24 മണിക്കൂറിനകം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 9987 കോവിഡ് കേസുകള്‍

0

ഇതുവരെയുള്ള റെക്കോഡ് ആണിത്. പ്രതിദിന കേസുകള്‍ 10000ത്തോടടുത്തിരിക്കുന്നു. രാജ്യത്ത് കഴിഞ്ഞ ഏഴ് ദിവസവും തുടര്‍ച്ചയായി 9000ലധികം കോവിഡ് കേസുകളാണ് വന്നിരിക്കുന്നത്. മരണം 7466 ആയി. 1,29,917 പേര്‍ ചികിത്സയില്‍ തുടരുന്നു. 1,29,214 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിട 266 പേര്‍ മരിച്ചു. മഹാരാഷ്ട്ര, കോവിഡ് കേസുകളുടെ കാര്യത്തില്‍ ചൈനയെ മറികടന്നിരുന്നു. 88528 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 3169 ആയി. 40975 പേര്‍ക്ക് രോഗം ഭേദമായി. 44384 പേര്‍ ചികിത്സയില്‍ തുടരുന്നു.

തമിഴ് നാട്ടില്‍ 33229 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 15416 പേര്‍ ചികിത്സയില്‍ തുടരുന്നു. 17527 പേര്‍ക്ക് രോഗം ഭേദമായി. 286 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 299943 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

874 പേര്‍ മരിച്ചു. 11357 പേര്‍ക്ക് രോഗം ഭേദമായി. 17712 പേര്‍ ചികിത്സയില്‍ തുടരുന്നു. കഴിഞ്ഞ ഒരു ദിവസം മഹാരാഷ്ട്രയില്‍ 109 പേരും ഡല്‍ഹിയില്‍ 62 പേരും ഗുജറാത്തില്‍ 31 പേരും തമിഴ്‌നാട്ടില്‍ 17 പേരും മരിച്ചു. 49,16,116 സാമ്ബിളുകളാണ് ഇതുവരെ പരിശോധിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1,41,682 സാമ്ബിളുകള്‍ പരിശോധിച്ചു.

You might also like

Leave A Reply

Your email address will not be published.