പ്രഭാത ചിന്തകൾ

0

“സ്വപ്നങ്ങൾ, സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികൾ_ _അല്ലോ …നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ഈ മരുഭൂവം..”

🔅 ഭാവനകളെ താലോലിച്ചാണ്‌ ഭൂരിഭാഗം ആളുകളും സംതൃപ്തി കണ്ടെത്തുന്നത്‌ . സ്വപ്നങ്ങൾ കാണുന്നതിന്‌ പണം മുടക്കും പരിധിയും ഇല്ലല്ലൊ.

🔅 ആയിത്തീരണമെന്നും ചെയ്തു തീർക്കണമെന്നും ആഗ്രഹിച്ച എന്തെല്ലാം കാര്യങ്ങൾ ഇപ്പോഴും ഭാവനയിൽ തന്നെ ഉറങ്ങുന്നുണ്ടാവും .. സ്വപ്നം കാണുന്നത്‌ തെറ്റല്ല. കണ്ട സ്വപ്നങ്ങളെ അവിടെ തന്നെ ഉറക്കി കിടത്തുന്നതാണ്‌ തെറ്റ്‌.

🔅 എങ്ങനെയെങ്കിലും ഒരൽഭുതം സംഭവിച്ച്‌ ജീവിതം മെച്ചപ്പെടാൻ കാത്തിരിക്കുന്നവരുണ്ട്‌. …സ്വപ്നാടകരുടെ നാടാണ്‌ കേരളം.. ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ളത്‌ പോലെ ഏറ്റവും കൂടുതൽ ലോട്ടറികൾ വിൽപ്പന നടത്തുന്നതും കേരളത്തിൽ ആയതിൽ അൽഭുതമില്ല. …ഇത്തരക്കാരുടെ ഏക ആശ്വാസം ഇടക്കിടെ സ്വപ്നം കണ്ടു ചാരിതാർത്ഥ്യം അടയുക എന്നതാണ്‌ .

🔅 നടക്കാതെ പോകുന്ന കാര്യങ്ങളെ മനസ്സിലിട്ടു താലോലിക്കാനുള്ള മാർഗം ആവരുത്‌ സ്വപ്നം . നടത്തിയെടുക്കേണ്ട കാര്യങ്ങൾക്ക്‌ ഊർജം പകരുന്ന പണിശാലകൾ ആകണം ഓരോ സ്വപ്നാടനവും. പൂർത്തീകരിച്ച സ്വപ്നങ്ങൾ മാത്രമാണ്‌ ആർജവവും ആവേശവും വെളിവാക്കുന്നത്‌.

🔅 വലിയ സ്വപ്നങ്ങളെ കുറിച്ച്‌ പറഞ്ഞു നടക്കുന്ന പലരും ചെറിയ കാര്യങ്ങൾ പോലും ചെയ്തു തീർക്കാത്തവരാകാം . . കണ്ട സ്വപ്നങ്ങളുടെ എണ്ണത്തിനൊ സൗന്ദര്യത്തിനൊ അല്ല വില… മറിച്ച്‌ തുടങ്ങിയതൊ പൂർത്തീകരിച്ചതൊ ആയ പ്രവർത്തികൾ മാത്രമേ കർമ്മോൽസുകതയുടെ അടയാളമാകു…

🔅 സ്വപ്നങ്ങൾ കാണുന്നത്‌ തെറ്റല്ല…. ഒരു മലയോളം സ്വപ്നം കണ്ടാൽ ഒരു കുന്നോളം കിട്ടും എന്നാണല്ലൊ ചൊല്ല്‌.

You might also like

Leave A Reply

Your email address will not be published.