01-06-2020 പ്രഭാത ചിന്തകൾ

0

🔅പ്രശ്നങ്ങൾ ജീവിതത്തിന്റെതന്നെ ഭാഗമാണ്‌.. പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതങ്ങൾ ഇല്ല… ഓരോ പ്രശ്നവും ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുമ്പോഴാണ്‌ അവക്ക്‌ പരിഹാരം ഉണ്ടാവുക. .

🔅 പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നത്‌ പ്രശ്നങ്ങളുടെ സങ്കീർണ്ണത കൊണ്ടല്ല .അവ കൈകാര്യം ചെയ്യുന്നവരുടെ അയോഗ്യത കൊണ്ടാണ്‌ . താഴെ തട്ടിൽ തന്നെ പരിഹരിക്കേണ്ടിയിരുന്ന പല പ്രശ്നങ്ങളും അപരിഹാര്യമായി തുടരുന്നത്‌ അവ കൈകാര്യം ചെയ്ത രീതികളുടെ പോരായ്മ കൊണ്ടാണ്‌.എന്താണ്‌ യഥാർത്ഥ പ്രശ്നം എന്നും അതിന്റെ അടിസ്ഥാന കാരണം എന്താണെന്നും തിരിച്ചറിയുമ്പോഴെ പരിഹാരത്തിന്റെ വാതിലുകൾ തുറന്നു വരു…

🔅 പരിഹാരം അറിയാവുന്നവർക്ക്‌ മുന്നിൽ മാത്രമേ അവ അവതരിപ്പിക്കാവൂ ..അല്ലെങ്കിൽ അവരത്‌ ആഘോഷിക്കുകയോ സങ്കീണമാക്കുകയൊ ചെയ്യും.

🔅 ഏതു വികാരവിക്ഷോഭങ്ങൾക്കിടയിലും നിഷ്പക്ഷ നിരീക്ഷണവും പക്വമായ ഇടപെടലും സാധിക്കുന്നവർക്ക്‌ മാത്രമെ പ്രശ്നങ്ങളുടെ മർമ്മം അറിഞ്ഞ്‌ പരിഹാരം നിർദ്ദേശിക്കാനാകു..

🔅 കേട്ടറിഞ്ഞ പ്രശ്നങ്ങളിൽ നിന്ന് ആ പ്രശ്നത്തിന്റെ കാതലിലേക്ക്‌ എത്താനുള്ള ശേഷിയാണ്‌ പ്രശ്നപരിഹാരകന്റെ ഏറ്റവും വലിയ കഴിവ്‌.. പ്രശ്നത്തേക്കാൾ ആ പ്രശ്നത്തിന്റെ കാരണത്തെ ആണ്‌ അഭിമുഖീകരിക്കേണ്ടതും ഇല്ലാതാക്കേണ്ടതും.

You might also like

Leave A Reply

Your email address will not be published.