Life thought’s

0

🔅 ജീവിതവിജയത്തിൽ കൃത്യനിഷ്ഠക്ക്‌ വളരെ അധികം പ്രാധാന്യം ഉണ്ട്‌.. ജീവിതത്തിൽ വിജയിച്ച ഭൂരിഭാഗം ആളുകളും സമയത്തിന്‌ വളരെ അധികം പ്രാധാന്യം നൽകിയിട്ടുള്ളവർ ആണ്‌.

🔅 കൃത്യനിഷ്ഠയുടെ വിപരീതം ആണ്‌ അലസത. അലസത ഉള്ളവർ കാര്യങ്ങൾ എല്ലാം പിന്നെ ഒരു സമയത്തേക്ക്‌ മാറ്റി വക്കുന്നു . അവർ ഒരിക്കലും ജീവിത വിജയം നേടുന്നില്ല.

🔅 ലക്ഷ്യബോധമുള്ളവര്‍ ഒരിക്കലും സമയം നഷ്ടപ്പെടുത്തുകയില്ല. സമയബോധമുള്ളവര്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവുകയുമില്ല

🔅 കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണ്‌ സമയം. അത്‌ എപ്പോഴും മുന്നോട്ട്‌ കുതിച്ചു കൊണ്ടിരിക്കുന്നു. . ഒരിക്കലും നമുക്ക്‌ തിരിച്ച്‌ ലഭിക്കാത്ത ഒന്നാണ്‌ നഷ്ടപ്പെട്ട സമയം

🔅 ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യൗവ്വനത്തിലും, യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവര്‍ കഴിഞ്ഞുപോയ സമയം എന്നത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതമാണെന്ന് മറക്കാതിരിക്കുക.

🔅 നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ സമയം പാഴാക്കാതിരിക്കുക., ഈ ലോകത്തിലെ ഏറ്റവും മൂല്യം ഏറിയ ഒന്നാണിത്‌.

You might also like

Leave A Reply

Your email address will not be published.