ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള അ​മേ​രി​ക്ക​ന്‍ നീ​ക്ക​ത്തെ എ​തി​ര്‍​ത്ത് ചൈ​ന. ഇ​ന്ത്യ​യേ​യും റ​ഷ്യ​യേ​യും ഓ​സ്ട്രേ​ലി​യ​യേ​യും ദ​ക്ഷി​ണ കൊ​റി​യ​യേ​യും ജി- 7 ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ചൈ​ന​യ്ക്കെ​തി​രെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ചൈ​നീ​സ് വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു. ഏ​ഴ് വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ ഗ്രൂ​പ്പാ​ണ് ജി 7. ​അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ന്‍, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തി​ലെ അം​ഗ​ങ്ങ​ള്‍.2020 ജൂ​ണി​ല്‍ ന​ട​ത്താ​ന്‍ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന ജി- 7 ​ഉ​ച്ച​കോ​ടി കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ നീ​ട്ടി​വ​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജി-7, ​ജി-10 ആ​യി വി​പു​ലീ​ക​രി​ക്കാ​ന്‍ ട്രം​പ് ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തി​നെ​യാ​ണ് ചൈ​ന ശ​ക്തി​യു​ക്തം എ​തി​ര്‍​ത്ത​ത്.*

🅾️ *ചൈ​ന​യി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​മേ​രി​ക്ക​യു​ടെ നീ​ക്കം. അ​മേ​രി​ക്ക​ന്‍ വി​മാ​ന കമ്പനിക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ചൈ​ന അ​നു​മ​തി ന​ല്‍​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ജൂ​ണ്‍ 16 മു​ത​ല്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഉ​ട​ന്‍ ഒ​പ്പു​വെ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​മേ​രി​ക്ക​യി​ല്‍​നി​ന്നു​ള്ള യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​നും ഡെ​ല്‍​റ്റ എ​യ​ര്‍​ലൈ​ന്‍​സി​നും ഈ​യാ​ഴ്ച രാ​ജ്യ​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ചൈ​ന അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല.ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ചൈ​ന​യി​ല്‍ നി​ന്നു​ള്ള നാ​ല് കമ്പനിക​ളു​ടെ​യും സ​ര്‍​വീ​സു​ക​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം. എ​യ​ര്‍ ചൈ​ന ലി​മി​റ്റ​ഡ്, ചൈ​ന സ​തേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സ്, സി​യാ​മെ​ന്‍ എ​യ​ര്‍​ലൈ​ന്‍​സ്, ചൈ​ന ഈ​സ്റ്റേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സ് എ​ന്നീ കമ്പനിക​ളാ​ണ് ചൈ​ന​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. വി​മാ​ന സ​ര്‍​വീ​സ് സം​ബ​ന്ധി​ച്ച്‌ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​ര്‍ ചൈ​ന ലം​ഘി​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക ആ​രോ​പി​ച്ചു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ചൈ​നീ​സ് ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​മേ​രി​ക്ക​ന്‍ ട്രാ​ന്‍​സ്പോ​ട്ടേ​ഷ​ന്‍ വ​കു​പ്പ് അ​റി​യി​ച്ചു.*

🅾️ *വി​സ അ​പേ​ക്ഷ​ക​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ നീ​ക്കം. വി​സ അ​പേ​ക്ഷ​ക​ര്‍, ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ച എ​ല്ലാ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും (വ്യാ​ജ​നാ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ) വെ​ളി​പ്പെ​ടു​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​പേ​ക്ഷ​ക​ര്‍ ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റാ​ഗ്രാം, ഫ്ളി​ക്ക​ര്‍, ഗൂ​ഗി​ള്‍, യൂ​ട്യൂ​ബ്, ലി​ങ്ക്ഡ്‌ഇ​ന്‍, മൈ ​സ്പേ​സ്, റെ​ഡ്ഡി​റ്റ്, ടം​ബ്ല​ര്‍, ട്വി​റ്റ​ര്‍, വൈ​ന്‍, ചൈ​നീ​സ് സൈ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണം. വി​സ അ​പേ​ക്ഷ​ക​ള്‍ ഉ​യ​ര്‍​ന്ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ട്രം​പി​ന്‍റെ 2017 ലെ ​ഉ​ത്ത​ര​വാ​ണ് ന​ട​പ​ടി​ക്ക്് പ്രേ​രി​പ്പി​ച്ച​തെ​ന്ന് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ഇ​ത് മുമ്പ്‌ കോ​ണ്‍​ടാ​ക്റ്റ് വി​വ​ര​ങ്ങ​ള്‍, യാ​ത്രാ ച​രി​ത്രം, കു​ടും​ബ വി​വ​ര​ങ്ങ​ള്‍, മു​ന്‍ വി​ലാ​സ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ശേ​ഖ​രി​ച്ചി​രു​ന്ന​ത്.*

🅾️ *പു​തി​യ സു​ര​ക്ഷ നി​യ​മം ചൈ​ന ന​ട​പ്പാ​ക്കി​യാ​ല്‍ ഹോ​ങ്കോം​ഗി​ലു​ള്ള​വ​ര്‍​ക്ക് കു​ടി​യേ​റാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ബ്രീ​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. ഹോ​ങ്കോം​ഗി​ലെ 30 ല​ക്ഷം പേ​ര്‍​ക്കും ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും. ഇ​തി​നാ​യി വി​സ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്നും ജോ​ണ്‍​സ​ണ്‍ അ​റി​യി​ച്ചു. ദ ​ടൈം​സി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ചൈ​ന​യു​ടെ പു​തി​യ സു​ര​ക്ഷ നി​യ​മം അ​വ​കാ​ശ ലം​ഘ​ന​വും സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​ണെ​ന്നാ​ണ് ഹോ​ങ്കോം​ഗ് ജ​ന​ത​യു​ടെ ആ​രോ​പ​ണം. ചൈ​ന​യു​ടെ നീ​ക്ക​ത്തി​ല്‍ വ​ന്‍ പ്ര​ക്ഷോ​ഭ​മാ​ണ് ഹോ​ങ്കോം​ഗി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്.അ​മേ​രി​ക്ക ഉ​ള്‍​പ്പെ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബ്രീ​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​നം. ചൈ​ന കൊ​ണ്ടു​വ​ന്ന സു​ര​ക്ഷ നി​യ​മം ന​ട​പ്പാ​ക്കി​യാ​ല്‍ നി​ര​വ​ധി​പ്പേ​ര്‍ ഹോ​ങ്കോം​ഗ്് വി​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.*

🅾️ *ഒമാനില്‍ ബുധനാഴ്​ച 738 പേര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതില്‍ 414 പേര്‍ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 13538 ആയി. എട്ട്​ പേര്‍ക്ക്​ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 67 ആയി. 2845 പേര്‍ക്ക്​ രോഗം ഭേദമായി. 10626 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. പുതിയ രോഗികളില്‍ 528 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവര്‍ണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 10263 ആയി. ഇവിടെ 1484 പേര്‍ക്ക്​ അസുഖം ഭേദമായി.*

🅾️ *അ​മേ​രി​ക്ക​യി​ല്‍ ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​നാ​യ ജോ​ര്‍​ജ്​ ഫ്ലോ​യി​ഡ്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ല്‍​ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച്‌​ ഫ്രാ​ന്‍​സി​സ്​ മാ​ര്‍​പാ​പ്പ. വം​ശീ​യ​ത പാ​പ​മാ​ണെ​ന്നും അ​തി​നെ​തി​രെ ലോ​കം ക​ണ്ണ​ട​ക്ക​രു​തെ​ന്നും മാ​ര്‍​പാ​പ്പ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്​​ച വ​ത്തി​ക്കാ​നി​ലെ ദേ​വാ​ല​യ​ത്തി​ല്‍ ​പ്രതിവാര പ്രാര്‍ഥനക്കായി ഒ​രു​മി​ച്ചു​കൂ​ടി​യ വി​ശ്വാ​സി സ​മൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അ​​ദ്ദേ​ഹം. അ​മേ​രി​ക്ക​യി​ല്‍ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അദ്ദേഹം ആ​ഹ്വാ​നം ചെ​യ്​​തു. പ​വി​ത്ര​മാ​യ മ​നു​ഷ്യ​ജീ​വ​ന്‍​ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​ന്​ ഏ​തു​ ത​ര​ത്തി​ലു​ള്ള വം​ശീ​യ​​ത​യി​ല്‍​നി​ന്നും മാ​റി​നി​ല്‍​ക്കാ​ന്‍ നാം ​ത​യാ​റാ​വ​ണം.*

🅾️ *മി​നി​യ​പൊ​ളി​സി​ല്‍ നി​രാ​യു​ധ​നാ​യ ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​ന്‍ ജോ​ര്‍​ജ്​ ഫ്ലോ​യ്​​ഡി​നെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കാ​ല്‍​മു​ട്ടു കൊ​ണ്ട്​ ക​ഴു​ത്തു​ഞെ​രി​ച്ച്‌​ ​ കൊ​ല​പ്പെ​ടു​ത്തി​യ​തി​െ​ന തു​ട​ര്‍​ന്ന്​ അ​മേ​രി​ക്ക​യി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭം എ​ട്ടാം രാ​വി​ലും രൂ​ക്ഷ​മാ​യി തു​ട​ര്‍​ന്നു. ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചും സൈ​ന്യ​ത്തെ ഇ​റ​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​ക്ഷോ​ഭ​കാ​രി​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​​ന്റെ ശ്ര​മ​ങ്ങ​ള്‍ ഫ​ലം ക​ണ്ടി​ല്ല. ക​ര്‍​ഫ്യൂ ലം​ഘി​ച്ച്‌​ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ആ​യി​ര​ങ്ങ​ളാ​ണ്​ തെ​രു​വി​ലി​റ​ങ്ങി​യ​ത്.സൈ​ന്യ​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന്​ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ​വാ​ഷി​ങ്​​ട​ണി​ലെ മേ​യ​ര്‍ വ്യ​ക്​​ത​മാ​ക്കി. 150 ന​ഗ​ര​ങ്ങ​ളി​ല്‍ പ്ര​ഖ്യാ​പി​ച്ച ക​ര്‍​ഫ്യൂ​വും 13 പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ലം​ഘി​ച്ചാ​ണ്​ ജ​നം വ​ര്‍​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ തെ​രു​വി​ലി​റ​ങ്ങി​യ​ത്.​രാ​ജ്യ​ത്തു​ട​നീ​ള​മാ​യി 75,000 ഫെ​ഡ​റ​ല്‍ സൈ​നി​ക​രെ നി​യോ​ഗി​ക്കു​ക​യും 9,000ല​ധി​കം പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​തി​ട്ടും പ്ര​ക്ഷോ​ഭം ത​ണു​​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. ട്രം​പി​​ന്റെ ക​ര്‍​ക്ക​ശ ന​ട​പ​ടി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തെ ആ​ളി​ക്ക​ത്തി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ പേ​ര്‍ തെ​രു​വി​ലു​ള്ള വാ​ഷി​ങ്​​ട​ണി​ല്‍ 1600 നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ്​ സൈ​നി​ക​രെ നി​യോ​ഗി​ക്കു​ക​യും സൈ​നി​ക ഹെ​ല​ി​കോ​പ്​​ട​റി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. വാ​ഷി​ങ്​​ട​ണി​ല്‍ എ​ട്ടാം ദി​ന​ത്തി​ലും പ്ര​ക്ഷോ​ഭം സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. വാ​ഷി​ങ്​​ട​ണി​ല്‍ ​പ്ര​ക്ഷോ​ഭ​ക​ര്‍​ക്ക്​ നേ​രെ ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചു. ക​ര്‍​ഫ്യൂ ലം​ഘി​ച്ച​തി​ന്​ ന്യൂ​യോ​ര്‍​ക്കി​ല്‍ 200 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. അ​തി​നി​ടെ, മി​നി​യ​പൊ​ളി​സ്​ പൊ​ലീ​സി​നെ​തി​രെ മി​നി​സോ​ട സ്​​റ്റേ​റ്റ്​ പൗ​രാ​വ​കാ​ശ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഫ്ലോ​യ്​​ഡി​​ന്റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഔ​പ​ചാ​രി​ക പ​രാ​തി ന​ല്‍​കി​യ​താ​യി ഗ​വ​ര്‍​ണ​ര്‍ ടിം ​വാ​ല്‍​സും മി​നി​സോ​ട മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗ​വും വ്യ​ക്​​ത​മാ​ക്കി. മി​നി​യ​പൊ​ളി​സി​ലെ പൊ​ലീ​സി​​ന്റെ വ​ര്‍​ണ​വി​വേ​ച​ന​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ന്റെ ​ ച​രി​ത്രം തി​രു​ത്താ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഗ​വ​ര്‍​ണ​റും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ണ​ര്‍ റെ​ബേ​ക്ക ലു​സെ​റോ​യും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഫ്ലോ​യ്​​ഡി​​ന്റെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ പൊ​ലീ​സ്​ ബോ​ധ​പൂ​ര്‍​വം ഇ​ല്ലാ​താ​ക്കി​യോ​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ എ​ഫ്.​ബി.​ഐ​യും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.*

🅾️ *കോവിഡ്​ പ്രതിരോധത്തിനായി ഹൈഡ്രോക്​സിക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാമെന്ന്​ ലോകാരോഗ്യ സംഘടന. നേരത്തെ മരുന്നി​​ന്റെ പരീക്ഷണം ലോക​ാരോഗ്യസംഘടന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കോവിഡ്​ 19 വൈറസ്​ ബാധമൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ്​ ലോകാരോഗ്യസംഘടനയുടെ ഉത്തരവ്​. ഇന്ത്യയെ കൂടാതെ യു.എസ്​, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും മലേറിയ മരുന്നായ ഹൈഡ്രോക്​സിക്ലോറോക്വിന്‍ കോവിഡ്​ പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്നു.*

*⚽ കായികം, സിനിമ 🎥*
—————————>>>>>>>>>

🅾️ *1978 ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്റെയും രജനീകാന്തിന്റെയും അവള്‍ അപ്പടിതാന്‍ എന്ന ചിത്രം റീമേക് ചെയ്യാനൊരുങ്ങുന്നു. ഈ ചിത്രം ലിംഗഭേദമന്യേ ഫെമിനിസത്തിന്റെയും സമത്വത്തിന്റെയും പ്രമേയങ്ങളെ അതിന്റെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളിലൂടെ പര്യവേക്ഷണം ചെയ്യുകയും ചെയ്തു. ഏതാണ്ട് 42 വര്‍ഷത്തിന് ശേഷം സംവിധായകന്‍ ബദ്രി വെങ്കിടേഷാണ് ഈ ചിത്രം വീണ്ടും തമിഴില്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത്. കമല്‍ ഹാസന്റെ മകള്‍ നടി ശ്രുതി ഹാസന്‍ ചിത്രത്തില്‍ നായികയായി എത്തും. നായകനായി ദുല്‍ഖര്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അവള്‍ അപ്പടിതാന്‍, ഇന്നത്തെ കാലത്ത് ഈ കഥ പ്രസക്തമാണെന്ന് താന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും ബദ്രി പറഞ്ഞു.*

🅾️ *ജയരാജ് സംവിധാനം ചെയ്‍ത ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവരസ പരമ്ബരയില്‍ ജയരാജ് ഒരുക്കിയ എട്ടാമത്തെ സിനിമയാണിത്.* *മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാവര്‍ എത്തിക്കുന്നതടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന ‘ജപ്പാന്‍’ എന്നയാളുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. കറുത്ത ഹാസ്യം എന്ന രീതിയില്‍ എടുത്തിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ* *അവതരിപ്പിക്കുന്നത് ഹരിശ്രീ അശോകന്‍ ആണ്. ജൂലൈ 18 മുതല്‍ 27 വരെയാണ് ഷാങ്ഹായ് ചലച്ചിത്രമേളയുടെ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്ന സമയം. മേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്.*

🅾️ *സോ​ഷ്യ​ല്‍ മീ​ഡി​യ ആ​രാ​ധ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ഒ​ന്നാ​മ​തും ഏ​ഷ്യ​യി​ല്‍ അ​ഞ്ചാ​മ​തു​മാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്‌.​സി​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ മ​റ്റൊ​രു നേ​ട്ടം കൂ​ടി.ലോകമെമ്പാടും കോ​വി​ഡ് 19 ഭീ​തി​യി​ല്‍ ഫു​ട്​​ബാ​ള്‍ ലോ​കം നി​ശ്ച​ല​മാ​യ​പ്പോ​ള്‍, ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ലോ​ക​ത്തി​ലെ ഫു​ട്ബാ​ള്‍ ക്ല​ബു​ക​ളി​ല്‍ വെ​ച്ചേ​റ്റ​വും കൂ​ടു​ത​ല്‍ ‘ഇ​ന്‍​സ്​​റ്റ​ഗ്രാം എ​ന്‍​ഗേ​ജ്മ​െന്‍റ്​​സ്​’ നേ​ടി​യ​തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബ്ലാ​സ്​​റ്റേ​ഴ്‌​സ് കൈ​വ​രി​ച്ച​ത്. 3.68 ശ​ത​മാ​ന​മാ​ണ് കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​​ന്റെ റേ​റ്റി​ങ്. ലോ​ക​ത്തി​ലെ മു​ന്‍​നി​ര ഫു​ട്ബാ​ള്‍ ക്ല​ബു​ക​ളാ​യ എ​ഫ്.​സി ബാ​ഴ്സ​ലോ​ണ (0.97%), ലി​വ​ര്‍​പൂ​ള്‍ എ​ഫ്.​സി (0.88%), മാ​ഞ്ച​സ്​​റ്റ​ര്‍ യു​ണൈ​റ്റ​ഡ് (0.57%) എ​ന്നി​വ​രൊ​ക്കെ​ത്ത​ന്നെ ഇ​ന്‍​സ്​​റ്റ​ഗ്രാം എ​ന്‍​ഗേ​ജ്മന്റിൽ ബ്ലാ​സ്​​റ്റേ​ഴ്സി​നെ​ക്കാ​ള്‍ പി​ന്നി​ലാ​ണ്.*

🅾️ *മ​ല​യാ​ളി അ​ത്​​ല​റ്റ്​ പി.​യു. ചി​ത്ര​ക്ക്​ അ​ര്‍​ജു​ന അ​വാ​ര്‍​ഡി​നും ​പ​രി​ശീ​ല​ക​ന്‍ രാ​ധാ​കൃ​ഷ്​​ണ​ന്‍ നാ​യ​ര്‍​ക്ക്​ ​ദ്രോ​ണാ​ചാ​ര്യ പു​ര​സ്​​കാ​ര​ത്തി​നും ശി​പാ​ര്‍​ശ. ഇ​ന്ത്യ​ന്‍ അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​നാ​ണ്​ ദേ​ശീ​യ കാ​യി​ക പു​ര​സ്​​കാ​ര​ത്തി​ന്​ ഇ​വ​രു​ടെ പേ​രു​ക​ള്‍ ശി​പാ​ര്‍​ശ ചെ​യ്​​ത​ത്. ചി​ത്ര​ക്കു​ പു​റ​മെ, സ്​​പ്രി​ന്‍​റ​ര്‍ ദ്യു​തി ച​ന്ദ്, ട്രി​പ്പ്​​ള്‍ ജം​പി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ സ്വ​ര്‍​ണം നേ​ടി​യ അ​ര്‍​പി​ന്ദ​ര്‍ സി​ങ്, 800 മീ​റ്റ​ര്‍ ചാമ്പ്യൻ മ​ഞ്​​ജി​ത്​ സി​ങ്​ എ​ന്നി​വ​രെ​യും അ​ഖി​ലേ​ന്ത്യ അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​ന്‍ അ​ര്‍​ജു​ന അ​വാ​ര്‍​ഡി​ന്​ നി​ര്‍​ദേ​ശി​ച്ചു.*

🅾️ *ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര അടച്ചിട്ട സ്റ്റേഡിയത്തില്‍ അടുത്ത മാസം നടക്കും എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ചില വിന്‍ഡീസ് താരങ്ങള്‍. ജൂലായ് എട്ടു മുതല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരത്തിനായി നിലവിലെ സാഹചര്യത്തില്‍ യാത്രയ്ക്ക് ബുദ്ധിമുട്ടാണെന്ന് കാണിച്ചാണ് താരങ്ങള്‍ വിട്ട് നില്‍ക്കുന്നത്. ഡാരെന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീമോ പോള്‍ തുടങ്ങിയ താരങ്ങളാണ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പതിനാലംഗ ടീമില്‍ മൂന്നുപേരുടേയും പേരില്ലായിരുന്നു. ഈ താരങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഈ തീരുമാനത്തിന്റെ പേരില്‍ ഇനിയുള്ള പരമ്പരകള്‍ക്കുള്ള ടീ ം തിരഞ്ഞെടുപ്പില്‍ മൂന്നു പേരേയും പരിഗണിക്കാതിരിക്കില്ലെന്നും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമായി

You might also like

Leave A Reply

Your email address will not be published.