Life hacks

0

🔅 പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ല എന്നതാണ്‌ പുതിയ കാലഘട്ടത്തിന്റെ വൈരുധ്യം. പ്രാവർത്തികമാക്കുന്ന മൂല്യങ്ങൾക്കാണ്‌ പ്രസംഗിക്കപ്പെടുന്ന മൂല്യങ്ങളെക്കാൾ കർമ്മശേഷി.

🔅 വാക്കിലും പ്രവർത്തിയിലും കാണുന്ന വൈരുധ്യമാണ്‌ കാഴ്ച്ചക്കാരിൽ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നത്‌. വളർന്ന് വരുന്ന കുട്ടികൾ പാഠപുസ്തകങ്ങളിൽ അല്ലെങ്കിൽ സാരോപദേശ കഥകളിൽ കാണുന്ന സൽക്കർമ്മങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ കണ്ടെത്താനായില്ലെങ്കിൽ അവർ ഏത്‌ അനുകരിക്കും ?

🔅 എങ്ങനെ സത്യസന്ധരാകാം ? എന്ന ചോദ്യത്തിന്‌ ഉത്തരം എഴുതുമ്പോൾ പോലും മുഴുവൻ മാർക്കും. വാങ്ങാനായി കോപി അടിക്കേണ്ടി വരുന്നതാണ്‌ യഥാർത്ഥ മൂല്യശോഷണം .

🔅 വളർത്തുന്നവരിൽ നിന്നാണ്‌ വളരുന്നവർക്ക്‌ വേണ്ട പോഷണവും മാതൃകയും ലഭിക്കുക. കേട്ട്‌ പഠിക്കുന്നതിനെക്കാൾ കണ്ടാണ്‌ എല്ലാവരും പഠിക്കുന്നത്‌. കള്ളം പറയുന്നത്‌ വിലക്കുന്നവർ തന്നെ കള്ളത്തരം ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ ഉണ്ടാവുന്ന ചീത്ത മാതൃകക്ക്‌ എന്ത്‌ പരിഹാരം ആണുള്ളത്‌ ?

🔅 സ്വയം പാഠം ആകാൻ കഴിയാത്തതാണ്‌ പാഠങ്ങൾ പഠിപ്പിക്കുന്നവരുടെ ഏറ്റവും വലിയ ദുര്യോഗം.

You might also like

Leave A Reply

Your email address will not be published.