സാലി റൈഡ് ബഹിരാകാശത്ത്‌ എത്തുന്ന ആദ്യ അമേരിക്കൻ വനിതയായി

0

1983 ജൂൺ 18 സാലി റൈഡ് ബഹിരാകാശത്ത്‌ എത്തുന്ന ആദ്യ അമേരിക്കൻ വനിതയായി

അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രികയാണ് സാലി റൈഡ് . 1983ൽ ചലഞ്ചറിലാണു സാലി ബഹിരാകാശയാത്ര നടത്തിയത്.സാലി നാലു യൂനിവേഴ്സിറ്റികളിൽ നിന്നു ബിരുദവും ഊർജതന്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1978ൽ നാസയിൽ ചേർന്നു. 1983 ജൂൺ 18-ന് രാത്രിയിൽ അമേരിക്കയുടെ ‘ചലഞ്ചർ’ എന്ന പേടകത്തിൽ സാലി ബഹിരാകാശത്തെത്തുന്ന അമേരിക്കയിലെ ആദ്യ വനിതാ യാത്രികയായി. മുപ്പത്തി രണ്ടാം വയസിലാണ് സാലി ഈ നേട്ടം കൈവരിച്ചത്. 1984ൽ സാലി രണ്ടാമതും ബഹിരാകാശ യാത്ര നടത്തിയതോടെ ബഹിരാകാശത്ത് 343 മണിക്കൂർ ചെലവഴിച്ച യുഎസ് വനിതയെന്ന വിശേഷണവും സാലിയ്ക്കു സ്വന്തമായി. 1987ൽ നാസയിൽ നിന്നു വിരമിച്ചു.സാലി റെഡിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകിആദരിച്ചുപ്രസിഡൻറ് ബറാക്ക് ഒബാമ. അമേരിക്കൻ ബഹിരാകാശ പദ്ധതിക്കും, വിദ്യാഭ്യാസ മേഖലക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരംനാസയുടെ ചാന്ദ്രപര്യവേക്ഷണ പേടകങ്ങളായ എബ്ബും ഫ്ളോയും ഒരുവർഷം ദൗത്യം പൂർത്തിയാക്കി ചന്ദ്രനിൽ പതിച്ച പ്രദേശം, സാലി റൈഡിന്റെ സ്മാരകമായാണ് അറിയപ്പെടുന്നത്, അർബുദ ബാധയെത്തുടർന്ന് 2012 ൽ അന്തരിച്ചു.

You might also like

Leave A Reply

Your email address will not be published.