സുശാന്ത് സിങ് രജപുത് അന്തരിച്ചു

0

ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ, ടെലിവിഷൻ വ്യക്തിത്വം, സംരംഭകൻ എന്ന നിലകളിലും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ് സുശാന്ത് സിങ് രജപുത്. 1986 ജനുവരി 21 ന്‌ ജനിച്ചു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡിൽ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു. 2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു.2020 ജൂൺ 14ന് ആത്മഹത്യ ചെയ്തു.

കേരള പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി. നിതാ സംരംഭകത്വ പ്ലാറ്റ്ഫോം (WEP) പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച നീതി ആയോഗ് പദ്ധതിയിൽ അദ്ദേഹം അടുത്തിടെ ഒപ്പുവെച്ചു. അഭിനയത്തിന് പുറമെ സുശാന്ത്4എഡ്യൂക്കേഷൻ പോലുള്ള യുവ വിദ്യാർത്ഥികളെ സഹായിക്കാൻ ആരംഭിച്ച പരിപാടികളിൽ അദ്ദേഹം സജീവമാണ്.

*ആദ്യകാല ജീവിതം*

ബീഹാറിലെ പട്നയിലാണ് സുശാന്ത് സിങ് രജപുത് ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരിമാരിൽ ഒരാൾ റിതു സിങ് ഒരു സംസ്ഥാന തല ക്രിക്കറ്റ് കളിക്കാരിയാണ്. 2002 ൽ അമ്മയുടെ മരണശേഷം സുശാന്തും കുടുബവും പട്നയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറുകയും ചെയ്തു.

പട്നയിലെ സെന്റ് കരേൻസ് ഹൈസ്കൂളിനും ന്യൂഡൽഹിയിലെ കുലച്ചി ഹൻസ്രാജ് മോഡൽ സ്കൂളിലും രാജ്പുത് പഠിച്ചു. ഡെൽഹി സാങ്കേതിക സർവകലാശാലയിൽ നിന്ന് ബാച്ചിലർ ഓഫ് എൻജിനീയറിങിൽ (മെക്കാനിക്കൽ എൻജിനീയറിങ്) അദ്ദേഹം പ്രവേശനം നേടി. ഭൗതികശാസ്ത്രത്തിലെ ഒരു ദേശീയ ഒളിമ്പ്യാഡ് ജേതാവാണ് സുശാന്ത്. അഭിനയജീവിതം തുടരാനായി അദ്ദേഹം നാലു വർഷത്തെ കോഴ്സിൽ മൂന്നു വർഷം മാത്രമേ പൂർത്തിയാക്കിയുള്ളൂ.

*കരിയർ*

ആദ്യകാല വർഷം
ഡെൽഹി സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥിയായപ്പോൾ സുശാന്ത് ശ്യാമക് ദാവറിന്റെ നൃത്ത ക്ലാസുകളിൽ ചേർന്നു. അഭിനയത്തിൽ ഒരു കരിയർ ഉണ്ടാക്കുന്ന ആശയം അദ്ദേഹത്തിനുണ്ടായി. ഡാൻസ് ക്ലാസ്സിലെ ചില സഹപാഠികൾ അഭിനയത്തിൽ താൽപര്യമുണ്ടാക്കുകയും ബാർ ജോണിന്റെ നാടക ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. സുശാന്തും അവരോടൊപ്പം അഭിനയ ക്ലാസുകളിൽ ചേർന്നു.

*ടെലിവിഷൻ (2008-12)*

2008 ൽ, സുശാന്തിന്റെ വ്യക്തിത്വവും അഭിനയ പ്രതിഭയും കണ്ട ബാലാജി ടെലിഫിലിംസിന്റെ കാസ്റ്റിംഗ് ടീം അദ്ദേഹത്തെ ഓഡിഷനു ക്ഷണിച്ചു. സുശാന്ത് കിസ് ദേശ് മേം ഹെ മേരാ ദിൽ എന്ന സിനിമയിൽ പ്രീത് ജുനേജയുടെ വേഷം ചെയ്തു.

2009 ജൂണിൽ സുശാന്ത്, പവിത്ര രിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ മാനവ മുഖ് എന്ന കഥാപാത്രത്തെ അഭിനയിച്ചുതുടങ്ങി. കുടുംബത്തെ സഹായിക്കുന്ന പക്വതയുള്ള മെക്കാനിക്കിന്റെ റോളായിരുന്നു ഇതിൽ.

*സിനിമ ജീവിതം (2013 മുതൽ)*

അഭിഷേക് കപൂറിന്റെ കായി പോ ചെ എന്ന സിനിമയിൽ സുശാന്തിനെ തിരഞ്ഞെടുത്തു. രാജ്കുമാർ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ചേതൻ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രം ഒരു നിർണ്ണായകവും വാണിജ്യപരവുമായ വിജയമായിത്തീർന്നു.

സുശാന്തിന്റെ രണ്ടാമത്തെ ചലച്ചിത്രമായ ശുദ്ദ് ദേശി റൊമാൻസ്, പരിനീതി ചോപ്ര, വാനി കപൂർ എന്നിവരോടൊപ്പമുള്ള ചിത്രമായിരുന്നു. അടുത്ത വേഷം പി. കെ. എന്ന ചിത്രത്തിൽ ആമിർ ഖാനും, അനുഷ്ക ശർമയുമൊപ്പം അഭിനയിക്കാൻ സുശാന്തിന് അവസരം ലഭിച്ചു. ഈ ചിത്രം ഇന്ത്യൻ സിനിമകളിൽ ഏറ്റവുമധികം പ്രതിഫലം നേടിക്കൊടുത്ത ചിത്രമായി മാറി.

2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന നീരജ് പാണ്ഡെയുടെ എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ഈ ചിത്രം ഒരു നിർണ്ണായകവും വാണിജ്യപരവുമായ വിജയമായിരുന്നു. 2016 ലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി മാറി. ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ വിമർശകർ അദ്ദേഹത്തിൻറെ പ്രകടനത്തെ പുകഴ്ത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരത്തിന് മികച്ച നടനുള്ള ആദ്യത്തെ നോമിനേഷൻ സുശാന്ത് സ്വന്തമാക്കി.

You might also like

Leave A Reply

Your email address will not be published.