Life hacks

0

🔅 പണത്തിന്‌ വേണ്ടി മാത്രം ജീവിക്കുന്നവർ ഏതു വിധേനയും പണം ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആയിരിക്കും ..അവിടെ വഴികളും പദ്ധതികളും അപ്രസക്തമായിരിക്കും.

🔅 പ്രശസ്തി ആഗ്രഹിക്കുന്നവർ എല്ലാം ചെയ്യുന്നത്‌ നാലാൾ കാണുന്ന വിധത്തിൽ ആയിരിക്കും

🔅 ഉദാത്തമായ സൽകർമ്മങ്ങൾ മാത്രം ലക്ഷ്യമിടുന്നവർ ആരാലും ശ്രദ്ധിക്കപ്പെടാതെ ഏതെങ്കിലും കോണിൽ ഉണ്ടാകും

🔅 ഒരാളുടെ ദിനവൃത്താന്തം അറിഞ്ഞാൽ അയാളുടെ മനോഭാവവും മഹനീയതയും വളരെ വ്യക്തമായി തിരിച്ചറിയാം.

🔅 ഗുണനിലവാരമുള്ള ജീവിതത്തിന്‌ മികച്ച ദർശനങ്ങളും സത്യസന്ധമായ നിത്യാനുഷ്ടാനങ്ങളും ഉണ്ടാകണം.

🔅 അവനവൻ ജീവിക്കുന്ന ലോകം എല്ലാവരുടേതും കൂടിയാണെന്ന തിരിച്ചറിവിൽ നിന്നാണ്‌ ഉത്തരവാദിത്തപൂർണ്ണമായ പെരുമാറ്റം ഉണ്ടാകുന്നത്‌.

🔅 സമ്പാദ്യം പ്രലോഭനമാകുമ്പോൾ സന്മാർഗ്ഗം തിരിഞ്ഞു നടക്കും . എങ്ങനെ ജീവിക്കണം എന്നത്‌ സ്വന്തം തീരുമാനം ആണ്‌ . പക്ഷേ അത്‌ എങ്ങനെയും ജീവിക്കാം എന്നതിനുള്ള ലൈസൻസ്‌ അല്ല…

You might also like

Leave A Reply

Your email address will not be published.