നമ്മുടെ ഒരു വിഷയത്തോടുള്ള താൽപര്യം ആണ് അത് വിജയകരമോ പരാജയമോ ആക്കുന്നതിൽ പകുതി പങ്ക് വഹിക്കുന്നത്
എല്ലാ കാര്യങ്ങളെയും ശുഭകരമായും പോസിറ്റീവായുമുള്ള ചിന്തകളോടെ കാണുന്ന ഒരു വ്യക്തി ഒരു പ്രവർത്തിയോട് നൂറുശതമാനവും ഇണങ്ങിചേർന്ന് പ്രവർത്തിക്കുന്നു
വിജയിക്കണം എന്ന തീവ്രമായ ആഗ്രഹം ഉണ്ടാവുമ്പോൾ അതിനായി തീവ്രമായി പരിശ്രമിക്കും
തനിക്കുമുന്നിൽ വരുന്ന വെല്ലുവിളികളിൽ എല്ലാത്തിലും ഏതെങ്കിലും തരത്തിലുള്ള ഒരു ന്യൂനതകൾ കണ്ടുപിടിക്കുന്നവർ എന്നുമെവിടെയുമെത്തുന്നില്ല
സാഹചര്യമനുസരിച്ച് ജീവിക്കുന്നവൻ എവിടെ പോയാലും വിജയിയാവും. ‘ ചേരയെ തിന്നുന്ന നാട്ടിൽ എത്തിയാൽ അതിന്റെ നടുക്കണ്ടം തന്നെ തിന്നണം ‘ എന്ന ചൊല്ലിൽ കാര്യം വ്യക്തം ആണ്
ഇന്നുള്ള ജീവിതത്തിൽ നമുക്കുമുന്നിൽ വരുന്ന വെല്ലുവിളികളെ ഏറ്റെടുത്ത് അതിൽ വിജയിക്കണമോ അതോ സ്വയം പിന്മാറണമോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ ധീരമായ മനോഭാവമാണ്.