life hacks

0

🔅 ജീവിതത്തിൽ ഇന്ന ഇന്ന കാര്യങ്ങൾ സംഭവിക്കും എന്ന് ഓർത്ത്‌. ഇപ്പോഴെ. പേടിച്ചു തുടങ്ങേണ്ടതുണ്ടൊ ? നിലവിൽ ഉള്ള ജീവിതാവസ്ഥയെ വരിച്ച്‌ ആണ്‌ ഓരോരുത്തരും കഴിയേണ്ടത്‌.

🔅 ജീവിതത്തിൽ വന്ന് പോയവയും വരാൻ ഇരിക്കുന്നവയും ചേർന്ന് നിലവിലെ ജീവിതത്തിന്റെ സൗന്ദര്യം നശിപ്പിക്കാൻ ഇട വരുത്തരുത്‌ . ഓർമ്മകളുടെയും ഭാവനകളുടെയും തടവറയിൽ ജീവിക്കുന്നവർക്ക്‌ നേർക്കാഴ്ച്ചകൾ ആസ്വദിക്കാനാവില്ല. ഓർമ്മകളിലൂടെ ഊളിയിടുന്ന ഒരാളും മധുരനിമിഷങ്ങളിലൂടെ ആവില്ല കടന്ന് പോകുന്നത്‌.

🔅 പരിഹരിക്കാനാവാത്ത വിധം വലുതല്ല ഒരു പ്രതിസന്ധിയും. ഓരോന്നിനെയും അതതിന്റെ സമയത്തും സാഹചര്യത്തിലും ആണ്‌ നേരിടേണ്ടത്‌. വെള്ളപ്പൊക്കം വരും എന്ന് കരുതി ഇപ്പോൾ മുതൽ മുണ്ട്‌ പൊക്കിപ്പിടിക്കേണ്ട കാര്യമില്ലല്ലൊ..!

🔅 മുൻ ധാരണകളൊ വിചിന്തനങ്ങളൊ ഉള്ളതിന്റെ പേരിൽ മാത്രം എല്ലാ കാര്യങ്ങളെയും നേരിടാൻ കഴിയില്ല . ഓരോന്നിനെയും അതിനെ അഭിമുഖീകരിക്കുമ്പോൾ അതിന്റെ എല്ലാ മികവോടും പൂർണ്ണതയോടും കൂടി നേരിട്ടാൽ മതിയാകും .

🔅 ഫുട്ബോൾ കളിക്കുന്ന വ്യക്തി പരിശീലനം നേടുന്നത്‌ പന്തടക്കത്തിലും കളിയുടെ തന്ത്രങ്ങളിലും ആവും .ഒരു കളിയും മുൻ കൂട്ടി പ്രവചിച്ച്‌ പരിശീലിക്കാനാകില്ല.

You might also like

Leave A Reply

Your email address will not be published.