വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍

0

മാര്‍ച്ച്‌ 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം . ഓഗസ്റ്റ് 15ന് മുമ്ബുതന്നെ പുറത്തുവരാനുള്ള സിബിഎസ്‌ഇ പരീക്ഷകളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ജൂലൈ ഒന്നു മുതല്‍ 15 വരെ സിബിഎസ്‌ഇ പരീക്ഷകളും ജൂലൈ ഒന്നുമുതല്‍ 12 വരെ ഐസിഎസ്‌ഇ പരീക്ഷകളും നടക്കുമെന്നും അദ്ദേഹം അറിയിച്ചു .പ്രമുഖ ചാനലായ ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു .

You might also like

Leave A Reply

Your email address will not be published.