സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് ടീമിന് ഏറ്റവും ഇഷ്ടപ്പെട്ട സ്കോര്‍ ലൈന്‍ ആണ് 1-0

0

ഫുട്ബോള്‍ പുനരാരംഭിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ഈ പതിവ് കണ്ടിരുന്നില്ല. എന്നാല്‍ ഇന്നലെ ലാലിഗയില്‍ റയല്‍ വല്ലഡോയിഡിനോട് നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ പ്രിയപ്പെട്ട സ്കോര്‍ലൈനിലേക്ക് തിരിച്ചെത്തി. 1-0ന്റെ വിജയം അവര്‍ നേടി. ഏഴു മത്സരങ്ങള്‍ക്ക് ശേഷമാണ് സിമിയോണിയുടെ ടീം ഒരു 1-0 വിജയം നേടുന്നത്.ഇന്നലെ മത്സരത്തിന്റെ 81ആം മിനുട്ടില്‍ വിറ്റോളോ നേടിയ ഗോളാണ് അത്ലറ്റിക്കോയ്ക്ക് വിജയം നല്‍കിയത്. ഡിയേഗോ കോസ്റ്റ ആയിരുന്നു ഗോള്‍ അവസരം സൃഷ്ടിച്ചത്. ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. 52 പോയന്റാണ് അത്ലറ്റിക്കോ മാഡ്രിഡിന് ഇപ്പോള്‍ ഉള്ളത്. റയല്‍ വല്ലഡോയിഡ് 15ആം സ്ഥാനത്താണ് ഉള്ളത്.

You might also like

Leave A Reply

Your email address will not be published.