Life hacks

0

🔅 ഏത്‌ മഹത്‌ വ്യക്തിയും അവരുടെ ആദ്യ കാലങ്ങളിൽ പല അബദ്ധങ്ങളും. കാണിച്ചിട്ടുണ്ടാകും … പിന്നീട്‌ ആ തെറ്റുകൾ മനസ്സിലാക്കി അവ ജീവിത വിഴിയിൽ ഉപേക്ഷിച്ച്‌ ആണ്‌ അവർ മഹത്‌ വ്യക്തികൾ ആയത്‌. ആദ്യത്തെ അബദ്ധത്തിന്റെ പേരിൽ അവർ മാറ്റി നിർത്തപ്പെട്ടിരുന്നു എങ്കിൽ ഇന്ന് അവർ ആരുമാവില്ലായിരുന്നു.

🔅 തെറ്റുകൾ തിരുത്താൻ അനുവദിക്കണം . തെറ്റുകൾ തെറ്റ്‌ അല്ലാത്തത്‌ കൊണ്ടല്ല . ശരിയിൽ നിന്ന് തുടങ്ങാൻ എപ്പോഴും എല്ലാവർക്കും കഴിയാത്തത്‌ കൊണ്ട്‌ .

🔅 ആദ്യ കാലത്ത്‌ സംഭവിക്കുന്ന അരുതായ്മയുടെ പേരിൽ ആജീവനാന്തം അകറ്റിനിർത്തപ്പെടുന്നത്‌ കൊണ്ടാണ്‌ പലരും ആരുമാകാതെ പോകുന്നത്‌ ..ആദ്യത്തെ കാര്യം അടിതെറ്റാതെ ചെയ്ത എത്ര പേരുണ്ടാകും.?

🔅 തെറ്റ്‌ പറ്റാൻ സാധ്യത ഉണ്ടെന്ന് കരുതി ഒന്നും ചെയ്യാതെ മാളത്തിൽ ഒളിക്കുന്നവരെക്കാൾ എത്രയോ ഭേദമാണ്‌ തിരുത്തലിന്റെ സാധ്യതയിൽ വിശ്വസിച്ച്‌ മടി കൂടാതെ ഒരുമ്പെട്ടിറങ്ങുന്നത്‌ .

🔅 വളർന്ന് വരുന്നവരെ അഭിനന്ദിക്കുന്നതിനെക്കാൾ പ്രധാനമാണ്‌ വീണ്‌ കിടക്കുന്നവരെ എഴുന്നേൽപ്പിക്കുന്നത്‌ . വീണ്‌ കിടക്കുന്ന പലരും പിന്നീട്‌ എഴുന്നേൽക്കാത്തത്‌ വീഴ്ച്ചയുടെ ആഘാതം കൊണ്ടല്ല . വീണപ്പോൾ കേട്ട നെഗറ്റീവ്‌ വാക്കുകൾ കൊണ്ടാണ്‌…. അവർക്ക്‌ കൈ കൊടുക്കാൻ ആരും ഇല്ലാതിരുന്നത്‌ കൊണ്ടാണ്‌.

🔅 ആദ്യവീഴ്ച്ചയുടെ ആഘാതത്തിൽ നിന്ന് കരകയറ്റാൻ ഒരാളുണ്ടായാൽ അവർ സ്വയം താളം കണ്ടെത്തുക തന്നെ ചെയ്യും …

You might also like

Leave A Reply

Your email address will not be published.