01-06-2020 ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

“`193 – റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.

1792 – കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.

1855 – അമേരിക്കൻ സാഹസികൻ വില്യം വാക്കർ നിക്കരാഗ്വ കണ്ടെത്തി.

1916 -അമേരിക്കൻ സുപ്രീം കോടതിയിലെ ആദ്യ ജൂത ജഡ്ജിയായി ലൂയിസ്‌ ബ്രാൻഡീസ്‌ നിയമിതനായി

1964 – കെനിയ റിപ്പബ്ലിക്‌ ആയി. ജോമൊ കെനിയാത്ത ആദ്യ പ്രസിഡണ്ട്‌ ആയി

1979 – 90 വർഷത്തിന്‌ ശേഷം കറുത്ത വർഗക്കാരുടെ ആദ്യ സർക്കാർ സിംബാബ്‌ വെയിൽ (റൊഡേഷ്യ ) അധികാരത്തിൽ വന്നു

1980 – സി എൻ എൻ ആദ്യ സംപ്രേഷണം ആരംഭിച്ചു

1988 – യൂറോപ്യൻ സെൻട്രൽ ബാങ്ക്‌ ബ്രസൽസിൽ നിലവിൽ വന്നു.

1994 – റിപ്പബ്ലിക്‌ ഓഫ്‌ സൗത്ത്‌ ആഫ്രിക്ക. ഒരു കോമൺവെൽത്ത്‌ റിപ്പബ്ലിക്‌ ആയി

2009 – എയർ ഫ്രാൻസ്‌ ഫ്ലൈറ്റ്‌ അറ്റ്‌ലാന്റിക്കിൽ തകർന്ന് വീണു. 228 യാത്രക്കാരും വിമാന ജീവനക്കാരും കൊല്ലപ്പെട്ടു

1987- മാധ്യമം പത്രം കോഴിക്കോട്‌ നിന്ന് ഇതിന്റെ ആദ്യ പ്രസിദ്ധീകരണം ആരംഭിച്ചു

1990 – രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.

2001 – നേപ്പാളിലെ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു“`

➡ _*ജന്മദിനങ്ങൾ*_

“`1946 – ഇ ടി മുഹമ്മദ്‌ ബഷീർ – ( ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും പതിനേഴാം ലോകസഭയിൽ പൊന്നാനി ലോകസഭാമണ്ഡലത്തെപ്രതിനിധീകരിക്കുന്ന അംഗവുമായ ഇ.ടി. മുഹമ്മദ് ബഷീർ )

1975 – ചിപ്പി – ( മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും വളരേയധികം ചിത്രങ്ങളിൽ അഭിനയിച്ച ചിപ്പി )

1990 – ലക്ഷ്മി അഗർവാൾ – ( വനിതകൾക്കുള്ള യൂ.എസ്‌.രാജ്യാന്തര ധീരത അവാർഡ് ജേതാവും, പ്രണയാഭ്യർഥന നിരസ്സിച്ചതു കാരണം ആസിഡ്‌ അക്രമണത്തിനു ഇരയായ പെൺകുട്ടിയും ആസിഡ്‌ ആക്രമണത്തിനും തീ കൊളുത്തലിനും വിധേയരായ 300 പേരെ പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരക്കാരിയുമായ ലക്ഷ്മി അഗർവാൽ എന്ന ലക്ഷ്മി SSA (stop acid attack )

1970 – മാധവൻ – ( ഹിന്ദി തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്ന മികച്ച നടൻ മാഡ്ഡി എന്ന മാധവൻ രംഗനാഥൻ )

1985 – ദിനേശ്‌ കാർത്തിക്‌ – ( ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനായ കൃഷ്ണകുമാർ ദിനേശ് കാർത്തിക്‌ )

1963 – ഡോ : ടി എൻ സീമ – ( അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ദേശീയ ഉപാദ്ധ്യക്ഷയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ.ടി എൻ സീമ )

1961 – ടി ആരിഫലി – ( ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും , ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ഉപാധ്യക്ഷനും, വ്യത്യസ്താ സാമൂഹിക -വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമായ ടി. ആരിഫ് അലി )

1929 – നർഗീസ്‌ ദത്ത്‌ – ( ബോളിവുഡ് ചലച്ചിത്ര രംഗത്ത് 1940 – 60 കാലഘട്ടത്തെ ഒരു മികച്ച നടിയും സുനിൽ ദത്തിന്റെ ഭാര്യയും സഞ്ജയ് ദത്തിന്റെ അമ്മയും ആയിരുന്ന നർഗീസ് ദത്ത്‌ )

1925 – ഡോ മുഹിയിദ്ദീൻ ആലുവായ്‌ – ( അറബി സാഹിത്യകാരൻ, ഗ്രന്ഥകാരൻ, ഇസ്‌ലാമിക പണ്ഡിതൻ, പ്രഭാഷകൻ, പത്രാധിപർ,അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മുഹ്‌യിദ്ദീൻ ആലുവായ് )

1924 – കെ കുഞ്ഞമ്പു – ( കേരളത്തിലെ മുൻ മന്ത്രിയും, ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൊന്നാനി നിയോജകമണ്ഡലത്തേയും,ഒൻപതാം കേരളനിയമസഭയിൽ ഞാറക്കൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവും, രണ്ടാം കേരള നിയമസഭയിലെ ജലസേചന വകുപ്പ്, പിന്നോക്ക വികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയും, 1977-79, 1980-84, 1984-89 കാലഘട്ടത്തിൽ ലോകസഭയിൽ അംഗവും, എ.ഐ.സി.സി. അംഗവും, ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാനും, കെ.പി.സി.സി. വൈസ് പ്രസിഡന്റും, ആക്ടിംഗ് പ്രസിഡന്റും, കണ്ണൂർ ഡി.സി.സി പ്രസിഡന്റും, പിന്നോക്ക ക്ഷേമവികസന ബോർഡ് ചെയർമാനും ആയിരുന്ന കെ. കുഞ്ഞമ്പു )

1925 – പയ്യപ്പിള്ളി ബാലൻ – ( സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം, ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച, സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന പയ്യപ്പിള്ളി ബാലൻ )

1932 – കെ കെ മുഹമ്മദ്‌ അബ്ദുൽ കരീം – ( സ്വാതന്ത്ര്യ സമരചരിത്രം, കേരള മുസ്ലിം ചരിത്രം, ഇസ്ലാമിക ചരിത്രം, ജീവചരിത്രം , പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ 82 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള,ചരിത്രഗവേഷകനും ,ഗ്രന്ഥകാരനും, മാപ്പിള സാഹിത്യകാരനും ആയിരുന്ന കെ.കെ. മുഹമ്മദ് അബ്ദുൽ കരീം)

1955 – കൊച്ചു പ്രേമൻ – ( മലയാള സിനിമയിൽ ഹാസ്യ പ്രധാനമായ വേഷങ്ങൾ ചെയ്യുകയും നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്ത നടൻ കൊച്ചു പ്രേമൻ )

1932 – മിസ്‌ കുമാരി – ( നല്ല തങ്ക, പാടാത്ത പൈങ്കിളി, നവലോകം,
നീലക്കുയിൽ തുടങ്ങി 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന മിസ് കുമാരി )

1937 – വി ടി ഗോപാലകൃഷ്ണൻ – ( കുമാരനാശാന്റെയും അദ്ദേഹത്തിന്റെ ° രതിവൈകൃതങ്ങളെ ക്കുറിച്ചു ഒരു പഠനമായ “മാംസ നിബദ്ധമല്ല രാഗം ” എന്ന കൃതി രചിക്കുകയും ബോംബെ സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍ പ്രശസ്തനും ആയ വി. ടി. ഗോപാലകൃഷ്ണൻ )

1950 – പവിത്രൻ – ( അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ “കബനീനദി ചുവന്നപ്പോൾ”, “യാരോ ഒരാൾ” എന്ന ചിത്രങ്ങള്‍ നിര്‍മ്മിച്ച ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രൻ )

1926 – മർലിൻ മൺറൊ – ( പ്രശസ്ത ഹോളിവുഡ്‌ താരം )

1975 – കർണ്ണം മല്ലേശ്വരി – ( ഇന്ത്യയുടെ ഭാരോദ്വഹന താരം, ഒളിമ്പിക്‌ മെഡൽ നേടിയിട്ടുണ്ട്‌)

1982 – ജസ്റ്റിൻ ഹെനിൻ- (ബെൽജിയത്തിൽ നിന്നുള്ള വനിതാ ടെന്നിസ് താരം. )

➡ _*ചരമവാർഷികങ്ങൾ*_

“`1968 – ഹെലൻ കെല്ലർ – ( പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവർ സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം, സാമൂഹ്യപ്രവർത്തനം,അധ്യാപനം എന്നീ രംഗങ്ങളിൽ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച അമേരിക്കൻ വനിതയായ ഹെലൻ ആദംസ്‌ കെല്ലർ)

1996 – നീലം സഞ്ജീവ റെഡി – ( ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും, ലോക്സഭാ സ്പീക്കറും ആയിരുന്ന നീലം സഞ്ജീവ റെഡ്ഡി )

1748 – അസഫ്‌ ജാ ഒന്നാമൻ – ( ഹൈദരാബാദ് രാജ്യത്തിന്റെ സ്ഥാപകനും, അസഫ് ജാ രാജവംശത്തിന്റെ സ്ഥാപകനും ആയിരുന്ന അസഫ് ജാ ഒന്നാമൻ എന്നറിയപ്പെടുന്ന
ഖമർ ഉദ്-ദിൻ ചിൻ ഖിലിജ് ഖാൻ (ഖമർ ഉദ്-ദിൻ സിദ്ദിഖി) എന്ന നിസാം-ഉൾ-മുൽക് അസഫ് ജാ )

1962 – അഡോൾഫ്‌ എയ്‌ൿമാൻ – ( ഹോളോകാസ്റ്റിന്റെ മുഖ്യ സംഘാടകരിൽ ഒരാളും, ജൂതന്മാരെ കൂട്ടമായി കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കാനും കൂട്ടക്കൊല നടത്താനുമുള്ള കാര്യങ്ങൾ സജ്ജീകരിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടായിരുന്ന ആളും, രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെട്ടപ്പോൾ അർജന്റീനയിൽ ബെൻസ് കമ്പനിയുടെ ഉദ്യോഗസ്ഥനായിരിക്കെ 1960 -ൽ ഇസ്രായേലി ചാരസംഘടനയായ മൊസാദ് പിടികൂടുകയും ഇസ്രായേലിൽ കൊണ്ടുവന്നു വിചാരണക്ക് ശേഷം 1962 -ൽ തൂക്കിക്കൊന്ന ഒരു നാസി ഷുട്സ്റ്റാഫൽ ഉദ്യോഗസ്ഥനും നാസി തലവനുമായിരുന്ന അഡോൾഫ് എയ്‌ക്‌മാൻ )

1868 – ജയിംസ്‌ ബുക്കാനൻ – ( പതിനഞ്ചാമത്‌ യു എസ്‌ പ്രസിഡണ്ട്‌ ആയിരുന്ന ജയി.സ്‌ ബുക്കാനൻ )

2002 – ഹാൻസി ക്രോണ്യേ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _അന്തർദ്ദേശീയ ബാലദിനം_

⭕ _മാതാപിതാക്കന്മാരുടെ ലോകദിനം!_

⭕ _ലോക പാൽ ദിനം-_

⭕ _Say something nice day_

⭕ _Go barefoot day_

⭕ _മംഗോളിയ: മാതൃ ശിശു ദിനം_

⭕ _ബഹാമാസ്: തൊഴിലാളി ദിനം ! (Labour Day)_

⭕ _മെക്സിക്കൊ: ദേശീയ നേവൽ ദിനം_

⭕ _സമോവ – സ്വാതന്ത്ര്യ ദിനം(1962)_

⭕ _ടുണീഷ്യ – ഭരണഘടനാ ദിനം._

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.